Top

‘എല്‍ഡിഎഫിനെതിരായ പോരാട്ടത്തില്‍ ഒപ്പം നിക്കണോയെന്ന് യുഡിഎഫ് തീരുമാനിക്കട്ടെ’; പത്ത് സീറ്റുകളില്‍ മത്സരിക്കുമെന്ന് ആര്‍എംപി

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ മത്സരിക്കുമെന്ന് ആര്‍എംപി. വടകരയില്‍ യുഡിഎഫ് പിന്തുണച്ചില്ലെങ്കിലും ഒറ്റയ്ക്ക് മത്സരിക്കാന്‍ ആര്‍എംപി തീരുമാനിച്ചു. എല്‍ഡിഎഫിനെതിരായ പോരാട്ടത്തില്‍ ഒപ്പം നില്‍ക്കണോ എന്നത് തീരുമാനിക്കേണ്ടത് യുഡിഎഫ് ആണെന്ന് ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍ വേണു പ്രതികരിച്ചു. വടകരയ്ക്ക് പുറമെ കോഴിക്കോട് ജില്ലയില്‍ നാലിടങ്ങളില്‍ ആര്‍എംപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും. കുറ്റ്യാടി, നാദാപുരം, കോഴിക്കോട് നോര്‍ത്ത്, കുന്ദമംഗലം എന്നിവിടങ്ങളിലാകും മത്സരിക്കുക. തൃശൂരില്‍ കുന്നംകുളം, നാട്ടിക സീറ്റുകളും പാലക്കാട് ജില്ലയില്‍ മണ്ണാര്‍ക്കാടുമായിരിക്കും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുക. തിരുവനന്തപുരത്ത് ആറ്റിങ്ങല്‍ പരിഗണിച്ചേക്കും. […]

25 Jan 2021 4:33 AM GMT

‘എല്‍ഡിഎഫിനെതിരായ പോരാട്ടത്തില്‍ ഒപ്പം നിക്കണോയെന്ന് യുഡിഎഫ് തീരുമാനിക്കട്ടെ’; പത്ത് സീറ്റുകളില്‍ മത്സരിക്കുമെന്ന് ആര്‍എംപി
X

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ മത്സരിക്കുമെന്ന് ആര്‍എംപി. വടകരയില്‍ യുഡിഎഫ് പിന്തുണച്ചില്ലെങ്കിലും ഒറ്റയ്ക്ക് മത്സരിക്കാന്‍ ആര്‍എംപി തീരുമാനിച്ചു. എല്‍ഡിഎഫിനെതിരായ പോരാട്ടത്തില്‍ ഒപ്പം നില്‍ക്കണോ എന്നത് തീരുമാനിക്കേണ്ടത് യുഡിഎഫ് ആണെന്ന് ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍ വേണു പ്രതികരിച്ചു.

വടകരയ്ക്ക് പുറമെ കോഴിക്കോട് ജില്ലയില്‍ നാലിടങ്ങളില്‍ ആര്‍എംപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും. കുറ്റ്യാടി, നാദാപുരം, കോഴിക്കോട് നോര്‍ത്ത്, കുന്ദമംഗലം എന്നിവിടങ്ങളിലാകും മത്സരിക്കുക. തൃശൂരില്‍ കുന്നംകുളം, നാട്ടിക സീറ്റുകളും പാലക്കാട് ജില്ലയില്‍ മണ്ണാര്‍ക്കാടുമായിരിക്കും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുക. തിരുവനന്തപുരത്ത് ആറ്റിങ്ങല്‍ പരിഗണിച്ചേക്കും. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങലില്‍ മത്സരിച്ച ആര്‍എംപി നേതാവ് കെ എസ് ഹരിഹരന്‍ 4,064 വോട്ടുകള്‍ നേടിയിരുന്നു. ചിലയിടങ്ങളില്‍ സ്വതന്ത്രരെ നിര്‍ത്താനും ആര്‍എംപിയ്ക്ക് ആലോചനയുണ്ട്.

വടകരയില്‍ യുഡിഎഫ് പിന്തുണ കൂടിയുണ്ടെങ്കില്‍ ജയിക്കാനാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് ആര്‍എംപി. സീറ്റില്‍ കെ കെ രമയാണ് മത്സരിക്കുന്നതെങ്കില്‍ പിന്തുണയ്ക്കാമെന്നാണ് യുഡിഎഫ് നിലപാട്. സംസ്ഥാന സെക്രട്ടറി എന്‍ വേണുവിനെ മത്സരിപ്പിക്കാനാണ് ആര്‍എംപിയ്ക്ക് താല്‍പര്യം. വേണുവിനെ നിര്‍ത്തിയാല്‍ പിന്തുണയ്ക്കില്ലെന്ന് യുഡിഎഫ് നിലപാട് കടുപ്പിച്ചാല്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് ആര്‍എംപി ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ജെഡിഎസ് നേതാവ് സി കെ നാണുവാണ് വടകരയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. ജെഡിയുവിന്റെ മനയത്ത് ചന്ദ്രനെ 9,511 വോട്ടുകള്‍ക്ക് സി കെ നാണു പരാജയപ്പെടുത്തി. സി കെ നാണു 49,211 വോട്ടുകളും മനയത്ത് ചന്ദ്രന്‍ 39,700 വോട്ടുകളും നേടിയപ്പോള്‍ ആര്‍എംപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ കെ രമ മൂന്നാമതെത്തിയിരുന്നു. 20,504 പേരാണ് കെ കെ രമയ്ക്ക് വോട്ടുചെയ്തത്. ആര്‍എംപിയെ പിന്തുണച്ചാല്‍ വടകര സീറ്റ് പിടിച്ചെടുക്കാമെന്നും രമ തന്നെ മത്സരിക്കണമെന്ന വാശി വേണ്ടെന്നും കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

Next Story

Popular Stories