Top

‘ഡാന്‍സിംഗ് ഇന്‍ ക്രീസ്’; പുതിയ ഷോട്ട് കണ്ടുപിടിച്ച് ഋഷഭ് പന്ത്, വീഡിയോ

ഓസീസ് മണ്ണില്‍ തുടങ്ങിയ മിന്നും ഫോം നിലനിര്‍ത്തിയ ഋഷഭ് പന്താണ് ഇന്ത്യന്‍ ക്രിക്കറ്റില്‍ സമീപകാലത്തെ ഏറ്റവും സെന്‍സേഷനുണ്ടാക്കിയ താരം. ഓസീസിലെ ഫോം ഇംഗ്ലണ്ടിനെതിരെ തുടര്‍ന്നു. ടെസ്റ്റ് ഫോര്‍മാറ്റില്‍ മാത്രമായിരുന്നില്ല ഈ പ്രകടനം. ടെസ്റ്റില്‍ നിന്ന് പിന്നാലെ ട്വന്റി20യിലും പിന്നീട് ഏകദിനത്തിലും തകര്‍ത്തടിച്ചു. അവസാന ഏകദിനത്തിലായിരുന്നു നിര്‍ണായക പ്രകടനം. ഒരുഘട്ടത്തില്‍ തകര്‍ച്ച നേരിട്ട ടീമിനെ പന്ത് തകര്‍ത്തടിച്ച് മത്സരത്തിലേക്ക് തിരികെയെത്തിച്ചു. കൂട്ടിന് ഹര്‍ദിക് പാണ്ഡ്യ കൂടെ വന്നതോടെയാണ് ഇന്ത്യയുടെ സ്‌കോര്‍ 300 കടന്നത്. 5 ബൗണ്ടറിയും 4 സിക്‌സറും […]

30 March 2021 7:33 AM GMT

‘ഡാന്‍സിംഗ് ഇന്‍ ക്രീസ്’; പുതിയ ഷോട്ട് കണ്ടുപിടിച്ച് ഋഷഭ് പന്ത്, വീഡിയോ
X

ഓസീസ് മണ്ണില്‍ തുടങ്ങിയ മിന്നും ഫോം നിലനിര്‍ത്തിയ ഋഷഭ് പന്താണ് ഇന്ത്യന്‍ ക്രിക്കറ്റില്‍ സമീപകാലത്തെ ഏറ്റവും സെന്‍സേഷനുണ്ടാക്കിയ താരം. ഓസീസിലെ ഫോം ഇംഗ്ലണ്ടിനെതിരെ തുടര്‍ന്നു. ടെസ്റ്റ് ഫോര്‍മാറ്റില്‍ മാത്രമായിരുന്നില്ല ഈ പ്രകടനം. ടെസ്റ്റില്‍ നിന്ന് പിന്നാലെ ട്വന്റി20യിലും പിന്നീട് ഏകദിനത്തിലും തകര്‍ത്തടിച്ചു. അവസാന ഏകദിനത്തിലായിരുന്നു നിര്‍ണായക പ്രകടനം.

ഒരുഘട്ടത്തില്‍ തകര്‍ച്ച നേരിട്ട ടീമിനെ പന്ത് തകര്‍ത്തടിച്ച് മത്സരത്തിലേക്ക് തിരികെയെത്തിച്ചു. കൂട്ടിന് ഹര്‍ദിക് പാണ്ഡ്യ കൂടെ വന്നതോടെയാണ് ഇന്ത്യയുടെ സ്‌കോര്‍ 300 കടന്നത്. 5 ബൗണ്ടറിയും 4 സിക്‌സറും പറത്തിയ ഋഷഭ് 62 പന്തില്‍ 78 റണ്‍സെടുത്തു. താരത്തിന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന ഏകദിന സ്‌കോര്‍ കൂടിയായിരുന്നു ഇത്.

വ്യത്യസ്ഥമായ ഷോട്ടുകള്‍ കളിച്ച് ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കാന്‍ പന്തിന് പ്രത്യേക കഴിവുണ്ട്. ടെസ്റ്റില്‍ പോലും ഈ വൈഭവം പുറത്തെടുക്കാന്‍ യുവതാരത്തിന് കഴിയാറുണ്ടെന്നതാണ് മറ്റൊരു സവിശേഷത. അവസാന ഏകദിനത്തിലും സമാനമായൊരു ഷോട്ട് പന്ത് കളിച്ചു.

ആദില്‍ റാഷിദ് എറിഞ്ഞ 23-ാമത്തെ ഓവറിലായിരുന്നു സംഭവം. ലെഗ് സൈഡിലേക്ക് ചരിഞ്ഞ് ഹെലികോപ്റ്റര്‍ ഷോട്ടടിച്ച് ബൗണ്ടറി നേടി. സാധരണ ഷോട്ട് പിച്ച്, യോര്‍ക്കര്‍ ബോളുകളാണ് ഹെലികോപ്റ്റര്‍ ഷോട്ടടിക്കുന്നതെങ്കില്‍ ഇത് അരയ്ക്ക് മുകളില്‍ ബൗണ്‍സ് ബോളായിരുന്നു. കളിക്കാര്‍ പോലും താരത്തിന്റെ ഷോട്ട് കണ്ട് അമ്പരന്നു. ഇതേ ഓവറില്‍ ട്വന്റി 20 ശൈലിയില്‍ റാഷിദിനെ മറ്റൊരു ബൗണ്ടറി കൂടി താരം നേടിയിരുന്നു.

Next Story

Popular Stories