ജെഡിയു എംഎല്‍എമാര്‍ കൂട്ടത്തോടെ ബിജെപിയിലേക്ക്, മിണ്ടാതെ നിതീഷ് കുമാര്‍; ബിജെപിയുടെ അജണ്ടയെന്ന് ആഞ്ഞടിച്ച് പ്രതിപക്ഷം
ന്യൂഡല്‍ഹി: ജെഡിയു എംഎല്‍എമാര്‍ കൂട്ടത്തോടെ പാര്‍ട്ടിവിട്ട് ബിജെപിയില്‍ ചേര്‍ന്നിട്ടും നടപടിയെടുക്കാതെ ബിഹാര്‍ മുഖ്യമന്ത്രിയുടെ ജെഡിയു അധ്യക്ഷനുമായ നിതീഷ് കുമാര്‍. അരുണാചല്‍ പ്രദേശിലെ ആറ് എംഎല്‍എമാരാണ് ബിജെപിയില്‍ ചേര്‍ന്നത്. ആര്‍ജെഡി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ നിതീഷ് പുലര്‍ത്തുന്ന മൗനത്തെ ചോദ്യം ചെയ്ത് രംഗത്തെത്തി. ‘ജെഡിയുവിന്റെ നിലനില്‍പ്പ് തന്നെ നശിപ്പിക്കാനാണ് ബിജെപി അവരുടെ ആറ് എംഎല്‍എമാരെ തട്ടിയെടുത്തത്. നിതീഷ് കുമാര്‍ പൂര്‍ണമായും നിസ്സഹായനാണെന്നും ബിജെപിക്ക് അടിപ്പെട്ടുപോയെന്നാണ് വ്യക്തമാവുന്നത്. അദ്ദേഹം ആത്മാഭിമാനം അടിയറവുപറയുന്നത് ബീഹാറിലെ ജനങ്ങള്‍ക്ക് ആലോചിക്കാന്‍ കൂടി കഴിയുന്നതല്ല. ദശലക്ഷക്കണക്കിന് […]

ന്യൂഡല്‍ഹി: ജെഡിയു എംഎല്‍എമാര്‍ കൂട്ടത്തോടെ പാര്‍ട്ടിവിട്ട് ബിജെപിയില്‍ ചേര്‍ന്നിട്ടും നടപടിയെടുക്കാതെ ബിഹാര്‍ മുഖ്യമന്ത്രിയുടെ ജെഡിയു അധ്യക്ഷനുമായ നിതീഷ് കുമാര്‍. അരുണാചല്‍ പ്രദേശിലെ ആറ് എംഎല്‍എമാരാണ് ബിജെപിയില്‍ ചേര്‍ന്നത്. ആര്‍ജെഡി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ നിതീഷ് പുലര്‍ത്തുന്ന മൗനത്തെ ചോദ്യം ചെയ്ത് രംഗത്തെത്തി.
‘ജെഡിയുവിന്റെ നിലനില്‍പ്പ് തന്നെ നശിപ്പിക്കാനാണ് ബിജെപി അവരുടെ ആറ് എംഎല്‍എമാരെ തട്ടിയെടുത്തത്. നിതീഷ് കുമാര്‍ പൂര്‍ണമായും നിസ്സഹായനാണെന്നും ബിജെപിക്ക് അടിപ്പെട്ടുപോയെന്നാണ് വ്യക്തമാവുന്നത്. അദ്ദേഹം ആത്മാഭിമാനം അടിയറവുപറയുന്നത് ബീഹാറിലെ ജനങ്ങള്‍ക്ക് ആലോചിക്കാന്‍ കൂടി കഴിയുന്നതല്ല. ദശലക്ഷക്കണക്കിന് അഴിമതി ആരോപണങ്ങളിലെ ഭയപ്പാടാണോ അദ്ദേഹത്തിന്? അതാവാം ഈ മൗനത്തിന് കാരണം’, ആര്‍ജെഡി വക്താവ് ശക്തി സിങ് യാദവ് പറഞ്ഞു.
ബിഹാറിലെ തന്റെ കസേര നിലനിര്‍ത്താനാണ് നിതീഷ് കുമാര്‍ മൗനം പുലര്‍ത്തുന്നത്. വരും ദിവസങ്ങളില്‍ തന്റെ പാര്‍ട്ടിയെ ബിജെപിയുമായി ലയിപ്പിക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ അദ്ദേഹം വ്യക്തത വരുത്തണം. ബീഹാറിലെ ജെഡിയു എംഎല്‍എമാരെ ഉന്നമിട്ടുള്ള അജണ്ടയാണ് ബിജെപിക്കുള്ളതെന്നാണ് തോന്നുന്നത്. അത് ജെഡിയുവിന്റെ അടിത്തറയിളക്കുമെന്നും ശക്തി സിങ് മുന്നറിയിപ്പ് നല്കി.
ബിജെപി അവരുടെ യഥാര്‍ത്ഥ മുഖം പുറത്തെത്തിച്ചെന്നാണ് ബീഹാര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മഥന്‍ മോഹന്‍ ഝായുടെ പ്രതികറണം. തങ്ങളുടെ സഖ്യകക്ഷികളെപ്പോലും ചതിക്കാന്‍ ബിജെപിക്ക് മടിയില്ലെന്നും ഝാ തുറന്നടിച്ചു.
ബിജെപിയില്‍ ചേര്‍ന്ന എംഎല്‍എമാരെ സന്ദര്‍ശിച്ച ശേഷം വിഷയത്തില്‍ പ്രതികരിക്കാമെന്ന് മാത്രമാണ് നിതീഷ് അറിയിച്ചിട്ടുള്ളത്.
അരുണാചലിലെ എംഎല്‍എമാരുടെ കൂറുമാറ്റത്തോടെ ഒരു ദേശീയ പാര്‍ട്ടി എന്ന പേര് നിലനിര്‍ത്തുന്നതില്‍ ജെഡിയു പ്രതിസന്ധിയിലായിരിക്കുകയാണ്. രാജ്യത്ത് അരുണാചലില്‍ മാത്രമാണ് പാര്‍ട്ടിക്ക് എംഎല്‍എമാരുടെ എണ്ണത്തില്‍ മേല്‍ക്കൈയ്യുള്ളത്.
- TAGS:
- BJP
- JDu
- Nitish Kumar