Top

കോഹ്ലിക്കും കഴിയാതെ പോയി; തുടര്‍ച്ചയായ എട്ടാം വര്‍ഷവും ആ റെക്കോര്‍ഡ് രോഹിത്തിന്റെ കൈകളില്‍ ഭദ്രം

സച്ചിന്റെ റെക്കോര്‍ഡുകള്‍ വര്‍ഷാവര്‍ഷം തകര്‍ക്കാന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിക്കാകുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ എട്ട് വര്‍ഷമായി കോഹ്ലിക്ക് പോലും തൊടാന്‍ ആകാത്ത ഒരു റെക്കോര്‍ഡുണ്ട്.

2 Dec 2020 7:15 AM GMT

കോഹ്ലിക്കും കഴിയാതെ പോയി; തുടര്‍ച്ചയായ എട്ടാം വര്‍ഷവും ആ റെക്കോര്‍ഡ് രോഹിത്തിന്റെ കൈകളില്‍ ഭദ്രം
X

സച്ചിന്റെ റെക്കോര്‍ഡുകള്‍ വര്‍ഷാവര്‍ഷം തകര്‍ക്കാന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിക്കാകുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ എട്ട് വര്‍ഷമായി കോഹ്ലിക്ക് പോലും തൊടാന്‍ ആകാത്ത ഒരു റെക്കോര്‍ഡുണ്ട്. ഒരു കലണ്ടര്‍ വര്‍ഷം ഏകദിന ക്രക്കറ്റില്‍ ഇന്ത്യന്‍ താരം നേടുന്ന ഉയര്‍ന്ന സ്‌കോര്‍. കഴിഞ്ഞ എട്ട് വര്‍ഷമായി രോഹിത് ശര്‍മയുടെ പേരിലാണ് നേട്ടം.

2020 ജനുവരിയില്‍ ഓസ്‌ട്രേലിയക്ക് എതിരെ രോഹിത് നേടിയ 119 റണ്‍സാണ് ഈ വര്‍ഷത്തെ ഉയര്‍ന്ന സ്‌കോര്‍. 2013ന് ശേഷം 150 റണ്‍സൊ അതിന് മുകളിലൊ താരം നേടാതെ പോയ ആദ്യ വര്‍ഷം കൂടിയാണ് കടന്ന് പോകുന്നത്. ഓസ്‌ട്രേലിയക്ക് എതിരായ പരമ്പരകളില്‍ നിന്ന് പരുക്ക് മൂലം രോഹിതിനെ ഒഴിവാക്കിയിരുന്നു. താരത്തിന്റെ ശാരീരിക ക്ഷമതയില്‍ ഡിസംബര്‍ രണ്ടാം വാരത്തോടെ വ്യക്തത വരും.

ഓസ്‌ട്രേലിയക്ക് എതിരെ മികച്ച റെക്കോര്‍ഡുള്ള രോഹിത്തിന്റെ അഭാവം പരമ്പരയില്‍ ഉടനീളം പ്രതിഫലിച്ചിരുന്നു. മികച്ച തുടക്കം നല്‍കാന്‍ ശിഖര്‍ ധവാന്‍ – മായങ്ക് അഗര്‍വാള്‍ കൂട്ടുകെട്ടിനായെങ്കിലും വലിയൊരു സ്‌കോറിലേക്ക് എത്തിക്കാന്‍ സാധിച്ചിരുന്നില്ല. ഓസ്‌ട്രേലിയക്കെതിരെ 40 മത്സരങ്ങളില്‍ നിന്ന് 2208 റണ്‍സ് രോഹിത് നേടിയിട്ടുണ്ട്. താരത്തിന്റെ കരിയറിലെ ആദ്യ ഇരട്ട ശതകം കുറിച്ചതും ഓസിസിനെതിരെയാണ്.

വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ കഴിഞ്ഞ എട്ട് വര്‍ഷമായി രോഹിത്തിന് വ്യക്തമായ ആധിപത്യം പുലര്‍ത്താനായിട്ടുണ്ട്. മെല്ലെ തുടങ്ങി പിന്നീട് വലിയ സ്‌കോറുകള്‍ പടുത്തുയര്‍ത്തുന്നതില്‍ മുംബൈ താരത്തിന്റെ കഴിവ് പലതവണ ഇന്ത്യയെ കരകയറ്റി. 2019 ക്രിക്കറ്റ് ലോകകപ്പിലെ ടോപ് സ്‌കോററും രോഹിത്തായിരുന്നു.

2013 209

2014 264

2015 150

2016 171*

2017 208*

2018 152

2019 159

2020 119

Next Story

Popular Stories