Top

മന്ത്രി എകെ ബാലന്‍ വിചാരിച്ചിരുന്നെങ്കില്‍ ഈ വിവാദം ഉണ്ടാവില്ലായിരുന്നു; ’10 മിനുറ്റ് മാത്രമാണ് ഞാന്‍ ചോദിച്ചത്’

മോഹിനിയാട്ടം അവതരിപ്പിക്കാന്‍ തന്നെ അനുവദിക്കാതിരുന്നത് കേരള സംഗീത നാടക അക്കാദമി സെക്രട്ടറിയാണെന്ന് ഡോ. ആര്‍എല്‍വി രാമകൃഷ്ണന്‍. ചെയര്‍പേഴ്‌സണായ കെപിഎസി ലളിതക്ക് ആ തീരുമാനത്തെ എതിര്‍ക്കാനുള്ള വൈഭവമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ന്യൂസിന്റെ ക്ലോസ് എന്‍കൗണ്ടറില്‍ സംസാരിക്കുകയായിരുന്നു. താന്‍ മോഹിനിയാട്ടത്തില്‍ നാല് വര്‍ഷത്തെ ഡിപ്ലോമ, രണ്ട് വര്‍ഷത്തെ പോസ്റ്റ് ഡിപ്ലോമ, എംഎ, എംഫില്‍, പിഎച്ച്ഡി, യുജിസി നെറ്റ് തുടങ്ങിയ പരീക്ഷകള്‍ പാസാവുകയും പന്ത്രണ്ട് വര്‍ഷക്കാലം ഒരു സര്‍ക്കാര്‍ കോളെജില്‍ താത്കാലിക അദ്ധ്യാപകനായി ജോലി ചെയ്യുകയും ചെയ്ത നര്‍ത്തകനാണ് എന്ന്‌ […]

5 Oct 2020 9:11 AM GMT

മന്ത്രി എകെ ബാലന്‍ വിചാരിച്ചിരുന്നെങ്കില്‍ ഈ വിവാദം ഉണ്ടാവില്ലായിരുന്നു; ’10 മിനുറ്റ് മാത്രമാണ് ഞാന്‍ ചോദിച്ചത്’
X

മോഹിനിയാട്ടം അവതരിപ്പിക്കാന്‍ തന്നെ അനുവദിക്കാതിരുന്നത് കേരള സംഗീത നാടക അക്കാദമി സെക്രട്ടറിയാണെന്ന് ഡോ. ആര്‍എല്‍വി രാമകൃഷ്ണന്‍. ചെയര്‍പേഴ്‌സണായ കെപിഎസി ലളിതക്ക് ആ തീരുമാനത്തെ എതിര്‍ക്കാനുള്ള വൈഭവമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ന്യൂസിന്റെ ക്ലോസ് എന്‍കൗണ്ടറില്‍ സംസാരിക്കുകയായിരുന്നു.

താന്‍ മോഹിനിയാട്ടത്തില്‍ നാല് വര്‍ഷത്തെ ഡിപ്ലോമ, രണ്ട് വര്‍ഷത്തെ പോസ്റ്റ് ഡിപ്ലോമ, എംഎ, എംഫില്‍, പിഎച്ച്ഡി, യുജിസി നെറ്റ് തുടങ്ങിയ പരീക്ഷകള്‍ പാസാവുകയും പന്ത്രണ്ട് വര്‍ഷക്കാലം ഒരു സര്‍ക്കാര്‍ കോളെജില്‍ താത്കാലിക അദ്ധ്യാപകനായി ജോലി ചെയ്യുകയും ചെയ്ത നര്‍ത്തകനാണ് എന്ന്‌ അദ്ദേഹം പറഞ്ഞു.

അക്കാദമിയുടെ നിലപാട് തീര്‍ത്തും വിരോധാഭാസമായ രീതിയിലായിരുന്നുവെന്നും സെക്രട്ടറിയുടെ ഭാഷകള്‍ ഏറെ വേദനാജനകമായിരുന്നുവെന്നും ക്ലോസ് എന്‍കൗണ്ടറില്‍ രാമകൃഷ്ണന്‍ വ്യക്തമാക്കി.

