Top

സിബിഎസ് ഇ പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷ: നിർണായക യോഗം വിളിച്ച് പ്രധാനമന്ത്രി

ഇന്ന് വൈകിട്ടാണ് 12-ാം ക്ലാസ് ബോർഡ് പരീക്ഷയുമായി ബന്ധപ്പെട്ട യോഗം നടക്കുക. യോഗത്തിൽ പ്രധാനമന്ത്രി അധ്യക്ഷത വഹിക്കും.

1 Jun 2021 5:28 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സിബിഎസ് ഇ പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷ: നിർണായക യോഗം വിളിച്ച് പ്രധാനമന്ത്രി
X

ന്യൂ ഡല്‍ഹി: സിബിഎസ് ഇ പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷ നടത്തണോ വേണ്ടയോ എന്ന വിഷയത്തിൽ നിർണായക യോഗം വിളിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് വൈകിട്ടാണ് 12-ാം ക്ലാസ് ബോർഡ് പരീക്ഷയുമായി ബന്ധപ്പെട്ട യോഗം നടക്കുക. യോഗത്തിൽ പ്രധാനമന്ത്രി അധ്യക്ഷത വഹിക്കും.

സിബിഎസ് ഇ പന്ത്രണ്ടാം ക്ലാസ്സ് ബോർഡ് പരീക്ഷയുടെ തീരുമാനം ജൂൺ ഒന്നിനകം ഉണ്ടാകുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാൽ കഴിഞ്ഞ ദിവസങ്ങളിൽ പറഞ്ഞിരുന്നു. എന്നാൽ രോഗബാധയെ തുടർന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിക്കപെട്ടിരിക്കുകയാണ് അദ്ദേഹം. തുടർന്നാണ് പ്രധാനമന്ത്രി യോഗം വിളിച്ചിട്ടുള്ളത്.

സിബിഎസ് ഇയുടെയും ഐസിഎസ് ഇയുടെയും പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷയുമായി ബന്ധപ്പെട്ടുള്ള ഈ വിഷയം ഇന്നലെ സുപ്രീം കോടതി പരിഗണിച്ചിരുന്നു. രണ്ടു ദിവസത്തിനുള്ളിൽ തീരുമാനമെടുക്കുമെന്ന കേന്ദ്രത്തിന്റെ ഉറപ്പിന്മേലാണ് ഇന്നലെ കോടതി പിരിഞ്ഞത്. എല്ലാ സംസ്ഥാനങ്ങളുമായും നടത്തിയ വിപുലമായ ചർച്ചകളുടെ ഫലമായി പരീക്ഷാ നടത്തിപ്പിന്റെ എല്ലാ സാധ്യതകളെകുറിച്ചും പ്രധാനമന്ത്രിയെ വിശദമായി അറിയിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

അതേസമയം ജൂലൈ15നും ഓഗസ്റ്റ് 26നും ഇടയിൽ 2021ലെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ്സ് ബോർഡ് പരീക്ഷ നടത്താനും പരീക്ഷാഫലം സെപ്റ്റംബറിൽ പ്രഖ്യാപിക്കാനും സിബിഎസ്ഇ നിർദ്ദേശിച്ചിരുന്നതായി പിടിഐ വൃത്തങ്ങൾ അറിയിക്കുന്നു. കൊവിഡ് മഹാമാരിയെ തുടർന്നാണ് സിബിഎസ്ഇ , ഐസിഎസ്ഇ ബോർഡ് പരീക്ഷകള്‍ മാറ്റി വെച്ചത്.

.

Next Story