ആർഎംപിയുമായി ബന്ധമെന്ന് ആരോപണം; മാധ്യമ പ്രവർത്തകയെ സ്റ്റാഫിൽ ഉൾപ്പെടുത്താനുള്ള വീണാ ജോർജിന്റെ നീക്കം തടഞ്ഞ് സിപിഐഎം
മാധ്യമപ്രവര്‍ത്തകയെ സ്റ്റാഫില്‍ ഉള്‍പ്പെടുത്താനുള്ള ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നീക്കത്തെ തടഞ്ഞ് സിപിഐഎം നേതൃത്വം. വീണാ ജോർജ് നിർദേശിച്ച മാധ്യമ പ്രവർത്തകയ്ക്ക് ആർഎംപിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് പാർട്ടി നടപടി. വീണാ ജോര്‍ജിന്റെ മുന്‍ സഹപ്രവര്‍ത്തകയും സുഹൃത്തുമാണ് മാധ്യമപ്രവര്‍ത്തക. നിയമസഭാ തെരഞ്ഞെടുപ്പില്‍ വീണാ ജോര്‍ജിന് വേണ്ടി പിആര്‍ വര്‍ക്കുകള്‍ ചെയ്തതും ഇവരാണ്. തുടര്‍ന്നാണ് മന്ത്രിയുടെ ഔദ്യോഗിക പിആര്‍ഒയായി ഇവരെ നിയമിക്കാന്‍ വീണ തീരുമാനിച്ചത്. ആർഎംപിയുമായി മാധ്യമപ്രവർത്തകയ്ക്ക് ബന്ധമുണ്ടെന്ന കോഴിക്കോട് ജില്ലാ നേതൃത്വത്തിന്റെ വാദം സംസ്ഥാന നേതൃത്വത്തിന്റെ അംഗീകരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വീണ […]
21 Jun 2021 4:33 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മാധ്യമപ്രവര്‍ത്തകയെ സ്റ്റാഫില്‍ ഉള്‍പ്പെടുത്താനുള്ള ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നീക്കത്തെ തടഞ്ഞ് സിപിഐഎം നേതൃത്വം. വീണാ ജോർജ് നിർദേശിച്ച മാധ്യമ പ്രവർത്തകയ്ക്ക് ആർഎംപിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് പാർട്ടി നടപടി. വീണാ ജോര്‍ജിന്റെ മുന്‍ സഹപ്രവര്‍ത്തകയും സുഹൃത്തുമാണ് മാധ്യമപ്രവര്‍ത്തക.
നിയമസഭാ തെരഞ്ഞെടുപ്പില്‍ വീണാ ജോര്‍ജിന് വേണ്ടി പിആര്‍ വര്‍ക്കുകള്‍ ചെയ്തതും ഇവരാണ്. തുടര്‍ന്നാണ് മന്ത്രിയുടെ ഔദ്യോഗിക പിആര്‍ഒയായി ഇവരെ നിയമിക്കാന്‍ വീണ തീരുമാനിച്ചത്. ആർഎംപിയുമായി മാധ്യമപ്രവർത്തകയ്ക്ക് ബന്ധമുണ്ടെന്ന കോഴിക്കോട് ജില്ലാ നേതൃത്വത്തിന്റെ വാദം സംസ്ഥാന നേതൃത്വത്തിന്റെ അംഗീകരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
വീണ മന്ത്രിയായതിന് പിന്നാലെ സിപിഐഎം സംസ്ഥാന സമിതി അംഗത്തെ പ്രൈവറ്റ് സെക്രട്ടറിയായി നിശ്ചയിച്ചിരുന്നു. പാചകക്കാരനെയും ഡ്രൈവറെയും മാത്രമാണ് സ്വന്തം നിലയ്ക്ക് മന്ത്രിമാര്‍ക്ക് നിയമിക്കാന്‍ അനുമതിയുള്ളത്. ഇവരെ നിശ്ചയിക്കുമ്പോഴും രാഷ്ട്രീയ പശ്ചാത്തലവും അതാത് ജില്ലാ കമ്മറ്റിയുടെ അംഗീകാരവും നിര്‍ബന്ധമാണ്.
- TAGS:
- AKG Centre
- CPIM
- RMPI
- Veena George