Top

‘ആര്‍എംപിയെ ഭയപ്പെടുത്തി തീര്‍ക്കാമെന്ന് ആരും കരുതേണ്ട’; ഭീഷണിക്കത്തിനോട് കെ കെ രമ എംഎല്‍എ

ഭീഷണിയിലൂടെ ആര്‍എംപിയെ ഭയപ്പെടുത്തി തീര്‍ക്കാമെന്ന് ആരും കരുതേണ്ടെന്ന് കെ കെ രമ എംഎല്‍എ. മകന്‍ അഭിനന്ദിന് വധ ഭീഷണി ഉയര്‍ത്തി കത്ത് ലഭിച്ചതിന് പിന്നാലെ റിപ്പോര്‍ട്ടര്‍ ടിവിയോട് നടത്തിയ പ്രതികരണത്തിലായിരുന്നു കെ കെ രമ നിലപാട് വ്യക്തമാക്കിയത്. ആര് ഭയപ്പെടുത്തിയാലും ഭയപ്പെടുത്തുന്ന രാഷ്ട്രീയമല്ല ആര്‍എംപിയുടേത്. ഓല പാമ്പിനെ കാട്ടി ഭയപ്പെടുത്തേണ്ട. എന്നാല്‍ ആരാണ് കത്തിന് പിന്നില്‍ എന്ന് പോലീസ് കണ്ടെത്തണമെന്നും കെ കെ രമ ആവശ്യപ്പെട്ടു. ഷംസീറിനെതിരെ സംസാരിക്കരുത് എന്നാണ് പ്രധാന ഭീഷണി. എന്നാല്‍ സംസാരിക്കേണ്ട വിഷയങ്ങളില്‍ […]

19 July 2021 10:51 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘ആര്‍എംപിയെ ഭയപ്പെടുത്തി തീര്‍ക്കാമെന്ന് ആരും കരുതേണ്ട’; ഭീഷണിക്കത്തിനോട് കെ കെ രമ എംഎല്‍എ
X

ഭീഷണിയിലൂടെ ആര്‍എംപിയെ ഭയപ്പെടുത്തി തീര്‍ക്കാമെന്ന് ആരും കരുതേണ്ടെന്ന് കെ കെ രമ എംഎല്‍എ. മകന്‍ അഭിനന്ദിന് വധ ഭീഷണി ഉയര്‍ത്തി കത്ത് ലഭിച്ചതിന് പിന്നാലെ റിപ്പോര്‍ട്ടര്‍ ടിവിയോട് നടത്തിയ പ്രതികരണത്തിലായിരുന്നു കെ കെ രമ നിലപാട് വ്യക്തമാക്കിയത്. ആര് ഭയപ്പെടുത്തിയാലും ഭയപ്പെടുത്തുന്ന രാഷ്ട്രീയമല്ല ആര്‍എംപിയുടേത്. ഓല പാമ്പിനെ കാട്ടി ഭയപ്പെടുത്തേണ്ട. എന്നാല്‍ ആരാണ് കത്തിന് പിന്നില്‍ എന്ന് പോലീസ് കണ്ടെത്തണമെന്നും കെ കെ രമ ആവശ്യപ്പെട്ടു.

ഷംസീറിനെതിരെ സംസാരിക്കരുത് എന്നാണ് പ്രധാന ഭീഷണി. എന്നാല്‍ സംസാരിക്കേണ്ട വിഷയങ്ങളില്‍ ഇനിയും ഷംസീര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് എതിരെ അതിശക്തമായി രംഗത്ത് വരും. നേരത്തെ വരുന്ന ഭീഷണിയുടെ തുടര്‍ച്ചയാണിതെന്നും കെ കെ രമ ചൂണ്ടിക്കാട്ടി.

സിപിഐഎമ്മിന്റെ പകപ്പോക്കലിന്റെ പുതിയ തെളിവാണ് കത്ത് എന്ന് എന്‍ വേണു റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു. ടിപി ചന്ദ്രശേഖരന്റെ കുടുംബത്തെ പോലും വെറുതെ വിടില്ലെന്ന സിപിഐഎമ്മിന്റെ നിലപാട് ആണ് ഇപ്പോഴത്തെ ഭീഷണിയിലൂടെ പുറത്ത് വന്നത്. കത്തിന് പിന്നില്‍ സിപിഎം തന്നെയാണ് എന്നും എന്‍ വേണു പ്രതികരിച്ചു.

അതിനിടെ ഭീഷണി കത്തിന്റെ പശ്ചാത്തലത്തില്‍ എന്‍ വേണുവിന്റെ പരാതിയില്‍ വടകര പോലീസ് സ്റ്റേഷനില്‍ കേസെടുത്തു. ഐപിസി 153, 507 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ഇതിന് പുറെ കെ കെ രമയുടെ എംഎല്‍എ വീടിനും ഓഫീസിനും സുരക്ഷ ഏര്‍പ്പെടുത്താന്‍ വടകര എസ് പി ഡോ. ശ്രീനിവാസ് നിര്‍ദേശം നല്‍കി. ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍ വേണുവിനും സുരക്ഷ നല്‍കും.

കെ കെ രമ എംഎല്‍എയുടെ ഓഫീസ് വിലാസത്തിലെത്തിയ കത്തിലാണ് ഭീഷണി സന്ദേശമുള്ളത്. ചാനല്‍ ചര്‍ച്ചയില്‍ എഎന്‍ ഷംസീറിനെതിരെ ഒരു ആര്‍എംപിക്കാരനും സംസാരിക്കരുത് എന്നാണ് കത്തിലെ പ്രധാന പരാമര്‍ശം. ടിപിയുടെ മകനെയും ആര്‍ എംപി നേതാവ് എന്‍ വേണുവിനെതിരെയുമാണ് കത്ത്. സംഭവത്തില്‍ എന്‍ വേണു വടകര റൂറല്‍ എസ്പിക്ക് പരാതി നല്‍കി. റെഡ് ആര്‍മി കണ്ണൂര്‍ പി ജെ ബോയ്സ് എന്നാണ് കത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കെ കെ രമയുടെ മകനെ അധികം വളര്‍ത്തില്ലെന്നും കത്ത് പറയുന്നു. എന്‍ വേണുവിനെ അഭിസംബോധന ചെയ്താണ് കത്ത് ആരംഭിക്കുന്നത്. കോഴിക്കോട് നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത് എന്നാണ് വിവരം.

ടിപി ചന്ദ്രശേഖരന്റെ മകന്‍ അഭിനന്ദിനെ മൃഗീയമായി വകവരുത്തുമെന്നാണ് കത്തിലെ പ്രധാന പരാമര്‍ശം. 2012 ല്‍ ടിപി കൊല്ലപ്പെടുന്നതിന് മുന്‍പും സമാനമായ ഭീഷണികള്‍ വ്യാപകമായി ഉയര്‍ന്നിരുന്നു. ടിപി കൊല്ലപ്പെടതിന് ശേഷവും കെ കെ രമയും കുടുംബവും ഭീഷണി നേരിട്ടിരുന്നു എങ്കിലും ഇതാദ്യമായാണ് അഭിനന്ദിനെതിരെ ഒരു ഭീഷണി ലഭിക്കുന്നത്. വധഭീഷണിയെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Next Story