Top

‘കൊടി സുനി ജയിലില്‍ നിന്ന് ക്വട്ടേഷന്‍ നടത്തുന്നില്ലെന്ന് ഉറപ്പ്’; ഫോണ്‍ ഉപയോഗം പൂര്‍ണമായും തടഞ്ഞിട്ടുണ്ടെന്ന് ഋഷിരാജ് സിംഗ്

കൊടി സുനി അടക്കമുള്ള തടവുകാര്‍ ജയിലിനുള്ളില്‍ നിന്ന് ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ടെന്ന ആരോപണങ്ങള്‍ നിഷേധിച്ച് ജയില്‍ ഡിജിപി ഋഷിരാജ് സിംഗ്. ജയിലില്‍ നിന്ന് ക്വട്ടേഷന്‍ നടത്താന്‍ കൊടി സുനിക്ക് സാധിക്കില്ലെന്നും അകത്ത് നിന്നൊരു തെറ്റായ ഒരു പരിപാടിയും നടക്കില്ലെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ഋഷിരാജ് സിംഗ് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് കൊവിഡ് സാഹചര്യത്തില്‍ പരോളില്‍ പോയ തടവുകാരാണെന്നും അദേഹം പറഞ്ഞു. ഋഷിരാജ് സിംഗ് പറഞ്ഞത്: ”കൊവിഡ് പശ്ചാത്തലത്തില്‍ ജയിലിനുള്ളില്‍ വളരെ കുറച്ച് പേര്‍ […]

24 July 2021 6:05 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘കൊടി സുനി ജയിലില്‍ നിന്ന് ക്വട്ടേഷന്‍ നടത്തുന്നില്ലെന്ന് ഉറപ്പ്’; ഫോണ്‍ ഉപയോഗം പൂര്‍ണമായും തടഞ്ഞിട്ടുണ്ടെന്ന് ഋഷിരാജ് സിംഗ്
X

കൊടി സുനി അടക്കമുള്ള തടവുകാര്‍ ജയിലിനുള്ളില്‍ നിന്ന് ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ടെന്ന ആരോപണങ്ങള്‍ നിഷേധിച്ച് ജയില്‍ ഡിജിപി ഋഷിരാജ് സിംഗ്.

ജയിലില്‍ നിന്ന് ക്വട്ടേഷന്‍ നടത്താന്‍ കൊടി സുനിക്ക് സാധിക്കില്ലെന്നും അകത്ത് നിന്നൊരു തെറ്റായ ഒരു പരിപാടിയും നടക്കില്ലെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ഋഷിരാജ് സിംഗ് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് കൊവിഡ് സാഹചര്യത്തില്‍ പരോളില്‍ പോയ തടവുകാരാണെന്നും അദേഹം പറഞ്ഞു.

ഋഷിരാജ് സിംഗ് പറഞ്ഞത്: ”കൊവിഡ് പശ്ചാത്തലത്തില്‍ ജയിലിനുള്ളില്‍ വളരെ കുറച്ച് പേര്‍ മാത്രമേയുള്ളൂ. പലരെയും പരോളില്‍ വിട്ടിരിക്കുകയാണ്. ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് പരോളില്‍ പോയ ഈ തടവുകാര്‍ ആയിരിക്കാം. ജയിലിനുള്ളില്‍ ഇങ്ങനെയുള്ള കാര്യങ്ങള്‍ നടക്കില്ലെന്ന് എനിക്ക് ഉറപ്പ് പറയാന്‍ സാധിക്കും. ജയിലിനുള്ളില്‍ തടവുകാരുടെ ഫോണ്‍ ഉപയോഗം പൂര്‍ണമായും തടയാന്‍ സാധിച്ചിട്ടുണ്ട്.”

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസുമായി കൊടി സുനിക്ക് ബന്ധമുണ്ടെന്നും ജയിലിനുള്ളില്‍ നിന്ന് സുനി ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ടെന്നും കസ്റ്റംസ് പറഞ്ഞിരുന്നു.
കള്ളക്കടത്ത് സ്വര്‍ണം പൊട്ടിക്കുന്നതിനും സുരക്ഷ ഒരുക്കുന്നതിനും കൊടി സുനിയുടെ സഹായം ലഭിച്ചുവെന്ന് കേസിലെ പ്രതിയായ അര്‍ജുന്‍ ആയങ്കിയും മൊഴി നല്‍കിയിരുന്നു.

Next Story