ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് പരിക്ക്; അല്‍പം ഗുരുതരമാണെന്ന് യുവന്റസ് മെഡിക്കല്‍ ബോര്‍ഡ്
ലാസിയോക്ക് എതിരെ നടന്ന മത്സരത്തില്‍ യുവന്റസിന്റെ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് കണ്ണംകാലിന് പരിക്കേറ്റു. കളിയുടെ 75ാം മിനിറ്റില്‍ ബോള്‍ ക്ലിയര്‍ ചെയുന്നതിനിടയില്‍ മറ്റൊരു ലാസിയോ താരത്തിന്റെ കാലുമായി കൂട്ടി ഇടിക്കുകയായിരുന്നു. തുടര്‍ന്ന് താരം ഉടന്‍ കളം വിടുകയും ചെയ്തു. താരത്തിന്റെ പരിക്ക് അല്പം ഗുരുതമാണ് എന്നാണ് യുവന്റസ് മെഡിക്കല്‍ ബോര്‍ഡ് നല്‍കുന്ന വിവരം. റൊണാള്‍ഡോയുടെ കണങ്കാലിന് അനക്കം സംഭവിച്ചിട്ടുണ്ടെന്നാണ് പ്രാഥമികമായി പുറത്തുവരുന്ന വിവരം. കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. എന്നാല്‍ പരിക്ക് മൂലം താരത്തിന് […]

ലാസിയോക്ക് എതിരെ നടന്ന മത്സരത്തില്‍ യുവന്റസിന്റെ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് കണ്ണംകാലിന് പരിക്കേറ്റു. കളിയുടെ 75ാം മിനിറ്റില്‍ ബോള്‍ ക്ലിയര്‍ ചെയുന്നതിനിടയില്‍ മറ്റൊരു ലാസിയോ താരത്തിന്റെ കാലുമായി കൂട്ടി ഇടിക്കുകയായിരുന്നു. തുടര്‍ന്ന് താരം ഉടന്‍ കളം വിടുകയും ചെയ്തു. താരത്തിന്റെ പരിക്ക് അല്പം ഗുരുതമാണ് എന്നാണ് യുവന്റസ് മെഡിക്കല്‍ ബോര്‍ഡ് നല്‍കുന്ന വിവരം.
റൊണാള്‍ഡോയുടെ കണങ്കാലിന് അനക്കം സംഭവിച്ചിട്ടുണ്ടെന്നാണ് പ്രാഥമികമായി പുറത്തുവരുന്ന വിവരം. കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. എന്നാല്‍ പരിക്ക് മൂലം താരത്തിന് മത്സരങ്ങള്‍ നഷ്ടമാകില്ല എന്നാണ് ഇറ്റാലിയന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ മാസം കൊവിഡ് സ്ഥിരികരിച്ച റൊണാള്‍ഡോ 20 ദിവസത്തോളം ചികിത്സയിലായിരിന്നു. അതുമൂലം ചാമ്പ്യന്‍സ് ലീഗ് അടക്കമുള്ള മത്സരങ്ങളും റൊണാള്‍ഡോക്ക് നഷ്ടമാവുകയിരുന്നു. ആരാധകര്‍ ഏറെ കാത്തിരുന്ന മെസ്സി റൊണാള്‍ഡോ പോരാട്ടത്തിനും താരത്തിന് കള്ളത്തിലറങ്ങാന്‍ സാധിച്ചില്ല. മത്സരത്തില്‍ യുവന്റസ് തോല്‍ക്കുകയും ചെയ്തു.
അടുത്ത മാസമാണ് ബാഴ്‌സലോണയുമായി യുവന്റസിന്റെ രണ്ടാംപാദ മത്സരം. കൊവിഡ് മുക്തനായി തിരിച്ചെത്തിയ റൊണാള്‍ഡോ മികച്ച ഫോമിലേക് തിരിച്ചെത്തുന്നതിനിടയിലാണ് ഇപ്പോള്‍ പരിക്ക് പറ്റിയിരിക്കുന്നത്. റൊണാള്‍ഡോ പരിക്കുപറ്റി കളം വിട്ടതിനു പിന്നാലെ അവസാന മിനുറ്റില്‍ ഗോള്‍ നേടി ലാസിയോ മത്സരം സമനിലയിലാക്കി. യുവന്റസിനായി 15-ാം മിനുറ്റില്‍ റൊണാള്‍ഡോയാണ് ഗോള്‍ നേടിയത്.