Top

കേരള സംഗീത നാടക അക്കാദമിക്കെതിരെ ഗുരുതര ആരോപണവുമായി കലാഭവന്‍ മണിയുടെ സഹോദരൻ ആര്‍എല്‍വി രാമകൃഷ്ണന്‍

അക്കാദമി സെക്രട്ടറിയുടെ വിവേചനപരമായ സമീപനം വിശദീകരിച്ച് രാമകൃഷ്ണന്‍ ഇട്ട പോസ്റ്റ് ചുരുങ്ങിയ സമത്തിനുള്ളില്‍ത്തന്നെ ചര്‍ച്ചയായതോടെ സെക്രട്ടറിയ്‌ക്കെതിരെ പ്രതിഷേധം പുകയുകയാണ്.

1 Oct 2020 9:29 AM GMT

കേരള സംഗീത നാടക അക്കാദമിക്കെതിരെ ഗുരുതര ആരോപണവുമായി കലാഭവന്‍ മണിയുടെ സഹോദരൻ ആര്‍എല്‍വി രാമകൃഷ്ണന്‍
X

ഓണ്‍ലൈന്‍ നൃത്തപരിപാടിയ്ക്ക് മോഹനിയാട്ടം അവതരിപ്പിക്കാനുള്ള തന്റെ അപേക്ഷ കേരള സംഗീത നാടക അക്കാദമി തള്ളിയതായി നര്‍ത്തകനും നടന്‍ കലാഭവന്‍ മണിയുടെ സഹോദരനുമായ ആര്‍എല്‍വി രാമകൃഷ്ണന്‍. നൃത്തം ചെയ്യാനുള്ള തന്റെ അപേക്ഷ പരിഗണിച്ചാല്‍ അക്കാദമിയുടെ ഇമേജ് നഷ്ടപ്പെടുമെന്ന് അക്കാദമി സെക്രട്ടറി പറഞ്ഞതായി രാമകൃഷ്ണന്‍ ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. അക്കാദമി സെക്രട്ടറിയുടെ വിവേചനപരമായ സമീപനം വിശദീകരിച്ച് രാമകൃഷ്ണന്‍ ഇട്ട പോസ്റ്റ് ചുരുങ്ങിയ സമത്തിനുള്ളില്‍ത്തന്നെ ചര്‍ച്ചയായതോടെ സെക്രട്ടറിയ്‌ക്കെതിരെ പ്രതിഷേധം പുകയുകയാണ്.

Next Story