Top

ശ്രീലങ്കയെ മലയര്‍ത്തിയടിച്ച് കപ്പുയര്‍ത്താന്‍ സച്ചിനും സെവാഗും ഇന്നിറങ്ങും; ഫൈനല്‍ എവിടെ കാണാം

റോഡ് സേഫ്റ്റി സീരീസിന്റെ ഫൈനലില്‍ ഇന്ത്യ ലെജന്റ്‌സ് ശ്രീലങ്കന്‍ ലെജന്റ്‌സിനെ നേരിടും. രാത്രി 7 മണിക്ക് റായ്പൂരിലെ ഷഹീദ് വീര്‍ നാരായന്‍ സിംഗ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തിലാണ് മത്സരം. വെസ്റ്റ് ഇ്ന്‍ഡീസിനെ സെമിയില്‍ കീഴടക്കിയാണ് ഇന്ത്യ ഫൈനലിലെത്തുന്നത്. സൗത്ത് ആഫ്രിക്കയാണ് ശ്രീലങ്കയുടെ മുന്നില്‍ വഴിമാറിയത്. ഇന്ത്യ ലെജന്റ്‌സിന് വേണ്ടി സച്ചിന്‍ ടെണ്ടുല്‍ക്കറും വിരേന്ദ്ര സെവാഗുമായിരിക്കും ഓപ്പണ്‍ ചെയ്യുക. ഇരുവരും മിന്നും ഫോമിലാണ്. മധ്യനിരയില്‍ യൂസഫ് പത്താനും യുവരാജ് സിംഗും കൂടെ തിളങ്ങിയാല്‍ ഇന്ത്യക്ക് വിജയമുറപ്പിക്കാം. തിലകരത്‌ന ദില്‍ഷനും ഉപുല്‍ […]

21 March 2021 6:19 AM GMT

ശ്രീലങ്കയെ മലയര്‍ത്തിയടിച്ച് കപ്പുയര്‍ത്താന്‍ സച്ചിനും സെവാഗും ഇന്നിറങ്ങും; ഫൈനല്‍ എവിടെ കാണാം
X

റോഡ് സേഫ്റ്റി സീരീസിന്റെ ഫൈനലില്‍ ഇന്ത്യ ലെജന്റ്‌സ് ശ്രീലങ്കന്‍ ലെജന്റ്‌സിനെ നേരിടും. രാത്രി 7 മണിക്ക് റായ്പൂരിലെ ഷഹീദ് വീര്‍ നാരായന്‍ സിംഗ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തിലാണ് മത്സരം. വെസ്റ്റ് ഇ്ന്‍ഡീസിനെ സെമിയില്‍ കീഴടക്കിയാണ് ഇന്ത്യ ഫൈനലിലെത്തുന്നത്. സൗത്ത് ആഫ്രിക്കയാണ് ശ്രീലങ്കയുടെ മുന്നില്‍ വഴിമാറിയത്.

ഇന്ത്യ ലെജന്റ്‌സിന് വേണ്ടി സച്ചിന്‍ ടെണ്ടുല്‍ക്കറും വിരേന്ദ്ര സെവാഗുമായിരിക്കും ഓപ്പണ്‍ ചെയ്യുക. ഇരുവരും മിന്നും ഫോമിലാണ്. മധ്യനിരയില്‍ യൂസഫ് പത്താനും യുവരാജ് സിംഗും കൂടെ തിളങ്ങിയാല്‍ ഇന്ത്യക്ക് വിജയമുറപ്പിക്കാം. തിലകരത്‌ന ദില്‍ഷനും ഉപുല്‍ തരംഗയും മഹ്‌റൂഫുമെല്ലാം അടങ്ങുന്ന വമ്പന്‍ താരനിര ശ്രീലങ്കന്‍ ടീമിലുമുണ്ട്.

ജിയോ ടി.വി, വൂട്ട് (voot) എന്നീ ആപ്പുകള്‍ വഴി ലൈവ് സ്ട്രീമിംഗ് ഉണ്ടായിരിക്കുന്നതാണ്. കൂടാതെ കളേഴ്‌സ് സിനിപ്ലക്‌സ എച്ച്ഡി, കളേഴ്‌സ് കന്നഡ സിനിമ എന്നീ ചാനലുകളിലും മത്സരം തത്സമയം കാണാം.

India Legends Squad: Virender Sehwag, Sachin Tendulkar(c), Mohammad Kaif, Yuvraj Singh, Yusuf Pathan, Naman Ojha(w), Irfan Pathan, Manpreet Gony, Vinay Kumar, Pragyan Ojha, Munaf Patel, S Badrinath, Noel David, Sairaj Bahutule, Sameer Dighe

Sri Lanka Legends Squad: Upul Tharanga, Chamara Silva, Chinthaka Jayasinghe, Thilan Thushara, Nuwan Kulasekara, Russel Arnold, Ajantha Mendis, Farveez Maharoof, Sanath Jayasuriya, Manjula Prasad, Malinda Warnapura, Dammika Prasad, Rangana Herath, Chamara Kapugedra, Tillakratne Dilshan, Dulanjana Wijesinghe

Next Story

Popular Stories