എന്തുകൊണ്ട് വീണ്ടും പിണറായി സര്‍ക്കാര്‍ വരണം? നാടിന് ആവശ്യം 20 വര്‍ഷം മുന്‍പിലേക്ക് ചിന്തിക്കുന്ന കേരളമാണെന്ന് ആര്‍ജെ സലീം
നാടിന് ആവശ്യം അഞ്ചു വര്‍ഷം മുന്‍പത്തെ കേരളമല്ലെന്നും വേണ്ടത് ഇരുപത് വര്‍ഷം മുന്‍പിലേക്ക് ചിന്തിക്കുന്ന കേരളത്തെയാണെന്ന് ആര്‍ജെ സലീം. ചെയ്തതൊക്കെ ഇടിച്ചു നിരത്തുന്നവരെയാണോ വേണ്ടത്, അതോ ഇനിയും മുന്നോട്ടു പോകണമെന്നു പറയുന്നവരെയോ എന്നും ആര്‍ജെ സലീം ചോദിച്ചു. വികസനങ്ങള്‍ മിക്കപ്പോഴും ചില പോക്കറ്റുകളില്‍ മാത്രമാണ് ഒതുങ്ങി നിന്നിരുന്നത്. അമ്പത് വര്‍ഷമായി ഒരു മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടും അടിസ്ഥാന വികസനം ഇപ്പോഴും നടന്നിട്ടില്ലെന്ന് സമ്മതിക്കുന്ന ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പള്ളി പോലെ ഉദാഹരണങ്ങള്‍ നിരവധിയാണ്. അവിടെ നിന്നാണ് കിഫ്ബി, കേരള വികസനത്തെ […]

നാടിന് ആവശ്യം അഞ്ചു വര്‍ഷം മുന്‍പത്തെ കേരളമല്ലെന്നും വേണ്ടത് ഇരുപത് വര്‍ഷം മുന്‍പിലേക്ക് ചിന്തിക്കുന്ന കേരളത്തെയാണെന്ന് ആര്‍ജെ സലീം. ചെയ്തതൊക്കെ ഇടിച്ചു നിരത്തുന്നവരെയാണോ വേണ്ടത്, അതോ ഇനിയും മുന്നോട്ടു പോകണമെന്നു പറയുന്നവരെയോ എന്നും ആര്‍ജെ സലീം ചോദിച്ചു. വികസനങ്ങള്‍ മിക്കപ്പോഴും ചില പോക്കറ്റുകളില്‍ മാത്രമാണ് ഒതുങ്ങി നിന്നിരുന്നത്. അമ്പത് വര്‍ഷമായി ഒരു മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടും അടിസ്ഥാന വികസനം ഇപ്പോഴും നടന്നിട്ടില്ലെന്ന് സമ്മതിക്കുന്ന ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പള്ളി പോലെ ഉദാഹരണങ്ങള്‍ നിരവധിയാണ്. അവിടെ നിന്നാണ് കിഫ്ബി, കേരള വികസനത്തെ സാമാന്യവല്‍ക്കരിച്ചത്. ചില പോക്കറ്റുകളില്‍ മാത്രം കേന്ദ്രീകരിച്ചിരുന്ന ഇന്‍വെസ്റ്റ്മെന്റുകളെ തോമസ് ഐസക് കേരളമുടനീളം ഒരുപോലെ വിതരണം ചെയ്തു. അഞ്ചു വര്‍ഷം കൊണ്ട് കേരളം മാറിയതുപോലെ ഇന്ത്യയില്‍ ഒരു സംസ്ഥാനവും മാറിയിട്ടില്ലെന്നും ആര്‍ജെ സലീം പറഞ്ഞു.
ആര്‍ജെ സലീം പറയുന്നു:
”എന്തുകൊണ്ട് രണ്ടാം പിണറായി സര്‍ക്കാര്‍ വരണം ?
