Top

‘ഞങ്ങള്‍ 84 സീറ്റുകളില്‍ മുന്നിലാണ്, പലയിടത്തും പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയിട്ടില്ല’; നമ്പറുകള്‍ വ്യക്തമാക്കി ആര്‍ജെഡി

ബീഹാറില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവെ, 84 സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ടെന്ന് വ്യക്തമാക്കി ആര്‍ജെഡി. നിലവില്‍ 84 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ഇവയില്‍ പലതും മാധ്യമങ്ങളില്‍ വരുന്നില്ല. പലയിടങ്ങളിലും പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയിട്ടില്ലെന്നും ആര്‍ജെഡി ട്വീറ്റ് ചെയ്തു. അവസാന നിമിഷം വരെ കാത്തുനില്‍ക്കുക. സ്ഥാനാര്‍ത്ഥികളും കൗണ്ടിങ് ഏജന്റുമാരും വോട്ടെണ്ണല്‍ കേന്ദ്രം വിട്ടുപോകരുതെന്നും ആര്‍ജെഡി ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ ചില മണ്ഡലങ്ങളിലെ ഫലങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടു. എഐഎംഐഎം അഞ്ച് സീറ്റുകളില്‍ വിജയിച്ചു. ആര്‍ജെഡിയും ബിജെപിയും ജെഡിയുവും രണ്ട് സീറ്റുകളിലും വിഐപി ഒരു […]

10 Nov 2020 7:09 AM GMT

‘ഞങ്ങള്‍ 84 സീറ്റുകളില്‍ മുന്നിലാണ്, പലയിടത്തും പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയിട്ടില്ല’; നമ്പറുകള്‍ വ്യക്തമാക്കി ആര്‍ജെഡി
X

ബീഹാറില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവെ, 84 സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ടെന്ന് വ്യക്തമാക്കി ആര്‍ജെഡി. നിലവില്‍ 84 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ഇവയില്‍ പലതും മാധ്യമങ്ങളില്‍ വരുന്നില്ല. പലയിടങ്ങളിലും പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയിട്ടില്ലെന്നും ആര്‍ജെഡി ട്വീറ്റ് ചെയ്തു.

അവസാന നിമിഷം വരെ കാത്തുനില്‍ക്കുക. സ്ഥാനാര്‍ത്ഥികളും കൗണ്ടിങ് ഏജന്റുമാരും വോട്ടെണ്ണല്‍ കേന്ദ്രം വിട്ടുപോകരുതെന്നും ആര്‍ജെഡി ആവശ്യപ്പെട്ടിട്ടുണ്ട്.

അതിനിടെ ചില മണ്ഡലങ്ങളിലെ ഫലങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടു. എഐഎംഐഎം അഞ്ച് സീറ്റുകളില്‍ വിജയിച്ചു. ആര്‍ജെഡിയും ബിജെപിയും ജെഡിയുവും രണ്ട് സീറ്റുകളിലും വിഐപി ഒരു സീറ്റിലും വിജയിച്ചിട്ടുണ്ട്.

മുഴുവന്‍ സീറ്റുകളിലേയും വോട്ടെണ്ണല്‍ രാത്രിയോടെ പൂര്‍ത്തിയാകുമെന്നും വോട്ടെണ്ണല്‍ പുരോഗമിക്കുകയാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്.

Next Story