Top

വോട്ടെണ്ണലില്‍ അട്ടിമറി; ആര്‍ജെഡി പ്രവര്‍ത്തകര്‍ തെരുവില്‍; റാബ്രി ദേവിയുടെ വീടിന് മുന്നില്‍ പ്രതിഷേധം

പട്‌ന:വോട്ടെണ്ണലില്‍ ജെഡിയു സ്വാധീനം ചെലുത്തിയെന്നാരോപിച്ച് പട്‌നയില്‍ ആര്‍ജെഡി പ്രവര്‍ത്തകരുടെ പ്രതിഷേധം. മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ റാബ്രിദേവിയുടെ വീടിന് മുന്നാലാണ് ആര്‍ജെഡി പ്രവര്‍ത്തകരുടെ പ്രതിഷേധം. നിതീഷ് കുമാര്‍ വോട്ടെണ്ണലിനെ സ്വാധീനിച്ചുവെന്നാരോപിച്ചാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നത്. വോട്ടെണ്ണലില്‍ തിരിമറി നടന്നിട്ടുണ്ടെന്നും വീണ്ടും വോണ്ണെണമെന്നുമുള്ള ആവശ്യം ജെഡിയു നേതാക്കള്‍ ഉയര്‍ത്തിയിരുന്നു. കുറവ് ഭൂരിപക്ഷമുള്ള മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് ബിജെപി അട്ടിമറി നടത്തുന്നുവെന്നാണ് ആര്‍ജെഡി നേതാവ് മനോജ് ഝായുടെ ആരോപണം. നൂറില്‍ താഴെ ഭൂരിപക്ഷത്തോടെയാണ് നിലവില്‍ പല ബിജെപി സ്ഥാനാര്‍ഥികളും ജയിക്കുന്നതെന്നും ഇത് ബിജെപി […]

10 Nov 2020 11:17 AM GMT

വോട്ടെണ്ണലില്‍ അട്ടിമറി; ആര്‍ജെഡി പ്രവര്‍ത്തകര്‍ തെരുവില്‍; റാബ്രി ദേവിയുടെ വീടിന് മുന്നില്‍ പ്രതിഷേധം
X

പട്‌ന:വോട്ടെണ്ണലില്‍ ജെഡിയു സ്വാധീനം ചെലുത്തിയെന്നാരോപിച്ച് പട്‌നയില്‍ ആര്‍ജെഡി പ്രവര്‍ത്തകരുടെ പ്രതിഷേധം. മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ റാബ്രിദേവിയുടെ വീടിന് മുന്നാലാണ് ആര്‍ജെഡി പ്രവര്‍ത്തകരുടെ പ്രതിഷേധം. നിതീഷ് കുമാര്‍ വോട്ടെണ്ണലിനെ സ്വാധീനിച്ചുവെന്നാരോപിച്ചാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നത്.

വോട്ടെണ്ണലില്‍ തിരിമറി നടന്നിട്ടുണ്ടെന്നും വീണ്ടും വോണ്ണെണമെന്നുമുള്ള ആവശ്യം ജെഡിയു നേതാക്കള്‍ ഉയര്‍ത്തിയിരുന്നു. കുറവ് ഭൂരിപക്ഷമുള്ള മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് ബിജെപി അട്ടിമറി നടത്തുന്നുവെന്നാണ് ആര്‍ജെഡി നേതാവ് മനോജ് ഝായുടെ ആരോപണം.

നൂറില്‍ താഴെ ഭൂരിപക്ഷത്തോടെയാണ് നിലവില്‍ പല ബിജെപി സ്ഥാനാര്‍ഥികളും ജയിക്കുന്നതെന്നും ഇത് ബിജെപി നടത്തുന്ന തിരിമറിയുടെ തെളിവാണെന്നും ആര്‍ജെഡി നേതാവ് പറഞ്ഞു. ആ മണ്ഡലങ്ങളില്‍ വീണ്ടും വോട്ടെണ്ണല്‍ വേണമെന്നാവശ്യപ്പെട്ട് ഇലക്ഷന്‍ കമ്മീഷനെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം വീണ്ടും വോട്ടെണ്ണല്‍ വേണമെന്ന ആവശ്യം ഫയല്‍ ചെയ്യാന്‍ ബിജെപി അനുവദിക്കുന്നില്ലെന്നും മനോജ് ഝാ പറഞ്ഞു.

മഹാഗദ്ബന്ധന്‍ സഖ്യത്തെ 105 മുതല്‍ 110 സീറ്റില്‍ ഒതുക്കാന്‍ ജെഡിയു തെരഞ്ഞെടുപ്പ് കമ്മീഷന് മേല്‍ സമ്മര്‍ദം ചെലുത്തുകയാണെന്നാണ് ആര്‍ജെഡിയുടെ ആരോപണം. വോട്ടിംഗിന്റെ അവസാന ഘട്ടത്തില്‍ ബിജെപി നേതാക്കള്‍ നിതീഷ് കുമാറിന്റെ വീട്ടിലെത്തിയത് ഗൂഢാലോചനയുടെ ഭാഗമാണെന്നും ആര്‍ജെഡി ആരോപിച്ചു. ബീഹാറില്‍ എന്‍ഡിഎ വിജയിക്കുന്നതിനായി ഗൂഢാലോചന നടത്തുന്നതിനാണ് സുശീല്‍ കുമാര്‍ മോദി അടക്കമുള്ള ബിജെപി നേതാക്കള്‍ എത്തിയതെന്നാണ് ആര്‍ജെഡിയുടെ ആരോപണം.സുശീല്‍ കുമാര്‍ മോദി, ഭൂപേന്ദ്ര യാദവ്, ബിഹാര്‍ മന്ത്രി മംഹള്‍ പാണ്ഡെ എന്നിവരാണ് നിതീഷ് കുമാറിനെ വസതിയിലെത്തി സന്ദര്‍ശിച്ചത്.

Next Story