ഭൗതികവാദികളാണ് മാര്‍ക്സിസ്റ്റുകാര്‍. തൊട്ടു മുന്നിലെ കത്തുന്ന റിയാലിറ്റിയെയാണ് മാര്‍ക്സിസം എപ്പോഴും വിശകലനത്തിനും പ്രവര്‍ത്തനത്തിനും വിധേയമാക്കുന്നത്. ലെനിന്, മാര്‍ക്സിസത്തിന്റെ ആത്മാവായി എടുത്തു പറഞ്ഞ വാചകം Concrete analysis of concrete conditions എന്നാണ്. അതായത് നമ്മുടെ മെറ്റിരിയല്‍ റിയാലിറ്റിയെ അതിന്റെ വാസ്തവകിതയില് പഠിക്കുക എന്നത്. അതുകൊണ്ടു തന്നെ ഒരു മനുഷ്യന്റെ ജീവിതം മെച്ചപ്പെടുത്തണമെങ്കില്‍ അവന്റെ ഭൗതിക യാഥാര്‍ഥ്യമാണ് ആദ്യം മാറ്റിപ്പണിയേണ്ടത് എന്ന കാര്യത്തില്‍ മാര്‍ക്സിസ്റ്റുകാര്‍ക്ക് സംശയമില്ല. ബാക്കി മാറ്റങ്ങളെല്ലാം അതിന്റെ തുടര്‍ച്ചയാണ്.
ഈ ആദര്‍ശം മുറുകെ പിടിച്ചതുകൊണ്ടാണ് ലോകത്തിലെ ഏറ്റവും നരകിച്ചൊരു ജനതയില്‍ നിന്ന് വെറും അമ്പത് വര്‍ഷം കൊണ്ട് സോവിയറ്റ് യൂണിയന് ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യമായി വളര്‍ന്നത്, ആദ്യമായി സ്പേസിലേക്ക് മനുഷ്യനെ അയച്ച രാജ്യമായി വളര്‍ന്നത്.
പിണറായി സര്‍ക്കാര്‍ കൃത്യമായും ചെയ്യുന്നത് അതാണ്. ഇടതുപക്ഷം കേരളത്തിന്റെ ഭൗതിക യാഥാര്‍ഥ്യങ്ങള്‍ക്ക് പുതിയ മാനം നല്‍കുകയാണ് എന്ന് കണ്ണടച്ചിരിക്കാത്ത ഏതൊരു മനുഷ്യനും മനസ്സിലാവും. നൂറു കണക്കിന് ഹൈടെക് സ്കൂള്‍ ബില്‍ഡിങ്ങുകള്‍, നൂറു കണക്കിന് വമ്പന്‍ പാലങ്ങള്‍, വന്‍ വന്‍ റോഡുകള്‍. നൂറുകണക്കിന് എന്നൊക്കെ പറഞ്ഞു വെറുതെയങ്ങു തള്ളുകയല്ല. അക്ഷരാര്‍ത്ഥത്തില്‍ നൂറു കണക്കിന് തന്നെയുണ്ട്.
അതുപോലെ ഇന്ത്യയിലെ ഏറ്റവും മോഡേണ്‍ ആയ ആരോഗ്യ മേഖല, കേരളം മുഴുവന്‍ നീളുന്ന ജലപാത, ഇരുപതു ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് നല്കുന്ന കെ ഫോണ്‍ എന്ന നൂറ്റാണ്ടിന്റെ പദ്ധതി, രണ്ടര ലക്ഷം വീടുകള്‍, അതിഥി തൊഴിലാളികള്‍ക്കും, തീരദേശ വാസികള്‍ക്കും തുടങ്ങി വിവിധ ജന വിഭാഗങ്ങള്‍ക്ക് എത്രയോ ഫ്ലാറ്റുകള്‍.
ഇവരിലേക്കൊന്നും ഈ കാലം വരെയും അര നോട്ടം കൂടി ഇതുവരെയും ചെന്നിട്ടില്ല എന്നോര്‍ക്കണം.
