Top

മൊട്ടേറയില്‍ പന്താട്ടം; ഇംഗ്ലണ്ടിനെ അടിച്ചൊതുക്കി ഋഷഭ്, സെഞ്ച്വറി നേടിയ ശേഷം പുറത്ത്

ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില്‍ ഋഷഭ് പന്തിന് സെഞ്ച്വറി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സെടുത്തിട്ടുണ്ട്. 57 റണ്‍സിന്റെ ലീഡാണ് ടീമിനുള്ളത്. 94ല്‍ നില്‍ക്കെ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിനെ ഗ്യാലറിയിലേക്ക് പറത്തിയാണ് ഋഷഭിന്റെ സെഞ്ച്വറി തികച്ചത്. 50 റണ്‍സ് വരെ പതിയെ ജാഗ്രതയോടെ കളിച്ച പന്ത് പിന്നീട് ആക്രമണശൈലിയിലേക്ക് മാറി. രണ്ടാം ദിനം പുറത്തെടുത്ത ന്യൂബോളിലെ ആദ്യ രണ്ട് പന്തുകള്‍ ആന്‍ഡേഴ്‌സനെ ബൗണ്ടറി കടത്തിയ ഋഷഭ് ടി20 ശൈലിയിലാണ് ബാറ്റുവീശിയത്. 118 […]

5 March 2021 5:30 AM GMT

മൊട്ടേറയില്‍ പന്താട്ടം; ഇംഗ്ലണ്ടിനെ അടിച്ചൊതുക്കി ഋഷഭ്, സെഞ്ച്വറി നേടിയ ശേഷം പുറത്ത്
X

ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില്‍ ഋഷഭ് പന്തിന് സെഞ്ച്വറി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സെടുത്തിട്ടുണ്ട്. 57 റണ്‍സിന്റെ ലീഡാണ് ടീമിനുള്ളത്. 94ല്‍ നില്‍ക്കെ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിനെ ഗ്യാലറിയിലേക്ക് പറത്തിയാണ് ഋഷഭിന്റെ സെഞ്ച്വറി തികച്ചത്. 50 റണ്‍സ് വരെ പതിയെ ജാഗ്രതയോടെ കളിച്ച പന്ത് പിന്നീട് ആക്രമണശൈലിയിലേക്ക് മാറി.

രണ്ടാം ദിനം പുറത്തെടുത്ത ന്യൂബോളിലെ ആദ്യ രണ്ട് പന്തുകള്‍ ആന്‍ഡേഴ്‌സനെ ബൗണ്ടറി കടത്തിയ ഋഷഭ് ടി20 ശൈലിയിലാണ് ബാറ്റുവീശിയത്. 118 പന്ത് നേരിട്ട താരം 101 റണ്‍സെടുത്ത് പുറത്തായി, ജെയിംസ് ആന്‍ഡേഴ്‌സണ് തന്നെയാണ് വിക്കറ്റ്. റണ്ണൊന്നുമെടുക്കാതെ അക്‌സര്‍ പട്ടേലും 40 റണ്‍സുമായി വാഷിംഗ്ടണ്‍ സുന്ദറുമാണ് ക്രീസില്‍.

തകര്‍ന്ന് മുന്‍നിര

49 റണ്‍സെടുത്ത രോഹിത് ശര്‍മ്മയും 27 റണ്‍സെടുത്ത അജിന്‍ക്യെ രെഹാനയും മാത്രമാണ് മുന്‍നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്. ശുഭ്മാന്‍ ഗില്ലും നായകന്‍ വിരാട് കോഹ്‌ലിയും പൂജ്യരായിട്ടാണ് മടങ്ങിയത്. ഇംഗ്ലണ്ടിന് വേണ്ടി ജെയിംസ് ആന്‍ഡേഴ്‌സന്‍, ബെന്‍ സ്റ്റോക്‌സ്, ജാക്ക് ലീച്ച് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.

നേരത്തെ ഒരു വിക്കറ്റ് നഷ്ടത്തില്‍ 21 റണ്‍സെന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം കളി പുനരാരംഭിക്കുന്നത്. പൂജാരെയാണ് രണ്ടാം ദിനത്തില്‍ ആദ്യം വീഴുന്നത്. പിന്നാലെ ക്രീസിലെത്തിയ കോഹ്‌ലി സ്‌റ്റോക്‌സിന് മുന്നില്‍ കീഴടങ്ങി. രെഹാനയ്‌ക്കൊപ്പം ചേര്‍ന്ന് ഹിറ്റ്മാന്‍ കുട്ടുക്കെട്ട് ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും 80 റണ്‍സില്‍ നില്‍ക്കെ രെഹാനെ വീണു. 100 റണ്‍സിന്റെ ലീഡുയര്‍ത്താന്‍ ഇന്ത്യക്ക് സാധിച്ചാല്‍ വിജയ സാധ്യതയേറും.

Next Story

Popular Stories