തന്നോട് പരിപാടികള്‍ എല്ലാം നേരത്തെ നിശ്ചയിച്ചു എന്ന് പറഞ്ഞിട്ട് ഇപ്പോള്‍ അതെല്ലാം മാറ്റി പറയുന്നു. പരിപാടി നിശ്ചയിച്ചിട്ടില്ല എന്നും അപേക്ഷ ക്ഷണിച്ചിട്ടില്ലന്നുമൊക്കെ മാറ്റി പറയുന്ന സാഹചര്യമാണ് ഇപ്പോള്‍. അതായത് താന്‍ വലിയൊരു നുണ പറഞ്ഞെന്നുളള അവസ്ഥയില്‍ അവര്‍ എത്തിച്ചു. അത് സെക്രട്ടറിക്ക് വേണ്ടി ചെയര്‍ പേഴ്‌സണെകൊണ്ട് പറയിപ്പിച്ചതാണെന്ന് ഉറപ്പാണ് എന്നും ആര്‍ എല്‍ വി രാമകൃഷ്ണന്‍ വ്യക്തമാക്കി.

ഒന്‍പത് തവണ കെപിഎസി ചേച്ചിയെ വിളിച്ച് സംസാരിച്ചിട്ടുണ്ട്. കുറെ നാളുകളായി കോള്‍ റെക്കോര്‍ഡുകള്‍ സൂക്ഷിക്കാറുണ്ടായിരുന്നു, എന്നാല്‍ തനിക്ക് ജീവിതം അവസാനിപ്പിക്കാന്‍ തോന്നിയപ്പോള്‍ ഇത് ചാനലിനു നല്‍കാനോ, മറ്റാര്‍ക്കെങ്കിലും നല്‍കാനോ ഒന്നും തോന്നിയില്ല. കാരണം അപ്പോള്‍ എനിക്ക് എന്റെ ജീവിതം അവസാനിപ്പിക്കാനാണ് തോന്നിയത്-അദ്ദേഹം പറഞ്ഞു.

ഒരു സമൂഹത്തിന് മുന്‍പില്‍ കേവലം ഒരു പത്തോ, ഇരുപതോ മിനുട്ട് ചിലങ്ക കെട്ടാന്‍ അനുവാദം ചോദിച്ചതിന് ഒരു കലാകാരനെ സമൂഹത്തില്‍ മുഴുവനും അവനെ നുണ പറയുന്ന അല്ലേല്‍ വാസ്തവ വിരുദ്ധമായ കാര്യം പ്രവര്‍ത്തിക്കുന്ന അല്ലേല്‍ സര്‍ക്കാരിനെതിരായി പ്രവര്‍ത്തിക്കുന്ന വ്യക്തി എന്ന് പറഞ്ഞ് തീര്‍ക്കാന്‍ കെപിഎസി ലളിത ചേച്ചി കാണിച്ച ആ ഒരു സംസ്‌കാരം അതെവിടുന്ന് കിട്ടി എന്ന് തനിക്ക് അറിയില്ല-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇടതുപക്ഷം അധികാരത്തിലെത്തിയതിന് ശേഷവും അക്കാദമിയില്‍ സവര്‍ണ്ണത തന്നെയാണ് കൊടികുത്തി വാഴുന്നത്. സെക്രട്ടറിയ്ക്ക് വേണ്ടപ്പെട്ടവര്‍ക്കാണ് അവസരങ്ങള്‍ നല്‍കുന്നതെന്നും രാമകൃഷ്ണന്‍ പറഞ്ഞു.

ദളിതനായ മന്ത്രി എകെ ബാലന് സഹായിക്കാമായിരുന്നല്ലോ എന്ന ചോദ്യത്തിനും രാമകൃഷ്ണന്‍ മറുപടി പറഞ്ഞു. കൂടെപ്പിറപ്പുകളെ ചേര്‍ത്ത് നിര്‍ത്തണമെന്ന് വിചാരിച്ചാല്‍ പരിഹരിക്കാമായിരുന്ന വിഷമായിരുന്നു ഇത്. 10 മിനുറ്റ് ഞാന്‍ നൃത്തം ചെയ്‌തോട്ടെ എന്ന് വിചാരിച്ചാല്‍ മതിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Next Story

Popular Stories