Top

യമുനാ നദിയില്‍ നുരഞ്ഞു പൊങ്ങി വിഷപ്പത

ഡല്‍ഹി ഐടിഒയ്ക്ക് സമീപത്തെ യമുനാ നദിക്കരയില്‍ വിഷാശംങ്ങള്‍ അടിഞ്ഞു കൂടി വിഷപ്പത രൂപപ്പെട്ടു. നദിയിലെ വെള്ളം കാണാത്ത രീതിയില്‍ നുര പതഞ്ഞു പൊന്തിയിട്ടുണ്ട്. രാസവസ്തുക്കള്‍, മാലിന്യങ്ങള്‍ എന്നിവ നദിയില്‍ തള്ളുന്നതാണ് ഇത്തരമൊരു അവസ്ഥയ്ക്ക് കാരണമായത്. ഡല്‍ഹിയിലെ കുടിവെള്ള വിതരണത്തെ നിലവിലെ സ്ഥിതി ബാധിക്കുമെന്നാണ് ഡല്‍ഹി ജല അതോറിറ്റി അറിയിറ്റിച്ചിരിക്കുന്നത്. ഹരിയാനയില്‍ നിന്നും ഉത്തര്‍പ്രദേശില്‍ നിന്നും നദിയിലേക്കെത്തുന്ന മലിനജലം നദീജലത്തിലെ അമോണിയത്തിന്റെ അളവ് വര്‍ധിപ്പിക്കുന്നു. നേരത്തെയും സമാനമായി യമുനയില്‍ വിഷപ്പതകള്‍ രൂപപ്പെട്ടിരുന്നു. വിഷാംശങ്ങള്‍ നുരയായ് പൊന്തുന്നത് തടയാനായി ഒമ്പത് […]

23 Feb 2021 6:42 AM GMT

യമുനാ നദിയില്‍ നുരഞ്ഞു പൊങ്ങി വിഷപ്പത
X

ഡല്‍ഹി ഐടിഒയ്ക്ക് സമീപത്തെ യമുനാ നദിക്കരയില്‍ വിഷാശംങ്ങള്‍ അടിഞ്ഞു കൂടി വിഷപ്പത രൂപപ്പെട്ടു. നദിയിലെ വെള്ളം കാണാത്ത രീതിയില്‍ നുര പതഞ്ഞു പൊന്തിയിട്ടുണ്ട്. രാസവസ്തുക്കള്‍, മാലിന്യങ്ങള്‍ എന്നിവ നദിയില്‍ തള്ളുന്നതാണ് ഇത്തരമൊരു അവസ്ഥയ്ക്ക് കാരണമായത്. ഡല്‍ഹിയിലെ കുടിവെള്ള വിതരണത്തെ നിലവിലെ സ്ഥിതി ബാധിക്കുമെന്നാണ് ഡല്‍ഹി ജല അതോറിറ്റി അറിയിറ്റിച്ചിരിക്കുന്നത്.

ഹരിയാനയില്‍ നിന്നും ഉത്തര്‍പ്രദേശില്‍ നിന്നും നദിയിലേക്കെത്തുന്ന മലിനജലം നദീജലത്തിലെ അമോണിയത്തിന്റെ അളവ് വര്‍ധിപ്പിക്കുന്നു. നേരത്തെയും സമാനമായി യമുനയില്‍ വിഷപ്പതകള്‍ രൂപപ്പെട്ടിരുന്നു. വിഷാംശങ്ങള്‍ നുരയായ് പൊന്തുന്നത് തടയാനായി ഒമ്പത് പോയിന്റ് കര്‍മ്മ പദ്ധതി ഡല്‍ഹി സര്‍ക്കാര്‍ കഴിഞ്ഞ മാസം തയ്യാറാക്കിയിരുന്നു.

Next Story