Top

കുതിച്ചെത്തിയ ജിമ്മിയുടെ പന്ത് കൂളായി റിവേഴ്‌സ് സ്വീപ്പ് ചെയ്ത് ഋഷഭ് മാജിക്; വൈറല്‍ വീഡിയോ കാണാം

മൊട്ടേറയില്‍ സെഞ്ച്വറി സ്വന്തമാക്കിയ ഋഷഭ് പന്തിന്റെ ബാറ്റിംഗില്‍ ഏറ്റവും മികച്ചു നിന്നത് ജെയിംസ് ആന്‍ഡേഴ്‌സനെതിരെ കളിച്ച റിവേഴ്‌സ് സ്വീപ്പായിരുന്നു. ജിമ്മിയുടെ 132 കിലോമീറ്റര്‍ വേഗതയില്‍ കുതിച്ചെത്തിയ ബോള്‍ ഋഷഭ് സ്ലിപ്പിന് മുകളിലൂടെ റിവേഴ്‌സ് സ്വീപ്പ് ചെയ്ത് ബൗണ്ടറി നേടി. ആത്മവിശ്വാസത്തിന്റെ കൊടുമുടി കയറിയ ഋഷഭ് എന്നായിരുന്നു കമന്റേറ്റര്‍മാര്‍ താരത്തിന്റെ ഷോട്ടിനെ വിളിച്ചത്. Rishabh Pant’s answer when asked if his amazing reverse sweep shot was pre-meditated 😂🇮🇳🏴󠁧󠁢󠁥󠁮󠁧󠁿#INDvENG pic.twitter.com/34SSi844bD — Chloe-Amanda Bailey […]

5 March 2021 9:41 AM GMT

കുതിച്ചെത്തിയ ജിമ്മിയുടെ പന്ത് കൂളായി റിവേഴ്‌സ് സ്വീപ്പ് ചെയ്ത് ഋഷഭ് മാജിക്; വൈറല്‍ വീഡിയോ കാണാം
X

മൊട്ടേറയില്‍ സെഞ്ച്വറി സ്വന്തമാക്കിയ ഋഷഭ് പന്തിന്റെ ബാറ്റിംഗില്‍ ഏറ്റവും മികച്ചു നിന്നത് ജെയിംസ് ആന്‍ഡേഴ്‌സനെതിരെ കളിച്ച റിവേഴ്‌സ് സ്വീപ്പായിരുന്നു. ജിമ്മിയുടെ 132 കിലോമീറ്റര്‍ വേഗതയില്‍ കുതിച്ചെത്തിയ ബോള്‍ ഋഷഭ് സ്ലിപ്പിന് മുകളിലൂടെ റിവേഴ്‌സ് സ്വീപ്പ് ചെയ്ത് ബൗണ്ടറി നേടി. ആത്മവിശ്വാസത്തിന്റെ കൊടുമുടി കയറിയ ഋഷഭ് എന്നായിരുന്നു കമന്റേറ്റര്‍മാര്‍ താരത്തിന്റെ ഷോട്ടിനെ വിളിച്ചത്.

എല്ലാം നിങ്ങളുടെ വഴിക്ക് വരുമ്പോള്‍ അത്തരം ഷോട്ടുകള്‍ ഉതിര്‍ക്കാനുള്ള ആത്മവിശ്വാസമുണ്ടാവുമെന്ന് ഋഷഭ് മത്സര ശേഷം പ്രതികരിച്ചു. രണ്ടാം ദിനം ഇംഗ്ലണ്ട് ന്യൂ ബോള്‍ എടുത്തതിന് ശേഷം ടി20 ശൈലിയിലായിരുന്നു പന്ത് ബാറ്റ് ചെയ്തത്. ന്യൂ ബോളിലെ ആദ്യ രണ്ട് പന്തുകള്‍ ബൗണ്ടറി കടത്തി. പിന്നീട് ആക്രമണ ശൈലിയില്‍ കളി തുടര്‍ന്നു. പേസ് ബൗളര്‍മാരെ റിവേഴ്‌സ് സ്വീപ്പ് ചെയ്യുന്നത് അമിത ആത്മവിശ്വാസമാണെന്ന് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ കൂടുതല്‍ പേര്‍ ഋഷഭിന് അഭിനന്ദനമറിയിക്കുകയാണ് ചെയ്തത്.

ഒരുഘട്ടത്തില്‍ ആറ് വിക്കറ്റിന് 146 എന്ന നിലയില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യയെ രക്ഷിച്ചത് പന്തിന്റെ സെഞ്ച്വറിയാണ്. ഏഴാം വിക്കറ്റില്‍ വാഷിംഗ്ടണ്‍ സുന്ദറുമായി ചേര്‍ന്ന് ഋഷഭ് 100ലധികം റണ്‍സിന്റെ കൂട്ടുക്കെട്ടുയര്‍ത്തി. വ്യക്തിഗത സ്‌കോര്‍ 94ല്‍ നില്‍ക്കെ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിനെ സ്‌ക്‌സറടിച്ചാണ് ഋഷഭ് സെഞ്ച്വറി നേടിയത്.

Next Story

Popular Stories