Top

ഈ പരിപാടി ശീലമാക്കിയോ, ജിമ്മിക്ക് പിന്നാലെ ആര്‍ച്ചറിനും കിട്ടി സ്വീപ്പ് സിക്‌സര്‍; ഋഷഭിന്റെ സിഗ്‌നേച്ചര്‍ ഷോട്ടിന്റെ വീഡിയോ

ടെസ്റ്റ് ക്രിക്കറ്റില്‍ പൊതുവെ ആക്രമണ ബാറ്റിംഗ് ശൈലി തെരഞ്ഞെടുക്കുന്നവര്‍ കുറവാണ്. എന്നാല്‍ വിരേന്ദ്ര സെവാഗും ക്രിസ് ഗെയിലുമൊക്കെ തുടങ്ങിവെച്ച ശൈലി പിന്തുടരാനാണ് ഇന്ത്യയുടെ യുവതാരം ഋഷഭ് പന്തിന്റെ ആഗ്രഹം. ടീം മാനേജ്‌മെന്റ് അനുവാദം കൂടി ലഭിക്കുന്നതോടെ ആക്രമിച്ചു കളിക്കുന്ന രീതി തുടരാന്‍ പന്തിന് ഔദ്യോഗിക ലൈസന്‍സും ലഭിച്ചു. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യക്ക് ഇന്നിംഗ്‌സ് വിജയം ലഭിച്ചത് പന്തിന്റെ മിന്നും സെഞ്ച്വറിയുടെ ബലത്തിലായിരുന്നു. ആക്രമിച്ച് കളിച്ച പന്ത് ഇംഗ്ലണ്ട് ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കി മുന്നേറി. ഈ ഇന്നിംഗ്‌സില്‍ […]

13 March 2021 12:01 AM GMT

ഈ പരിപാടി ശീലമാക്കിയോ, ജിമ്മിക്ക് പിന്നാലെ ആര്‍ച്ചറിനും കിട്ടി സ്വീപ്പ് സിക്‌സര്‍; ഋഷഭിന്റെ സിഗ്‌നേച്ചര്‍ ഷോട്ടിന്റെ വീഡിയോ
X

ടെസ്റ്റ് ക്രിക്കറ്റില്‍ പൊതുവെ ആക്രമണ ബാറ്റിംഗ് ശൈലി തെരഞ്ഞെടുക്കുന്നവര്‍ കുറവാണ്. എന്നാല്‍ വിരേന്ദ്ര സെവാഗും ക്രിസ് ഗെയിലുമൊക്കെ തുടങ്ങിവെച്ച ശൈലി പിന്തുടരാനാണ് ഇന്ത്യയുടെ യുവതാരം ഋഷഭ് പന്തിന്റെ ആഗ്രഹം. ടീം മാനേജ്‌മെന്റ് അനുവാദം കൂടി ലഭിക്കുന്നതോടെ ആക്രമിച്ചു കളിക്കുന്ന രീതി തുടരാന്‍ പന്തിന് ഔദ്യോഗിക ലൈസന്‍സും ലഭിച്ചു.

ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യക്ക് ഇന്നിംഗ്‌സ് വിജയം ലഭിച്ചത് പന്തിന്റെ മിന്നും സെഞ്ച്വറിയുടെ ബലത്തിലായിരുന്നു. ആക്രമിച്ച് കളിച്ച പന്ത് ഇംഗ്ലണ്ട് ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കി മുന്നേറി. ഈ ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ പേസ് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്‌സനെ സ്വീപ്പ് ചെയ്ത് സിക്‌സറടിച്ച് പന്ത് ആരാധക പ്രീതി പിടിച്ചുപറ്റിയിരുന്നു. ആന്‍ഡേഴ്‌സന് പോലും ഈ ഷോട്ട് വിശ്വസിക്കാനായില്ലെന്നതാണ് സത്യം.

എന്നാല്‍ പേസ് ബൗളര്‍മാരെ സ്വീപ്പ് ഷോട്ട് ചെയ്ത് സികസര്‍ പായിക്കുന്ന രീതി അവിചാരിതമായി സംഭവിച്ചതല്ലെന്ന് തെളിയിച്ചിരിക്കുകയാണ് പന്ത്. ഇന്നലെ നടന്ന ആദ്യ ടി20യില്‍ ഋഷഭ് ഷോട്ട് ആവര്‍ത്തിച്ചു. ഇത്തവണ ആന്‍ഡേഴ്‌സനെക്കാള്‍ വേഗതയില്‍ പന്തെറിയുന്ന ജോഫ്രാ ആര്‍ച്ചറിനെയാണ് അതിര്‍ത്തി കടത്തിയത്. പന്ത് ബൗണ്ടറിക്ക് മുകളിലൂടെ പറക്കുമ്പോള്‍ ജിമ്മിക്ക് സമാന മുഖഭാവവുമായി ആര്‍ച്ചറിനും നോക്കി നില്‍ക്കാനെ കഴിഞ്ഞുള്ളു.

അതേസമയം മത്സരത്തില്‍ വലിയ സംഭാവനകളൊന്നും നല്‍കാന്‍ ഋഷഭിന് കഴിഞ്ഞില്ല. രണ്ട് ബൗണ്ടറിയും ഒരു സിക്‌സും പായിച്ച താരം 21 റണ്‍സെടുത്ത് പുറത്തായി. ബെന്‍ സ്റ്റോക്‌സിനാണ് വിക്കറ്റ്.

Next Story

Popular Stories