Top

സഹോദരന്റെ ശരീരം നിര്‍ബന്ധിച്ച് ദഹിപ്പിച്ചു, ഹാത്ര പെണ്‍കുട്ടിയ്ക്കും സമാനാനുഭവം; ഇതിനെല്ലാം അറുതി വേണമെന്ന് രോഹിത് വെമുലയുടെ സഹോദരന്‍

ഉത്തര്‍പ്രദേശില്‍ ക്രൂരമായി ബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെട്ട ഹാത്ര പെണ്‍കുട്ടിയുടെ മൃതദേഹം വീട്ടുകാരെ കാണിക്കാതെ ദഹിപ്പിച്ച പശ്ചാത്തലത്തില്‍ രോഹിത് വെമുലയുടെ ശവസംസ്‌കാരത്തെക്കുറിച്ച് സുപ്രധാന വെളിപ്പെടുത്തലുമായി സഹോദരന്‍ രാജാ വെമുല. തന്റെ സഹോദരന്റെ ശവശരീരം തന്നെക്കൊണ്ട് നിര്‍ബന്ധപൂര്‍വ്വം ദഹിപ്പിക്കുകയായിരുന്നുവെന്ന് രാജാ ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തി. ഇന്നിപ്പോള്‍ വീട്ടുകാരുടെ തീരുമാനത്തിന് വിരുദ്ധമായി ഹാത്രയിലെ ദളിത് പെണ്‍കുട്ടിയുടെ ശരീരം ദഹിപ്പിക്കപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് ഇതിനെല്ലാം ഒരു അറുതി വരണമെന്ന് രാജ വെമുല ഫേസ്ബുക്കില്‍ കുറിച്ചു. ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ ഗവേഷണകനായിരുന്ന രോഹിത് വെമുല സര്‍വ്വകലാശാലയില്‍ നിന്നും നേരിടേണ്ടിവന്ന […]

1 Oct 2020 6:04 AM GMT

സഹോദരന്റെ ശരീരം  നിര്‍ബന്ധിച്ച് ദഹിപ്പിച്ചു, ഹാത്ര പെണ്‍കുട്ടിയ്ക്കും സമാനാനുഭവം; ഇതിനെല്ലാം അറുതി വേണമെന്ന് രോഹിത് വെമുലയുടെ സഹോദരന്‍
X

ഉത്തര്‍പ്രദേശില്‍ ക്രൂരമായി ബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെട്ട ഹാത്ര പെണ്‍കുട്ടിയുടെ മൃതദേഹം വീട്ടുകാരെ കാണിക്കാതെ ദഹിപ്പിച്ച പശ്ചാത്തലത്തില്‍ രോഹിത് വെമുലയുടെ ശവസംസ്‌കാരത്തെക്കുറിച്ച് സുപ്രധാന വെളിപ്പെടുത്തലുമായി സഹോദരന്‍ രാജാ വെമുല. തന്റെ സഹോദരന്റെ ശവശരീരം തന്നെക്കൊണ്ട് നിര്‍ബന്ധപൂര്‍വ്വം ദഹിപ്പിക്കുകയായിരുന്നുവെന്ന് രാജാ ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തി. ഇന്നിപ്പോള്‍ വീട്ടുകാരുടെ തീരുമാനത്തിന് വിരുദ്ധമായി ഹാത്രയിലെ ദളിത് പെണ്‍കുട്ടിയുടെ ശരീരം ദഹിപ്പിക്കപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് ഇതിനെല്ലാം ഒരു അറുതി വരണമെന്ന് രാജ വെമുല ഫേസ്ബുക്കില്‍ കുറിച്ചു.

They made me burn my Brother's Body (forcibly) against our will and now they Burnt Hathras Victim against her family's will.There must be an End to this ?

Raja Vemula द्वारा इस दिन पोस्ट की गई बुधवार, 30 सितंबर 2020

ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ ഗവേഷണകനായിരുന്ന രോഹിത് വെമുല സര്‍വ്വകലാശാലയില്‍ നിന്നും നേരിടേണ്ടിവന്ന ജാതിവിവേചനത്തില്‍ മനം നൊന്താണ് ആത്മഹത്യ ചെയ്യുന്നത്. വെമുലയുടേത് സര്‍വ്വകലാശാല നേതൃത്വം നല്‍കിയ ഇന്‍സ്റ്റിറ്റിയൂഷണല്‍ കൊലപാതകമായിരുന്നുവെന്ന് ആരോപിച്ച് രാജ്യവ്യാപകമായി പ്രതിഷേധങ്ങളുയര്‍ന്നിരുന്നു. രോഹിത് വെമുലയുടെ മൃതദേഹം പൊലീസ് ഇടപെട്ട് ആദ്യം നിശ്ചയിച്ചിരുന്ന ശ്മശാനത്തില്‍ നിന്നും മറ്റൊരിടത്തേക്ക് മാറ്റിയാണ് ദഹിപ്പിച്ചതെന്ന് സര്‍വ്വകലാശാല സ്റ്റുഡന്‍സ് കമ്മ്യൂണിറ്റി മുന്‍പ് തന്നെ വിമര്‍ശനമുന്നയിച്ചിരുന്നു.

Next Story