കേരളം നമ്പര്‍ വണ്‍ ആവുമ്പോഴും നമ്മുടെ വികസനങ്ങള്‍ മിക്കപ്പോഴും ചില പോക്കറ്റുകളില്‍ മാത്രമാണ് ഒതുങ്ങി നിന്നിരുന്നത്. അമ്പത് വര്‍ഷമായി ഒരു മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടും അടിസ്ഥാന വികസനം ഇപ്പോഴും നടന്നിട്ടില്ലെന്ന് സമ്മതിക്കുന്ന ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പള്ളി പോലെ ഉദാഹരണങ്ങള്‍ നിരവധി. അവിടെ നിന്നാണ് കിഫ്ബി, കേരള വികസനത്തെ സാമാന്യവല്‍ക്കരിച്ചത്. ചില പോക്കറ്റുകളില്‍ മാത്രം കേന്ദ്രീകരിച്ചിരുന്ന ഇന്‍വെസ്റ്റ്മെന്റുകളെ തോമസ് ഐസക് കേരളമുടനീളം ഒരുപോലെ വിതരണം ചെയ്തു. അഞ്ചു വര്‍ഷം കൊണ്ട് കേരളം മാറിയതുപോലെ ഇന്ത്യയില്‍ ഒരു സംസ്ഥാനവും മാറിയിട്ടില്ല. ശരിക്ക് പറഞ്ഞാല്‍ ഞാന്‍ ഞെട്ടിപ്പോയിട്ടുണ്ട് ! ഇതെന്താണ്, സര്‍ക്കാര്‍ സ്കൂളുകള്‍ ശരിയാക്കാന്‍ നോക്കിയിരിക്കുകയായിരുന്നോ ആളുകളൊക്കെ പിള്ളേരെ അവിടേക്ക് വിടാന്‍. സര്‍ക്കാര്‍ ആശുപത്രി സംവിധാനം മെച്ചപ്പെടാനിരുന്നോ ഇവരൊക്കെ അതിനെ ആശ്രയിക്കാന്‍ !
പക്ഷെ അതില്‍ ഞെട്ടാനൊന്നുമില്ല. ഒരു നാടിന്റെ അടിസ്ഥാന വികസനത്തിന്റെ ചൂട് ആദ്യമടിക്കുന്നത് അന്നാട്ടിലെ ഏറ്റവും സാധാരണക്കാര്‍ക്കാണ്. അതുകൊണ്ടാണ് സ്കൂളുകള്‍ നന്നാവുന്നു എന്ന കണ്ട നിമിഷം തന്നെ ലക്ഷക്കണക്കിന് കുട്ടികള്‍ ഇവിടേക്ക് വന്നത്. അത് മുനീറിനെപ്പോലുള്ള അന്യം വിയര്‍ക്കുന്നവര്‍ക്ക് മനസ്സിലാവണമെങ്കില്‍ ഒരു സാധാരണ തൂപ്പുകാരിയോട് തന്നെ ചോദിക്കേണ്ടിവരും.
ഇനിയാണ് മാറ്റത്തിന്റെ അടുത്ത ഘട്ടം. ഉടച്ചു വാര്‍ക്കലിന്റെ ആദ്യ ഘട്ടം മാത്രമാണ് അതിന്റെ ഭൗതിക സാഹചര്യം മാറ്റുക എന്നത്. ഇനി അതിന്റെ തുടര്‍ച്ചയുണ്ട്. ഒന്നും കഴിഞ്ഞിട്ടില്ല. തുടങ്ങിയിട്ടേ ഉള്ളു. ഉദാഹരണത്തിന് വിദ്യാഭ്യാസം മെച്ചപ്പെടണമെങ്കില്‍ നല്ല കെട്ടിടങ്ങള്‍ മാത്രമുണ്ടായാല്‍ പോരാ. അതിന് നല്ല കരിക്കുലം വേണം, പഠന – സ്പോര്‍ട്സ് – ആര്‍ട്സ് – എക്ട്രാ കരിക്കുലര്‍ അങ്ങനെ ഓള്‍റൗണ്ട് ഏരിയകളില്‍ ശ്രദ്ധ വീഴണം. അതിന്റെ ആദ്യ ഘട്ടമായി നല്ല ക്ലാസ് മുറികള്‍, എല്ലാ സൗകര്യങ്ങളുമുള്ള പ്ലേയ് ഗ്രൗണ്ടുകള്‍, ഓഡിറ്റോറിയങ്ങള്‍, ലാബുകള്‍ എല്ലാം റെഡിയാണ്. പക്ഷെ കോണ്‍ഗ്രസ് ചെയ്തത് പോലെ പഠിക്കാനുള്ള പുസ്തകങ്ങള്‍ നേരത്തു കൊടുക്കാതെയിരുന്നാല്‍, കെട്ടിടങ്ങള്‍ നശിപ്പിച്ചു കളഞ്ഞാല്‍, പിന്നെ ഇതുവരെ ചെയ്തതൊക്കെ വെറുതെയാവും. അവിടെയാണ് രണ്ടാം പിണറായി സര്‍ക്കാര്‍ വരേണ്ടതിന്റെ ആവശ്യകത. നോളജ് സൊസൈറ്റി എന്ന് ഐസക് പറഞ്ഞത് എല്ലാവരും കേട്ടതാണല്ലോ. ഇനി അതിലേക്കാണ് നാം നീങ്ങുന്നത്. അതാണ് മാറ്റത്തിന്റെ രണ്ടാം ഘട്ടം. കുട്ടികളെ ആ ലക്ഷ്യത്തിലേക്ക് വാര്‍ത്തെടുക്കുന്നതിനായുള്ള മാറ്റങ്ങള്‍ വരും. അതിനു രണ്ടു കാര്യങ്ങളാണ് വേണ്ടത്.
ഒന്ന് ഇതുവരെ കൊണ്ട് വന്ന വിപ്ലവകരമായ മാറ്റങ്ങള്‍ അതേപോലെ മെയിന്റയിന്‍ ചെയ്യണം.
രണ്ടു, അതിന്റെ മുകളില്‍ ഈയൊരു വിഷന്‍ വേണ്ടി പ്രവര്‍ത്തിക്കാനുള്ള സന്നദ്ധതയുള്ള രാഷ്ട്രീയം നമ്മളെ നയിക്കണം. കോണ്‍ഗ്രസ് വന്നാല്‍ അവര്‍ കെഫോണ്‍, ലൈഫ്, കിഫ്ബി, കേരള ബാങ്ക്, ആരോഗ്യ മേഖല അങ്ങനെയെല്ലാറ്റിനേയും താറുമാറാക്കുകയോ പിരിച്ചുവിടുകയോ ചെയ്യുമെന്ന് അവര്‍ തന്നെ പറയുന്നു. അതിന്റെ പ്രധാന കാരണം, സ്വകാര്യ ഇന്റര്‍നെറ്റ് കമ്പനികള്‍, സ്വകാര്യ സ്കൂളുകള്‍, സ്വകാര്യ ആശുപത്രികള്‍ എന്നിവരുടെ താല്പര്യമാണ് ഒരു മോശം പൊതുമേഖലാ എന്നത്. അവരാണ് കോണ്‍ഗ്രസിന്റെ ഫണ്ടിങ് തന്നെ. കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് സ്വകാര്യ ഇന്റര്‍നാഷണല്‍ സ്കൂളുകള്‍ ഉള്‍പ്പടെ പൂട്ടല്‍ ഭീഷണി നേരിടുന്നുണ്ട്.
ഇനി ആലോചിച്ചു നോക്കൂ. ആരാണ് വരേണ്ടതെന്ന്.
നമുക്ക് അഞ്ചു വര്‍ഷം മുന്‍പത്തെ കേരളമല്ല വേണ്ടത്. നമുക്ക് വേണ്ടത് ഇരുപത് വര്‍ഷം മുന്‍പിലേക്ക് ചിന്തിക്കുന്ന കേരളമാണ്.
നമുക്ക് ഇതുവരെ ചെയ്തതൊക്കെ ഇടിച്ചു നിരത്തുന്നവരെയാണോ വേണ്ടത് അതോ ഇനിയും മുന്നോട്ടു പോകണമെന്നു പറയുന്നവരെയോ ? തീരുമാനം നമ്മള് ഓരോരുത്തരുടേതുമാണ്.”