Top

ഋഷി പല്‍പ്പുവിനെ ബിജെപിയില്‍ നിന്ന് പുറത്താക്കിയെന്ന് സുരേന്ദ്രന്‍; നടപടി കൊടകര കേസില്‍ നേതാക്കള്‍ക്ക് പങ്കുണ്ടെന്ന വിമര്‍ശനത്തിന് പിന്നാലെ

തൃശ്ശൂര്‍: ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഋഷി പല്‍പ്പുവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനാണ് പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അറിയിച്ചു. കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് ബിജെപി തൃശൂര്‍ ജില്ലാഘടകത്തില്‍ ഉടലെടുത്ത പ്രശ്‌നങ്ങളുടെ ഭാഗമാണ് നടപടിയെന്നാണ് വിലയിരുത്തല്‍. കുഴല്‍പ്പണ കേസിന്റെ പശ്ചാത്തലത്തില്‍ ജില്ലാക്കമ്മറ്റി പിരിച്ച് വിടണമെന്ന് ഋഷി പല്‍പ്പു ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ബിജെപി തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ എ […]

31 May 2021 8:04 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഋഷി പല്‍പ്പുവിനെ ബിജെപിയില്‍ നിന്ന് പുറത്താക്കിയെന്ന് സുരേന്ദ്രന്‍; നടപടി കൊടകര കേസില്‍ നേതാക്കള്‍ക്ക് പങ്കുണ്ടെന്ന വിമര്‍ശനത്തിന് പിന്നാലെ
X

തൃശ്ശൂര്‍: ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഋഷി പല്‍പ്പുവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനാണ് പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അറിയിച്ചു. കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് ബിജെപി തൃശൂര്‍ ജില്ലാഘടകത്തില്‍ ഉടലെടുത്ത പ്രശ്‌നങ്ങളുടെ ഭാഗമാണ് നടപടിയെന്നാണ് വിലയിരുത്തല്‍.

കുഴല്‍പ്പണ കേസിന്റെ പശ്ചാത്തലത്തില്‍ ജില്ലാക്കമ്മറ്റി പിരിച്ച് വിടണമെന്ന് ഋഷി പല്‍പ്പു ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ബിജെപി തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ എ ഹരി ഭീഷണിപ്പെടുത്തിയതായി ഋഷി പൊലീസില്‍ പരാതിപ്പെട്ടിരുന്നു. കുഴല്‍പ്പണ കേസ സംബന്ധിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ഭീഷണിക്ക് കാരണമെന്ന് ഋഷി പരാതിയില്‍ ആരോപിച്ചു.

ആ പരാതിയില്‍ തൃശൂര്‍ വെസ്റ്റ് പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. എന്നാല്‍ ഋഷി പല്‍പ്പുവിനെ ആറുവര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തതായി അറിയിച്ച ബിജെപി ജില്ലാ നേതൃത്വം നടപടിയുടെ പ്രതികാരമാണ് വ്യാജ ആരോപണത്തിന് പിന്നിലെന്നാണ് പ്രതികരിച്ചത്.

