Top

അപേക്ഷ നിരസിച്ച വിഷമത്തിലാണ് ആത്മഹത്യക്ക് ശ്രമിച്ചത്; സംഗീത നാടക അക്കാദമിക്കെതിരെ ആര്‍എല്‍വി രാമകൃഷ്ണന്റെ മൊഴി

കേരള സംഗീത നാടക അക്കാദമി വേദി നിഷേധിച്ചുവെന്ന് ആരോപണം ഉന്നയിച്ചതിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച ആര്‍എല്‍വി രാമകൃഷ്ണന്റെ മൊഴിയെടുത്തു. സംഗീത നാടക അക്കാദമി അപേക്ഷ നിരസിച്ച വിഷമത്തിലാണ് താന്‍ ആത്മഹത്യക്ക് ശ്രമിച്ചതൊണ് രാമകൃഷ്ണന്‍ പൊലീസിന് നല്‍കിയ മൊഴി. ഇന്നലെ രാത്രി 7 മണിയോടെയാണ് രാമകൃഷ്ണന്‍ ആത്മഹത്യക്ക് ശ്രമിച്ചത്. അമിതമായി ഉറക്ക ഗുളിക കഴിച്ച നിലയില്‍ പ്രവേശിപ്പിച്ച രാമകൃഷ്ണന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ വേദി കൊടുക്കില്ലെന്നു പറഞ്ഞിട്ടില്ലെന്നും തല്‍ക്കാലം ഒരു പ്രഭാഷണം ചെയ്യൂ, […]

4 Oct 2020 9:10 PM GMT

അപേക്ഷ നിരസിച്ച വിഷമത്തിലാണ് ആത്മഹത്യക്ക് ശ്രമിച്ചത്; സംഗീത നാടക അക്കാദമിക്കെതിരെ ആര്‍എല്‍വി രാമകൃഷ്ണന്റെ മൊഴി
X

കേരള സംഗീത നാടക അക്കാദമി വേദി നിഷേധിച്ചുവെന്ന് ആരോപണം ഉന്നയിച്ചതിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച ആര്‍എല്‍വി രാമകൃഷ്ണന്റെ മൊഴിയെടുത്തു. സംഗീത നാടക അക്കാദമി അപേക്ഷ നിരസിച്ച വിഷമത്തിലാണ് താന്‍ ആത്മഹത്യക്ക് ശ്രമിച്ചതൊണ് രാമകൃഷ്ണന്‍ പൊലീസിന് നല്‍കിയ മൊഴി. ഇന്നലെ രാത്രി 7 മണിയോടെയാണ് രാമകൃഷ്ണന്‍ ആത്മഹത്യക്ക് ശ്രമിച്ചത്. അമിതമായി ഉറക്ക ഗുളിക കഴിച്ച നിലയില്‍ പ്രവേശിപ്പിച്ച രാമകൃഷ്ണന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

എന്നാല്‍ വേദി കൊടുക്കില്ലെന്നു പറഞ്ഞിട്ടില്ലെന്നും തല്‍ക്കാലം ഒരു പ്രഭാഷണം ചെയ്യൂ, രാമകൃഷ്ണനെ കൈയൊഴിഞ്ഞിട്ടില്ലെന്നും കേരള സംഗീത നാടക അക്കാദമി അധ്യക്ഷ കെപിഎസി ലളിത കഴിഞ്ഞ ദിവസം മോര്‍ണിംഗ് റിപോര്‍ട്ടറില്‍ പറഞ്ഞു. രാമകൃഷ്ണനുമായി നടത്തിയ ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ ആയിരുന്നു കെപിസിസി ലളിതയുടെ പ്രതികരണം.

Next Story