Top

ടിപി വധത്തെക്കുറിച്ച് സിഎം രവീന്ദ്രന് അറിയാമായിരുന്നെന്ന് കെകെ രമ: ‘എന്നും പിണറായിയുടെ അടുപ്പക്കാരന്‍’

കോഴിക്കോട്: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെതിരെ ടിപി ചന്ദ്രശേഖരന്റെ ഭാര്യയും ആര്‍എംപി നേതാവുമായ കെകെ രമ. ടിപി ചന്ദ്രശേഖരന്‍ വധത്തെ കുറിച്ച് സി.എം രവീന്ദ്രന് അറിയാമായിരുന്നുവെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് കെകെ രമ മാധ്യമം ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടത്തില്‍ ടിപി ചന്ദ്രശേഖരന്റെ അടുത്തയാളായിരുന്നു രവീന്ദ്രന്‍. പിന്നീട്, പാര്‍ട്ടിക്കുള്ളിലെ വിഭാഗീതയുടെ ഭാഗമായി രണ്ട് ചേരിയിലായി. ഇതോടെ സഹൃദത്തിന്റെ സ്വഭാവം തന്നെ മാറി. എപ്പോഴും പിണറായി വിജയന്‍ ഉള്‍പ്പെടെ നേതൃത്വത്തിന്റെ അടുപ്പക്കാരനായിരുന്നു രവി. […]

5 Dec 2020 8:23 PM GMT

ടിപി വധത്തെക്കുറിച്ച് സിഎം രവീന്ദ്രന് അറിയാമായിരുന്നെന്ന് കെകെ രമ: ‘എന്നും പിണറായിയുടെ അടുപ്പക്കാരന്‍’
X

കോഴിക്കോട്: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെതിരെ ടിപി ചന്ദ്രശേഖരന്റെ ഭാര്യയും ആര്‍എംപി നേതാവുമായ കെകെ രമ. ടിപി ചന്ദ്രശേഖരന്‍ വധത്തെ കുറിച്ച് സി.എം രവീന്ദ്രന് അറിയാമായിരുന്നുവെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് കെകെ രമ മാധ്യമം ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടത്തില്‍ ടിപി ചന്ദ്രശേഖരന്റെ അടുത്തയാളായിരുന്നു രവീന്ദ്രന്‍. പിന്നീട്, പാര്‍ട്ടിക്കുള്ളിലെ വിഭാഗീതയുടെ ഭാഗമായി രണ്ട് ചേരിയിലായി. ഇതോടെ സഹൃദത്തിന്റെ സ്വഭാവം തന്നെ മാറി. എപ്പോഴും പിണറായി വിജയന്‍ ഉള്‍പ്പെടെ നേതൃത്വത്തിന്റെ അടുപ്പക്കാരനായിരുന്നു രവി. ഇപ്പോള്‍ വരുന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണീ ചര്‍ച്ച ഉയരുന്നത്. ഇക്കാര്യം തനിക്കും ഒഞ്ചിയത്തെ സഖാക്കള്‍ക്കും കൃത്യമായി നേരത്തെ ബോധ്യമുണ്ടായിരുന്നെന്നും കെകെ രമ പറഞ്ഞു.

രവീന്ദ്രന് വടകര മേഖലയില്‍ നിരവധി ബിനാമി ഇടപാടുകളുണ്ടെന്നും കെകെ രമ മറ്റൊരു അഭിമുഖത്തില്‍ ആരോപിച്ചു. എവിടെ നിന്നാണ് രവീന്ദ്രന് ഈ പണം. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി എന്ന നിലയില്‍ ലഭിച്ച പണമായിരിക്കില്ല ഇതെന്ന് വ്യക്തമാണ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അടുത്ത് ചോദ്യം ചെയ്യാന്‍ പോകുന്നത് മുഖ്യമന്ത്രിയെ ആയിരിക്കും. ആരാണ് വിയര്‍ക്കാന്‍ പോകുന്നതെന്ന് അന്നറിയാം. തെരഞ്ഞെടുപ്പ് കാലത്ത് വടകര മേഖലയില്‍ വീടുകള്‍ കയറി ജോലി വാഗ്ദാനം ചെയ്താണ് രവീന്ദ്രന്‍ സിപിഐഎമ്മിന് വേണ്ടി പ്രചാരണം നടത്തിയതെന്നും കെകെ രമ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോട്ടോ തെരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററില്‍ വച്ചാല്‍ സിപിഐഎമ്മുകാരുടെ വോട്ടു പോലും ലഭിക്കില്ലെന്നും ഇക്കാര്യം പാര്‍ട്ടിക്ക് ബോധ്യപ്പെട്ടെന്നും കെകെ രമ പറഞ്ഞു. സിപിഐഎം പ്രവര്‍ത്തകര്‍ ബോധപൂര്‍വ്വവും തന്ത്രപൂര്‍വ്വവുമാണ് പിണറായി വിജയന്റെ ഫോട്ടോ പോസ്റ്ററുകളില്‍ ഉള്‍പ്പെടുത്തതെന്നും മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ കെകെ രമ പറഞ്ഞു. കൊവിഡ് കാരണമാണ് പ്രചാരണത്തിനിറങ്ങാത്തത് പറയുന്നു. എന്നാല്‍ കുഞ്ഞനന്തന്‍ മരിച്ചപ്പോള്‍ കാണാന്‍ പോകാന്‍ പിണറായിക്ക് കൊവിഡ് പ്രശ്‌നമില്ലായിരുന്നുവെന്നും കെകെ രമ പറഞ്ഞു.

Next Story