Top

‘മുരളീധരന്‍ വിട്ടുനില്‍ക്കുന്നത് യാഥാര്‍ത്ഥ്യ ബോധമുള്ളതുകൊണ്ട്’; കല്ലാമലയില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് കോണ്‍ഗ്രസ് നിര്‍ബന്ധിച്ചതുകൊണ്ടെന്ന് ആര്‍എംപി

കോഴിക്കോട്: വടകര ബ്ലോക്ക് പഞ്ചായത്തിലെ കല്ലാമല ഡിവിഷനിലെ സ്ഥാനാര്‍ത്ഥി തര്‍ക്കം പരിഹരിക്കാന്‍ കോണ്‍ഗ്രസ് വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാവണമെന്ന് ആര്‍എംപി. നേരത്തെ തീരുമാനിച്ചതിന് വിരുദ്ധമായി നിര്‍ത്തിയ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകണം. സിപിഐഎമ്മിന്റെ പരാജയമെന്ന വിശാലലക്ഷ്യത്തിന് പാര്‍ട്ടി എതിര് നില്‍ക്കുകയാണെന്നും ആര്‍എംപി ആരോപിച്ചു. ‘കോണ്‍ഗ്രസും മുസ്്‌ലിം ലീഗും നിര്‍ബന്ധിച്ചാണ് കല്ലാമലയില്‍ ആര്‍എംപി സ്ഥാനാര്‍ഥിയെ നിര്‍ത്തിയത്. പക്ഷേ, അവസാന നിമിഷം കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ നോമിനിയായി ജയകുമാറിനെ നിര്‍ത്തി. ജയകുമാറിന് സംസ്ഥാന നേതൃത്വം ഇടപെട്ട് കൈപ്പത്തി ചിഹ്നം നല്‍കുകയും ചെയ്തു. […]

27 Nov 2020 2:12 AM GMT

‘മുരളീധരന്‍ വിട്ടുനില്‍ക്കുന്നത് യാഥാര്‍ത്ഥ്യ ബോധമുള്ളതുകൊണ്ട്’; കല്ലാമലയില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് കോണ്‍ഗ്രസ് നിര്‍ബന്ധിച്ചതുകൊണ്ടെന്ന് ആര്‍എംപി
X

കോഴിക്കോട്: വടകര ബ്ലോക്ക് പഞ്ചായത്തിലെ കല്ലാമല ഡിവിഷനിലെ സ്ഥാനാര്‍ത്ഥി തര്‍ക്കം പരിഹരിക്കാന്‍ കോണ്‍ഗ്രസ് വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാവണമെന്ന് ആര്‍എംപി. നേരത്തെ തീരുമാനിച്ചതിന് വിരുദ്ധമായി നിര്‍ത്തിയ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകണം. സിപിഐഎമ്മിന്റെ പരാജയമെന്ന വിശാലലക്ഷ്യത്തിന് പാര്‍ട്ടി എതിര് നില്‍ക്കുകയാണെന്നും ആര്‍എംപി ആരോപിച്ചു.

‘കോണ്‍ഗ്രസും മുസ്്‌ലിം ലീഗും നിര്‍ബന്ധിച്ചാണ് കല്ലാമലയില്‍ ആര്‍എംപി സ്ഥാനാര്‍ഥിയെ നിര്‍ത്തിയത്. പക്ഷേ, അവസാന നിമിഷം കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ നോമിനിയായി ജയകുമാറിനെ നിര്‍ത്തി. ജയകുമാറിന് സംസ്ഥാന നേതൃത്വം ഇടപെട്ട് കൈപ്പത്തി ചിഹ്നം നല്‍കുകയും ചെയ്തു. ഇതാണ് പ്രശ്‌നമായത്. ആര്‍എംപിയുമായുള്ള ധാരണ തെറ്റിക്കുന്നതിനെതിരെ കെ മുരളീധരന്‍ എംപി അടക്കമുള്ള നേതാക്കള്‍ രംഗത്തെത്തി. മേഖലയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് മുരളീധരന്‍ വിട്ടുനില്‍ക്കുകയാണ്. യാഥാര്‍ഥ്യ ബോധമുള്ള നേതാക്കള്‍ക്ക് അതിനേ കഴിയൂ’, ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍ വേണു പറഞ്ഞു. മനോരമ ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് കൈപ്പത്തി ചിഹ്നം ലഭിച്ചതോടെ ജനകീയ മുന്നണിയിലും വിള്ളലുകള്‍ വീണെന്നും ഒരു വിഭാഗം, മുന്നണി സ്ഥാനാര്‍ഥിയായ ആര്‍എംപിയുടെ ഏരിയ കമ്മറ്റിയംഗം സുഗതനെ പിന്തുണയ്ക്കുമ്പോള്‍ മറുവിഭാഗം ജയകുമാറിനായി ഇറങ്ങിയിട്ടുണ്ടെന്നും ജയകുമാര്‍ പറഞ്ഞു. സിപിഐഎമ്മിന്റെ വിജയം ഉറപ്പാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും ആര്‍എംപി കുറ്റപ്പെടുത്തി.

വിമത സ്ഥാനാര്‍ത്ഥിക്ക് കൈപ്പത്തി ചിഹ്നം അനുവദിക്കുകയും ചെയ്തതിന് പിന്നാലെയാണ് വടകരയില്‍ പ്രശ്നങ്ങള്‍ ഗുരുതരമായത്. വടകര ബ്ലോക്കില്‍ കല്ലാമല ഡിവിഷനില്‍ വിമത സ്ഥാനാര്‍ത്ഥിയെ പിന്തുണച്ച് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ എത്തിയതോടെ താന്‍ വടകരയില്‍ പ്രചരണത്തിന് ഇറങ്ങില്ലെന്നും കെ മുരളീധരന്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ മുരളീധരന്‍ വട്ടിയൂര്‍കാവില്‍ പ്രചാരണം ആരംഭിക്കുകയും ചെയ്തു.

Next Story