Top

ഐ.പി.എല്‍. നിര്‍ത്തിവച്ചതിനെ പ്രശംസിച്ചു രോഹിത് ശര്‍മ, വിമര്‍ശിച്ചു പാറ്റ് കമ്മിന്‍സ്

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഐ.പി.എല്‍. 2021 സീസണ്‍ പാതിവഴിയില്‍ നിര്‍ത്തിവയ്ക്കാന്‍ ബി.സി.സി.ഐ. കഴിഞ്ഞ ദിവസം തീരുമാനമെടുത്തിരുന്നു. അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ആരാധകരുടെ ഭാഗത്തു നിന്ന് അഭിപ്രായമുയര്‍ന്നപ്പോള്‍ പോലും താരങ്ങള്‍ മൗനം പാലിക്കുകയായിരുന്നു. ഇപ്പോള്‍ ഇതാദ്യമായി ഈ നടപടിയില്‍ അഭിപ്രായ പ്രകടനവുമായി രംഗത്തു വന്നിരിക്കുകയാണ് ഇന്ത്യന്‍ താരവും മുംബൈ ഇന്ത്യന്‍സ് നായകനുമായ രോഹിത് ശര്‍മ. ഐ.പി.എല്‍. നിര്‍ത്തിവയ്‌ക്കേണ്ടി വന്നത് ദൗര്‍ഭാഗ്യകരമായിപ്പോയി എന്നു പറഞ്ഞ രോഹിത് പക്ഷേ ആ തീരുമാനം ഉചിതമാണെന്നു വ്യക്തമാക്കി. ”രാജ്യത്തെ അസാധാരണ സാഹചര്യത്തില്‍ മത്സരം ഉപേക്ഷിക്കാനുള്ള […]

7 May 2021 4:56 AM GMT

ഐ.പി.എല്‍. നിര്‍ത്തിവച്ചതിനെ പ്രശംസിച്ചു രോഹിത് ശര്‍മ, വിമര്‍ശിച്ചു പാറ്റ് കമ്മിന്‍സ്
X

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഐ.പി.എല്‍. 2021 സീസണ്‍ പാതിവഴിയില്‍ നിര്‍ത്തിവയ്ക്കാന്‍ ബി.സി.സി.ഐ. കഴിഞ്ഞ ദിവസം തീരുമാനമെടുത്തിരുന്നു. അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ആരാധകരുടെ ഭാഗത്തു നിന്ന് അഭിപ്രായമുയര്‍ന്നപ്പോള്‍ പോലും താരങ്ങള്‍ മൗനം പാലിക്കുകയായിരുന്നു.

ഇപ്പോള്‍ ഇതാദ്യമായി ഈ നടപടിയില്‍ അഭിപ്രായ പ്രകടനവുമായി രംഗത്തു വന്നിരിക്കുകയാണ് ഇന്ത്യന്‍ താരവും മുംബൈ ഇന്ത്യന്‍സ് നായകനുമായ രോഹിത് ശര്‍മ.

ഐ.പി.എല്‍. നിര്‍ത്തിവയ്‌ക്കേണ്ടി വന്നത് ദൗര്‍ഭാഗ്യകരമായിപ്പോയി എന്നു പറഞ്ഞ രോഹിത് പക്ഷേ ആ തീരുമാനം ഉചിതമാണെന്നു വ്യക്തമാക്കി. ”രാജ്യത്തെ അസാധാരണ സാഹചര്യത്തില്‍ മത്സരം ഉപേക്ഷിക്കാനുള്ള തീരുമാനം ഉചിതമാണ്. എല്ലാവരുടെയും സുരക്ഷയാണ് പ്രധാനം. അടുത്ത തവണ കാണും വരേക്കും എല്ലാവരും സുരക്ഷിതരായി ഇരിക്കണം. ഐ.പി.എല്ലില്‍ നിങ്ങള്‍ തന്ന പിന്തുണയ്ക്ക് എല്ലാം നന്ദി”- രോഹിത് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

അതേസമയം ഐ.പി.എല്‍. നിര്‍ത്താനുള്ള തീരുമാനത്തെ വിമര്‍ശിച്ചാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍െ്‌റ ഓസ്‌ട്രേലിയന്‍ താരം പാറ്റ് കമ്മിന്‍സ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

കോവിഡ് സാഹചര്യത്തില്‍ ആളുകളെ വീട്ടില്‍ ഇരിക്കാന്‍ പ്രേരിപ്പിക്കുന്നതായിരുന്നു ഐ.പി.എല്‍ എന്നാണ് കമ്മിന്‍സ് അഭിപ്രായപ്പെട്ടത്. ”ഐ.പി.എല്‍. നടന്നതിനാല്‍ എല്ലാവരും വീടുകളില്‍ തുടരുകയായിരുന്നു. നാലു മണിക്കൂറോളമാണ് മത്സരം കാണാന്‍ വൈകുന്നേരങ്ങളില്‍ ആളുകള്‍ വീടുകളില്‍ തങ്ങിയത്. ഇന്ത്യയിലെ ഭൂരഭാഗം ആളുകളുടെയും അഭിപ്രായം ഐ.പി.എല്‍. തുടരണമെന്നായിരുന്നു. കോവിഡ് പശ്ചാത്തലത്തില്‍ ഐ.പി.എല്‍. നടത്തരുതെന്ന തീരുമാനത്തോട് യോജിക്കാനാകില്ല”- കമ്മിന്‍സ് വ്യക്തമാക്കി.

ഇന്ത്യയിലെ സുരക്ഷാ സംവിധാനങ്ങളില്‍ താന്‍ സംതൃപ്തനാണെന്നും കമ്മിന്‍സ് പറഞ്ഞു. ഇന്ത്യയില്‍ സുരക്ഷിതത്വമില്ലെന്നു തനിക്കൊരിക്കലും തോന്നിയിട്ടില്ലെന്നും ഓസീസ് താരം പറഞ്ഞു.

ബയോ സെക്യുവര്‍ ബബിളിനുള്ളില്‍ നടന്ന ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകളുടെ ക്യാമ്പിലേക്കും കോവിഡ് പകര്‍ന്നതോടെയാണ് ഐ.പി.എല്‍. നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചത്.

Next Story

Popular Stories