Top

ഹസന്‍പൂരില്‍ തേജ് പ്രദാപ് യാദവിന് വിജയം; തേജസ്വി യാദവിന് വന്‍ മുന്നേറ്റം

പട്‌ന: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍ജെഡി നേതാവ് തേജ് പ്രദാപ് യാദവ് വിജയിച്ചു. ഹസന്‍പൂര്‍ മണ്ഡലത്തില്‍ ജെഡിയുവിന്റെ രാജ്കുമാര്‍ റായിയെ പരാജയപ്പെടുത്തിയായിരുന്നു തേജ് പ്രദാപ് യാദവിന്റെ വിജയം. തേജ് പ്രദാപ് യാദവിന് 80822 വോട്ടും രാജ്കുമാര്‍ റായിക്ക് 58783 വോട്ടുമാണ് ലഭിച്ചത്. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയും ആര്‍ജെഡി നേതാവുമായ തേജസ്വിയാദവ് രാഗവ് പൂര്‍ മണ്ഡലത്തില്‍ മുന്നിട്ട് നില്‍ക്കുകയാണ്. ബിജെപിയുടെ സതീഷ് കുമാറും തേജസ്വി യാദവും തമ്മിലാണ് മണ്ഡലത്തില്‍ പോരാട്ടം നടക്കുന്നത്. തേജസ്വി യാദവ് സതീഷ് കുമാറിനേക്കാള്‍ ബഹുദൂരം […]

10 Nov 2020 9:12 AM GMT

ഹസന്‍പൂരില്‍ തേജ് പ്രദാപ് യാദവിന് വിജയം; തേജസ്വി യാദവിന് വന്‍ മുന്നേറ്റം
X

പട്‌ന: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍ജെഡി നേതാവ് തേജ് പ്രദാപ് യാദവ് വിജയിച്ചു. ഹസന്‍പൂര്‍ മണ്ഡലത്തില്‍ ജെഡിയുവിന്റെ രാജ്കുമാര്‍ റായിയെ പരാജയപ്പെടുത്തിയായിരുന്നു തേജ് പ്രദാപ് യാദവിന്റെ വിജയം.

തേജ് പ്രദാപ് യാദവിന് 80822 വോട്ടും രാജ്കുമാര്‍ റായിക്ക് 58783 വോട്ടുമാണ് ലഭിച്ചത്. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയും ആര്‍ജെഡി നേതാവുമായ തേജസ്വിയാദവ് രാഗവ് പൂര്‍ മണ്ഡലത്തില്‍ മുന്നിട്ട് നില്‍ക്കുകയാണ്. ബിജെപിയുടെ സതീഷ് കുമാറും തേജസ്വി യാദവും തമ്മിലാണ് മണ്ഡലത്തില്‍ പോരാട്ടം നടക്കുന്നത്. തേജസ്വി യാദവ് സതീഷ് കുമാറിനേക്കാള്‍ ബഹുദൂരം മുന്നിട്ട് നില്‍ക്കുന്നുണ്ട്. തേജസ്വി യാദവിന് 70000 ല്‍ അധികം വോട്ടുകളും ബിജെപിക്ക് 45000 ത്തിലധികം വോട്ടുകളുമാണ് ലഭിച്ചിരിക്കുന്നത്.

ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം എന്‍ഡിഎ 121 സീറ്റിലും മഹാസഖ്യം 114 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. 7 സീറ്റിന്റെ വ്യത്യാസം മാത്രമാണ് ഇരു മുന്നണികളും തമ്മില്‍ നില്‍ക്കുന്നത്.

നിലവില്‍ ലഭിക്കുന്ന കണക്കുകള്‍ പ്രകാരം ആര്‍ജെഡി 76 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി മുന്നേറുകയാണ്. ബിജെപി 72, ജെഡിയു 41 കോണ്‍ഗ്രസ് 20, സിപിഐഎംഎല്‍ ലിബറേഷന്‍ 12 സിപിഐ 3, വിഐപി 4 സിപിഐഎം 3, എച്ച്എഎം 3 എന്നിങ്ങനെയാണ് ലീഡ് നില.

Next Story