ആര്‍ജെഡി രണ്ടുസീറ്റുകളില്‍ മത്സരിക്കുമെന്ന് അനു ചാക്കോ; റാന്നിയില്‍ റിങ്കു ചെറിയാനെതിരെ ജോമോന് ജോസഫിനെ ഇറക്കി പോരാട്ടം
തിരുവനന്തപുരം: നിയമസഭാ തെരെഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകളില്‍ മത്സരിക്കാനൊരുങ്ങി ആര്‍ജെഡി. പാര്‍ട്ടി രണ്ട് സീറ്റുകളില്‍ മത്സരിക്കുമെന്ന് ആര്‍ജെഡി ദേശീയ ജനറല്‍ സെക്രട്ടറി അനു ചാക്കോ അറിയിച്ചു. തെരഞ്ഞെടുപ്പിനെ ഒറ്റയ്ക്ക് നേരിടാനാണ് തീരുമാനമെന്നും അനു ചാക്കോ വ്യക്തമാക്കി വിനോദ് ബാഹുലേയന് കുണ്ടറയിലും ജോമോന് ജോസഫ് റാന്നിയിലും ആര്‍ജെഡി സ്ഥാനാര്‍ഥികളായി മത്സര രംഗത്തുണ്ടാകും. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇരു മണ്ഡലങ്ങളിലും വലിയ സ്വാധീനമാകുവാന്‍ ആര്‍ജെഡിക്ക് കഴിഞ്ഞിരുന്നു. യുഡിഎഫിന്റെ ഭാഗമാകാനായി റാന്നി സീറ്റ് ആര്‍ജെഡി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇവിടെ കോണ്‍ഗ്രസിന്റെ റിങ്കു ചെറിയാനാണ് യുഡിഎഫ് […]

തിരുവനന്തപുരം: നിയമസഭാ തെരെഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകളില്‍ മത്സരിക്കാനൊരുങ്ങി ആര്‍ജെഡി. പാര്‍ട്ടി രണ്ട് സീറ്റുകളില്‍ മത്സരിക്കുമെന്ന് ആര്‍ജെഡി ദേശീയ ജനറല്‍ സെക്രട്ടറി അനു ചാക്കോ അറിയിച്ചു. തെരഞ്ഞെടുപ്പിനെ ഒറ്റയ്ക്ക് നേരിടാനാണ് തീരുമാനമെന്നും അനു ചാക്കോ വ്യക്തമാക്കി
വിനോദ് ബാഹുലേയന് കുണ്ടറയിലും ജോമോന് ജോസഫ് റാന്നിയിലും ആര്‍ജെഡി സ്ഥാനാര്‍ഥികളായി മത്സര രംഗത്തുണ്ടാകും. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇരു മണ്ഡലങ്ങളിലും വലിയ സ്വാധീനമാകുവാന്‍ ആര്‍ജെഡിക്ക് കഴിഞ്ഞിരുന്നു.
യുഡിഎഫിന്റെ ഭാഗമാകാനായി റാന്നി സീറ്റ് ആര്‍ജെഡി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇവിടെ കോണ്‍ഗ്രസിന്റെ റിങ്കു ചെറിയാനാണ് യുഡിഎഫ് സീറ്റ് നല്‍കിയത്. റാന്നിയിലേക്ക് പരിഗണിക്കാത്തതിനെ തുടര്‍ന്നാണ് സീറ്റില്‍ തനിച്ചു മല്‍സരിക്കാനുള്ള തീരുമാനത്തിലേക്ക് ആര്‍ജെഡി കടന്നിരിക്കുന്നത്. ഇരു മണ്ഡലങ്ങളിലും ആര്‍ജെഡി പിടിക്കുന്ന വോട്ടുകള്‍ യുഡിഎഫിന് വെല്ലുവിളിയായേക്കും.