Top

‘പാര്‍ട്ടിയെ സേവിച്ച പ്രവര്‍ത്തകനോട് സാമാന്യമര്യാദ കാണിക്കണം’; സുരേന്ദ്രനോട് വീണ്ടും ഋഷി പല്‍പ്പു

വിശദീകരണം കേള്‍ക്കാതെ തന്നെ ബിജെപി പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയ കെ സുരേന്ദ്രന്റെ നടപടിക്കെതിരെ വീണ്ടും ഋഷി പല്‍പ്പു രംഗത്ത്. തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജമാവുകയാണ് ഈ നടപടിയെന്നും താന്‍ പറഞ്ഞത് ആര്‍ക്കൊക്കെയോ കൊള്ളുന്നുണ്ടെന്നും അറിഞ്ഞതില്‍ നിന്നുള്ള ഊര്‍ജ്ജമാണതെന്നും ഋഷി പല്‍പ്പു പറഞ്ഞു. ഋഷി പല്‍പ്പു പറഞ്ഞത്: ”വിമര്‍ശിക്കപ്പെട്ടവരല്ല ചൂണ്ടിയവരാണ് പുറത്തു പോകേണ്ടത് എന്നാണ് പുതിയ നയം. അച്ഛനിഷ്ടപ്പെട്ടില്ലെങ്കില്‍ വീടിന് പുറത്ത് , ടീച്ചര്‍ക്ക് ഇഷ്ടപ്പെട്ടില്‍ ക്ളാസ്സിന് പുറത്ത് എന്നത് ഇപ്പോഴും പ്രയോഗിച്ചു കൊണ്ടിരിക്കുന്ന പ്രാകൃത രീതിയാണ്. എന്നാല്‍ […]

2 Jun 2021 4:34 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘പാര്‍ട്ടിയെ സേവിച്ച പ്രവര്‍ത്തകനോട് സാമാന്യമര്യാദ കാണിക്കണം’; സുരേന്ദ്രനോട് വീണ്ടും ഋഷി പല്‍പ്പു
X

വിശദീകരണം കേള്‍ക്കാതെ തന്നെ ബിജെപി പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയ കെ സുരേന്ദ്രന്റെ നടപടിക്കെതിരെ വീണ്ടും ഋഷി പല്‍പ്പു രംഗത്ത്. തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജമാവുകയാണ് ഈ നടപടിയെന്നും താന്‍ പറഞ്ഞത് ആര്‍ക്കൊക്കെയോ കൊള്ളുന്നുണ്ടെന്നും അറിഞ്ഞതില്‍ നിന്നുള്ള ഊര്‍ജ്ജമാണതെന്നും ഋഷി പല്‍പ്പു പറഞ്ഞു.

ഋഷി പല്‍പ്പു പറഞ്ഞത്: ”വിമര്‍ശിക്കപ്പെട്ടവരല്ല ചൂണ്ടിയവരാണ് പുറത്തു പോകേണ്ടത് എന്നാണ് പുതിയ നയം. അച്ഛനിഷ്ടപ്പെട്ടില്ലെങ്കില്‍ വീടിന് പുറത്ത് , ടീച്ചര്‍ക്ക് ഇഷ്ടപ്പെട്ടില്‍ ക്ളാസ്സിന് പുറത്ത് എന്നത് ഇപ്പോഴും പ്രയോഗിച്ചു കൊണ്ടിരിക്കുന്ന പ്രാകൃത രീതിയാണ്. എന്നാല്‍ പുറത്ത് വരുന്നവര്‍ക്ക് പിന്നീട് ക്ലാസിന്റെ നിയമങ്ങളില്ല എന്നും അവന് പിന്നെ സ്ഥാനം നോക്കാതെ പ്രവര്‍ത്തിക്കാം എന്നതുമാണ് ഗുണം. ഇവിടെ നേതൃത്വം എനിക്ക് പറയാനുള്ളത് പോലും കേള്‍ക്കാതെയാണ്, ഒരു വിശദീകരണ നോട്ടീസ് പോലും നല്‍കാതെയാണ് , ബിജെപി യുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും എന്നെ സസ്പെന്‍ഡ് ചെയ്തിട്ടുള്ളത്. ബിജെപിയുടെ അടിസ്ഥാന നിയമങ്ങളില്‍ ഒന്നാണ്, ഇത്രയും കാലം പാര്‍ട്ടിയെ സേവിച്ച ഒരു പ്രവര്‍ത്തകനോട് കാണിക്കേണ്ട സാമാന്യ മര്യാദയാണ്, ഇവിടേ അനുവര്‍ത്തിക്കപ്പെടാതെ പോകുന്നത്. തികച്ചും നീതിനിഷേധം.”

