Top

ലാലുവിന് കുഴപ്പമൊന്നുമില്ല; വൃക്കയുടെ പ്രവര്‍ത്തനം അതീവ ഗുരുതരാവസ്ഥയിലെന്ന് പറഞ്ഞ ഡോക്ടര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

ലാലുവിന്റെ ആരോഗ്യനിലയെക്കുറിച്ച് മാധ്യമങ്ങളില്‍ വന്ന വിവരങ്ങള്‍ റിംസ് ഔദ്യോഗികമായി പുറത്തുവിട്ട വിവരങ്ങള്‍ അല്ലെന്ന് ആശുപത്രി അധികൃതര്‍ വിശദീകരിച്ചതിനാലാണ് ഡോക്ടര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.

19 Dec 2020 9:56 AM GMT

ലാലുവിന് കുഴപ്പമൊന്നുമില്ല; വൃക്കയുടെ പ്രവര്‍ത്തനം അതീവ ഗുരുതരാവസ്ഥയിലെന്ന് പറഞ്ഞ ഡോക്ടര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്
X

മുതിര്‍ന്ന ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ജാര്‍ഖണ്ഡ് ജയില്‍ വകുപ്പ്. ലാലുവിന്റെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണെന്നും വൃക്കകള്‍ ഏതുനേരവും നിശ്ചലമാകാമെന്നും വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് വിശദീകരണവുമായി ജാര്‍ഖണ്ഡ് ജയില്‍ വകുപ്പ് രംഗത്തെത്തിയത്. ഇത്തരമൊരു വിവരം പുറത്തുവിട്ടതിന് റിംസ് ആശുപത്രിയില്‍ ലാലുവിനെ ചികിത്സിച്ച ഡോ. ഉമേഷ് പ്രസാദിന് ജയില്‍ വകുപ്പ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.

ലാലുവിന്റെ ആരോഗ്യനിലയെക്കുറിച്ച് മാധ്യമങ്ങളില്‍ വന്ന വിവരങ്ങള്‍ റിംസ് ഔദ്യോഗികമായി പുറത്തുവിട്ട വിവരങ്ങള്‍ അല്ലെന്ന് ആശുപത്രി അധികൃതര്‍ വിശദീകരിച്ചതിനാലാണ് ഡോക്ടര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ഡോക്ടര്‍ പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ നിരീക്ഷണം മാത്രമാണെന്ന് ആശുപത്രി വിശദീകരണം നല്‍കി.

അദ്ദേഹത്തിന്റെ വൃക്ക 25 ശതമാനം മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നും ഏത് സമയത്തും നില ഗുരുതരമായേക്കാമെന്നുമാണ് ഡോക്ടര്‍ അറിയിച്ചിരുന്നത്. ഇത് ദേശീയ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു.

ലാലുവിന്റെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും 20 വര്‍ഷമായി അദ്ദേഹം പ്രമേഹരോഗിയാണെന്നും ഡോക്ടര്‍ പറഞ്ഞിരുന്നു. ഈ ഘട്ടത്തില്‍ അദ്ദേഹത്തെ മറ്റേതെങ്കിലും ആശുപത്രിയിലേക്ക് മാറ്റുന്നത് സ്ഥിതി വഷളാക്കുമെന്ന മുന്നറിയിപ്പും ഡോക്ടര്‍ നല്‍കിയിരുന്നു. കാലിത്തീറ്റ കുംഭകോണക്കേസില്‍ അറസ്റ്റിലായ ലാലു പ്രസാദ് യാദവ് 2017 മുതല്‍ ജയിലിലാണ്. 2018ലാണ് അദ്ദേഹത്തിന് വൃക്ക സംബന്ധമായ ആരോഗ്യപ്രശ്നങ്ങള്‍ ആരംഭിച്ചത്.

Next Story