നടപടിക്ക് കാരണമായ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

രണ്ടാം നരേന്ദ്രമോദി സര്‍ക്കാര്‍ അതിന്റെ രണ്ടാം വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ കോവിഡ് മഹാമാരി പടരുമ്പോള്‍ ആഘോഷങ്ങളില്‍ ഏര്‍പ്പെടാതെ സേവനാത്മക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണം എന്ന ദേശീയ നേതൃത്വത്തിന്റെ ആഹ്വനം ശിരസ്സാ വഹിച്ചു കൊണ്ട് തൃശൂര്‍ ബിജെപി പ്രവര്‍ത്തകര്‍ മാതൃകാ പരമായി ഒരു സഹപ്രവര്‍ത്തകനെ കുത്തി അദ്ദേഹത്തിന്റെ കൊടല് മാല പുറത്തെടുത്തിരിക്കുകയാണ്. ഈ പുണ്യ പ്രവര്‍ത്തിക്ക് തൃശൂര്‍ ബിജെപിയിലെ പുണ്യാത്മാക്കളായ പ്രവര്‍ത്തകരെ പ്രേരിപ്പിച്ചത് മറ്റൊരു പുണ്യ പ്രവൃത്തിയായ കൊടകര കുഴല്‍പണ തട്ടിപ്പിനെ ചോദ്യം ചെയ്തതാണത്രേ! രാജ്യം ഭരിക്കുന്ന പാര്‍ട്ടിയെ നാണം കെടുത്തി കുഴല്‍പ്പണം തട്ടിയെടുക്കാന്‍ ശ്രമിച്ചതും പോരാതെ ‘സേവാ ഹി സംഘടന്‍ ‘ ആഹ്വാന ദിനത്തില്‍ സഹപ്രവര്‍ത്തകനെ കുത്തിക്കൊല്ലാന്‍ തീരുമാനിക്കുകയും ചെയ്ത ഈ മഹാത്മാക്കളെ സംരക്ഷിക്കുകയാണ് തൃശൂര്‍ ജില്ലാ നേതൃത്വം.”

”അമ്മയെ തല്ലിയാലും രണ്ടുണ്ട് അഭിപ്രായം എന്ന് പറഞ്ഞപോലെ കുഴല്‍പ്പണതട്ടിപ്പിനും അക്രമത്തിനും ഉണ്ട് ഗ്രൂപ്പ് തിരിഞ്ഞു പോരാട്ടം. പാര്‍ട്ടി പൂജ്യമായതില്‍ അയല്പക്കത്തേക്ക് നോക്കേണ്ട കാര്യമില്ല എന്നതാണ് ബിജെപി ഇനിയും തിരിച്ചറിയേണ്ടത് ! കള്ളക്കടത്തിനും തീവ്രവാദത്തിനും കൊലപാതക രാഷ്ട്രീയത്തിനും സിപിഎമ്മിനെ അലാറം വച്ച് തെറിവിളിക്കുമ്പോള്‍ സ്വന്തം പാര്‍ട്ടിയിലേക്കും നോക്കണം! ഈ കൊടിയോടും അതിന്റെ പ്രത്യയശാസ്ത്രത്തോടുമുള്ള താല്പര്യം കൊണ്ടും രാജ്യസ്‌നേഹം കൊണ്ടും ഇന്നും ഈ പാര്‍ട്ടിയെ നെഞ്ചിലേറ്റിയ പ്രവര്‍ത്തകരെയും അനുഭാവികളെയും വെറുപ്പിക്കുകയാണ് ബിജെപി ജില്ല നേതൃത്വം. ബിജെപിയ്ക്ക് അപമാനമായ, ഭാരമായി മാറിയ utter waste ആയ ബിജെപി ജില്ല നേതൃത്വത്തെ കൂടുതല്‍ നാറുന്നതിന് മുന്നേ എത്രയുംവേഗം പിരിച്ചു വിടണമെന്നാണ് തൃശൂര്‍ ജില്ലയിലെ ഓരോ പ്രവര്‍ത്തകന്റെയും ആവശ്യം.”

ഇതോടെ കൊടകര കുഴല്‍പണ കേസില് തൃശൂര്‍ ജില്ലയിലെ ബിജെപിയില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. കേസിനെ ചൊല്ലി വാടാനപ്പിള്ളിയില്‍ ഇന്നലെ ബിജെപി പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു. സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേല്‍ക്കുകയും ചെയ്തു. ഈ കേസില്‍ നാല് ബിജെപി പ്രവര്‍ത്തകര്‍ ഇന്ന് അറസ്റ്റിലായിട്ടുണ്ട്.

Also Read: ‘സ്വന്തം സഹപ്രവര്‍ത്തകന്റെ കൊടല്‍ മാല പുറത്തെടുത്തു, കൂടുതല്‍ നാറും മുന്നേ പിരിച്ചുവിടണം’; വിമര്‍ശനത്തിന് പിന്നാലെ വധഭീഷണിയെന്ന് ഒബിസി മോര്‍ച്ച ഉപാധ്യക്ഷന്‍

Next Story