”എന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജമാവുകയാണ് ഈ നടപടി. ഞാന്‍ പറഞ്ഞതും പറയുന്നതും സത്യമാണെന്നും അത് ആര്‍ക്കൊക്കെയോ കൊള്ളുന്നുണ്ടെന്നും അറിഞ്ഞതില്‍ നിന്നുള്ള ഊര്‍ജ്ജമാണത്. സാമൂഹ്യ സേവനത്തിന് പാര്‍ട്ടിസ്ഥാനങ്ങള്‍ ആവശ്യമില്ല എന്നതാണ് കഴിഞ്ഞ കുറച്ചു കാലമായുള്ള എന്റെ അനുഭവവും. സുഹൃത്തുക്കളെ , ദേശസ്‌നേഹത്താല്‍ , മഹാത്മാരാല്‍ പ്രചോദിനായി , കനല്‍ വഴികള്‍ പ്രതീക്ഷിച്ചുമൊക്കെയാണ് ഈ രംഗത്തേക്ക് ഞാന്‍ ഇറങ്ങി തിരിച്ചത്. ഞാന്‍ എടുത്ത നിലപാടുകളോട് യോജിക്കുന്നവരാണ് ബഹുപൂരിപക്ഷം പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും. തുടര്‍ന്നും എന്റെ എളിയ രാഷ്ട്ര-മാനവ-സേവ പ്രവര്‍ത്തനങ്ങളില്‍ കൂടെയുണ്ടാകുമെന്ന പ്രതീക്ഷയോടെ.”

തന്നെ ഒഴിവാക്കിയത് വിശദീകരണങ്ങളൊന്നും ചോദിക്കാതെയാണെന്ന് ഇന്നലെയും ഋഷി പല്‍പ്പു പറഞ്ഞിരുന്നു. ഫേസ്ബുക്കില്‍ പോസ്റ്റിട്ടോ എന്ന ഒറ്റ ചോദ്യമാണ് സുരേന്ദ്രന്‍ തന്നോട് ഫോണില്‍ വിളിച്ച് ചോദിച്ചതെന്ന് ഋഷി പല്‍പ്പു റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്സ് അവറില്‍ പറഞ്ഞു.

ഋഷി പല്‍പ്പു പറഞ്ഞത്: ”സാധാരണ ബിജെപിക്കാരുടെ വികാരമാണ് ഞാന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്. പ്രവര്‍ത്തകരുടെ വികാരം ബിജെപി തൃശൂര്‍ ജില്ലാ നേതൃത്വത്തിന് മനസിലാകില്ല. തൃശൂര്‍ ബിജെപിയില്‍ മൊത്തം താളം തെറ്റി സാഹചര്യങ്ങളാണ്. ധര്‍മ്മരാജനും ബിജെപിയും തമ്മിലുള്ള ബന്ധം എനിക്ക് അറിയില്ല. സുരേന്ദ്രനുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്നും എനിക്ക് അറിയില്ല. ആര് ആര്‍ക്ക് വേണ്ടിയാണ് പണം കൊണ്ടുവന്നതെന്നും അറിയില്ല.”

”ബിജെപിയെ പോലെയൊരു പാര്‍ട്ടി ഒരു സംസ്ഥാന നേതാവിനെ പുറത്താക്കണമെങ്കില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കണം. എനിക്ക് അത് കിട്ടിയിട്ടില്ല. എനിക്ക് പറയാനുള്ളതും സുരേന്ദ്രന്‍ കേട്ടിട്ടില്ല. ഫേസ്ബുക്കിലിട്ട പോസ്റ്റിന്റെ അടിസ്ഥാനത്തില്‍ സുരേന്ദ്രന്‍ എന്നെ ഫോണില്‍ വിളിച്ചിരുന്നു. എന്നിട്ട് ചോദിച്ച ഒരേയൊരു കാര്യം പോസ്റ്റിട്ടോ എന്നാണ്. ഇട്ടു എന്ന് പറഞ്ഞു. ശേഷം പറഞ്ഞത് ഓക്കെ, നിങ്ങളെ ഈ ചുമതലയില്‍ നിന്ന് മാറ്റുകയാണ് എന്നാണ്. ഇത്രയും മാത്രമാണ് അദ്ദേഹം എന്നോട് പറഞ്ഞത്. പോസ്റ്റ് ശരിയല്ല, പിന്‍വലിക്കണമെന്ന് അദേഹത്തിന് പറയാമല്ലോ. അത് ആവശ്യപ്പെട്ടിട്ടില്ല. വിശദീകരണവും ചോദിച്ചിട്ടില്ല. കൊടുത്താല്‍ തന്നെ അത് സ്വീകരിക്കുകയുമില്ല. വളരെ അപൂര്‍വ്വമായൊരു നടപടിയായിരുന്നു അത്. മറ്റ് മുതിര്‍ന്ന നേതാക്കള്‍ എന്നോട് സംസാരിച്ചു. ഇത്തരമൊരു നടപടി ബിജെപിയില്‍ ആദ്യമായിട്ടാണെന്നാണ് ഞാന്‍ മനസിലാക്കിയത്. ഒറ്റ ഫോണ്‍ കോളിലാണ് പുറത്താക്കിയത്.”

Next Story