Top

ബിഹാര്‍: മഹാസഖ്യത്തില്‍ സീറ്റ് ധാരണയായി; തേജസ്വി മുഖ്യമന്ത്രി സ്ഥാനാര്‍ഥി; 70 സീറ്റ് കോണ്‍ഗ്രസിന്, ഇടതിന് 29

എന്നാല്‍ സീറ്റ് വിഭജനത്തില്‍ അതൃപ്തി രേഖപ്പെടുത്തി വിഐപി പാര്‍ട്ടി ഇറങ്ങിപ്പോക്ക് നടത്തി. സഖ്യം തങ്ങളെ വഞ്ചിച്ചതായും വിഐപി പാര്‍ട്ടി നേതാക്കള്‍ ആരോപിച്ചു.

3 Oct 2020 11:28 AM GMT

ബിഹാര്‍: മഹാസഖ്യത്തില്‍ സീറ്റ് ധാരണയായി; തേജസ്വി മുഖ്യമന്ത്രി സ്ഥാനാര്‍ഥി; 70 സീറ്റ് കോണ്‍ഗ്രസിന്, ഇടതിന് 29
X

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ജനതാദള്‍- കോണ്‍ഗ്രസ് മഹാസഖ്യം സീറ്റ് ധാരണയിലെത്തി. ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും വിലപേശലുകള്‍ക്കുമൊടുവിലാണ് സഖ്യം സീറ്റ് ധാരണയിലെത്തുന്നത്. ആകെ 243 സീറ്റില്‍ ആര്‍ജെഡി 144 സീറ്റുകളും കോണ്‍ഗ്രസ് 70 സീറ്റുകളും ഇടതുപാര്‍ട്ടികള്‍ 29 സീറ്റുകളും മത്സരത്തിനായി പങ്കിട്ടെടുത്തു. ആര്‍ജെഡി നേതാവ് തേജസ്വി യാദവ് സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകും.

എന്നാല്‍ സീറ്റ് വിഭജനത്തില്‍ അതൃപ്തി രേഖപ്പെടുത്തി വിഐപി പാര്‍ട്ടി ഇറങ്ങിപ്പോക്ക് നടത്തി. സഖ്യം തങ്ങളെ വഞ്ചിച്ചതായും വിഐപി പാര്‍ട്ടി നേതാക്കള്‍ ആരോപിച്ചു.

ഒക്ടോബര്‍ 28, നവംബര്‍ 3, നവംബര്‍ ഏഴ് എന്നീ തീയതികളില്‍ മൂന്ന് ഘട്ടങ്ങളായാണ് ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. നിതീഷ് കുമാര്‍ നയിക്കുന്ന ജെഡിയു-ബിജെപി-എല്‍ജെപി സഖ്യത്തോട് ആര്‍ജെഡി-കോണ്‍ഗ്രസ് മഹാസഖ്യം ഏറ്റുമുട്ടുന്നതോടെ ബിഹാര്‍ തെരഞ്ഞെടുപ്പില്‍ തീപാറും.

Next Story