Top

രണ്ടായി പിരിഞ്ഞു സന്നാഹം; സെഞ്ചുറിയടിച്ചു പന്ത്, അര്‍ധസെഞ്ചുറിയുമായി ഗില്‍, ബൗളര്‍മാരില്‍ ഇഷാന്ത് മാത്രം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനു മുന്നോടിയായി താരങ്ങള്‍ തമ്മിലുള്ള തയാറെടുപ്പു മത്സരത്തില്‍ തിളങ്ങി റിഷഭ് പന്തും ശുഭ്മാന്‍ ഗില്ലും. കോവിഡ് പ്രോട്ടോക്കോള്‍ കാരണം 14 ദിവസം ക്വാറന്റീനില്‍ കഴിയുന്ന ഇന്ത്യന്‍ താരങ്ങള്‍ക്ക് ഫൈനല്‍ മത്സരത്തിനു മുമ്പ് മറ്റേതെങ്കിലും ടീമുകളുമായി സന്നാഹ മത്സരം കളിക്കാന്‍ അവസരം ലഭിക്കില്ല. ഇതുപരിഹരിക്കാനാണ് ഇന്ത്യന്‍ ടീമംഗങ്ങളെ രണ്ടു ടീമായി തിരിച്ചു ടീം മാനേജ്‌മെന്റ് സന്നാഹം സംഘടിപ്പിച്ചത്. വിരാട് കോഹ്ലിയുടെയും കെ.എല്‍. രാഹുലിന്റെയും നേതൃത്വത്തിലുള്ള രണ്ടു ടീമുകളായി തിരിച്ചായിരുന്നു മത്സരം. കിവീസിനെതിരായ ഫൈനലില്‍ ആദ്യ ഇലവനില്‍ […]

13 Jun 2021 2:32 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രണ്ടായി പിരിഞ്ഞു സന്നാഹം; സെഞ്ചുറിയടിച്ചു പന്ത്, അര്‍ധസെഞ്ചുറിയുമായി ഗില്‍, ബൗളര്‍മാരില്‍ ഇഷാന്ത് മാത്രം
X

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനു മുന്നോടിയായി താരങ്ങള്‍ തമ്മിലുള്ള തയാറെടുപ്പു മത്സരത്തില്‍ തിളങ്ങി റിഷഭ് പന്തും ശുഭ്മാന്‍ ഗില്ലും. കോവിഡ് പ്രോട്ടോക്കോള്‍ കാരണം 14 ദിവസം ക്വാറന്റീനില്‍ കഴിയുന്ന ഇന്ത്യന്‍ താരങ്ങള്‍ക്ക് ഫൈനല്‍ മത്സരത്തിനു മുമ്പ് മറ്റേതെങ്കിലും ടീമുകളുമായി സന്നാഹ മത്സരം കളിക്കാന്‍ അവസരം ലഭിക്കില്ല.

ഇതുപരിഹരിക്കാനാണ് ഇന്ത്യന്‍ ടീമംഗങ്ങളെ രണ്ടു ടീമായി തിരിച്ചു ടീം മാനേജ്‌മെന്റ് സന്നാഹം സംഘടിപ്പിച്ചത്. വിരാട് കോഹ്ലിയുടെയും കെ.എല്‍. രാഹുലിന്റെയും നേതൃത്വത്തിലുള്ള രണ്ടു ടീമുകളായി തിരിച്ചായിരുന്നു മത്സരം.

കിവീസിനെതിരായ ഫൈനലില്‍ ആദ്യ ഇലവനില്‍ സ്ഥാനം പിടിക്കാന്‍ സാധ്യതയുള്ള താരങ്ങളില്‍ ബാറ്റ്‌സ്മാന്മാരെ കോഹ്ലിയുടെ ടീമിലും ബൗളര്‍മാരെ രാഹുലിന്റെ ടീമിലും അണിനിരത്തിയാണ് മത്സരം ക്രമീകരിച്ചത്. കോഹ്ലിയുടെ ടീമില്‍ രണ്ടാം നിര ബൗളര്‍മാരും രാഹുലിന്റെ ടീമില്‍ രണ്ടാം നിര ബൗളര്‍മാരും അണിനിരന്നു.

കോഹ്ലി ഇലവനില്‍ സെഞ്ചുറി നേടിയ പന്തും അര്‍ധസെഞ്ചുറി നേടിയ ശുഭ്മാന്‍ ഗില്ലുമാണ് തിളങ്ങിയത്. പന്ത് 91 പന്തില്‍ നിന്ന് പുറത്താകാതെ 125 റണ്‍സ് നേടിയപ്പോള്‍ ഓപ്പണറായി ഇറങ്ങി 135 പന്തില്‍ നിന്ന് 85 റണ്‍സായരുന്നു ഗില്ലിന്റെ സമ്പാദ്യം. രാഹുലിന്റെ ടീമിലെ ബൗളര്‍മാരില്‍ ഇഷാന്ത് ശര്‍മയ്ക്കു മാത്രമാണ് തിളങ്ങാനായത്. 36 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റാണ് ഇഷാന്ത് വീഴ്ത്തിയത്.

Next Story

Popular Stories