Top

‘വിജിലന്‍സിന് സുരേന്ദ്രന്റെ ഉള്ളിയേരിയിലെ വീട് അറിയില്ലേ? ബിനീഷിന് വേണ്ടി വിലപേശലോ?’ ചോദ്യവുമായി റിജില്‍

കൊടകര കള്ളപ്പണക്കേസില്‍ വിജിലന്‍സിനെതിരെ ആരോപണവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി. കെഎം ഷാജിയുടെ അഴീക്കോട്ടെയും കോഴിക്കോട്ടെയും വീട്ടിലേക്ക് പോയ വിജിലന്‍സിന് സുരേന്ദ്രന്റെ ഉള്ളിയേരിയിലെ വീട് അറിയാതെ പോയോയെന്നും അതോ ബിനീഷ് കോടിയേരിക്ക് വേണ്ടി വിലപേശുകയാണോയെന്നും റിജില്‍ ചോദിച്ചു. റിജില്‍ പറഞ്ഞത്: ശ്രീ കെഎം ഷാജിയുടെ അഴീക്കോട്ടെയും കോഴിക്കോട്ടെയും വീട്ടിലേക്ക് പോയ വിജിലന്‍സിന് സുരേന്ദ്രന്റെ ഉള്ളിയേരിയിലെ വീട് അറിയാതെ പോയോ? അതോ ബിനീഷ് കോടിയേരിക്ക് വേണ്ടി വിലപേശുകയാണോ? ദിവസം കുറേ ആയില്ലേ. ഓരോ ദിവസവും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ […]

5 Jun 2021 7:38 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘വിജിലന്‍സിന് സുരേന്ദ്രന്റെ ഉള്ളിയേരിയിലെ വീട് അറിയില്ലേ? ബിനീഷിന് വേണ്ടി വിലപേശലോ?’ ചോദ്യവുമായി റിജില്‍
X

കൊടകര കള്ളപ്പണക്കേസില്‍ വിജിലന്‍സിനെതിരെ ആരോപണവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി. കെഎം ഷാജിയുടെ അഴീക്കോട്ടെയും കോഴിക്കോട്ടെയും വീട്ടിലേക്ക് പോയ വിജിലന്‍സിന് സുരേന്ദ്രന്റെ ഉള്ളിയേരിയിലെ വീട് അറിയാതെ പോയോയെന്നും അതോ ബിനീഷ് കോടിയേരിക്ക് വേണ്ടി വിലപേശുകയാണോയെന്നും റിജില്‍ ചോദിച്ചു.

റിജില്‍ പറഞ്ഞത്: ശ്രീ കെഎം ഷാജിയുടെ അഴീക്കോട്ടെയും കോഴിക്കോട്ടെയും വീട്ടിലേക്ക് പോയ വിജിലന്‍സിന് സുരേന്ദ്രന്റെ ഉള്ളിയേരിയിലെ വീട് അറിയാതെ പോയോ? അതോ ബിനീഷ് കോടിയേരിക്ക് വേണ്ടി വിലപേശുകയാണോ? ദിവസം കുറേ ആയില്ലേ. ഓരോ ദിവസവും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ വന്നു കൊണ്ടിരിക്കുന്നു. എന്തൊക്കെയോ ചീഞ്ഞ് നാറുന്നുണ്ട്. ഇനിയിപ്പോള്‍ റിസര്‍വ്വ് ബാങ്കിന്റെ താക്കോല്‍ സുരേന്ദ്രനെ അമിട്ട് ഷാജി ഏല്‍പ്പിച്ചിട്ടുണ്ടോ?

അതേസമയം, കെ സുന്ദരയുടെ വെളിപ്പെടുത്തലില്‍ അന്വേഷണം ആവശ്യപ്പെട്ട് മഞ്ചേശ്വരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന വി.വി രമേശന്‍ പൊലീസില്‍ പരാതി നല്‍കി. ബിജെപി സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍ അപരസ്ഥാനാര്‍ഥിയായ കെ സുന്ദരന് പണം നല്‍കി എന്ന ആരോപണത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് അവശ്യപെട്ടാണ് വിവി രമേശന്‍ പരാതി നല്‍കിയിരിക്കുന്നത്. പണം നല്‍കി പത്രിക പിന്‍വലിപ്പിച്ചത് ക്രിമിനല്‍ കുറ്റമാണെന്നാണ് പരാതിയില്‍ പറയുന്നത്. കാസര്‍ഗോഡ് എസ്പിക്കാണ് സിപിഐഎം നേതാവും കാഞ്ഞങ്ങാട് നഗരസഭാ മുന്‍ ചെയര്‍മാനുമായ രമേശന്‍ പരാതി നല്‍കിയത്.

”എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ പണവും കര്‍ണാടത്തിലെ അധികാരവും ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. സുന്ദരയെന്ന സ്ഥാനാര്‍ത്ഥിയുടെ വെളിപ്പെടുത്തല്‍ പുറത്ത് വന്നിരിക്കുകയാണ്. ഇനിയും അന്വേഷണം നടത്തിയാല്‍ ആര്‍ക്കൊക്കെയാണ്, എവിടെയൊക്കെയാണ് പണം നല്‍കിയതെന്ന് വ്യക്തമാവും. കള്ളപ്പണം മഞ്ചേശ്വരം മണ്ഡലത്തില്‍ ഒഴുക്കുകയായിരുന്നു.”- വിവി രമേശന്‍ പറഞ്ഞു.

ബിജെപി നേതാക്കള്‍ പണം നല്‍കിയത് കൊണ്ടാണ് താന്‍ മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിച്ചതെന്നായിരുന്നു കെ സുരേന്ദ്രന്റെ അപര സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുന്ദര വെളിപ്പെടുത്തിയത്. ബിജെപി നേതാക്കള്‍ രണ്ട് ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നും പണം വീട്ടിലെത്തി അമ്മയുടെ കൈയ്യില്‍ കൊടുക്കുകയായിരുന്നുവെന്നും സുന്ദര പറയുന്നു. കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് വിജയിച്ച് കഴിഞ്ഞാലും സുന്ദരക്ക് വലിയ വാഗ്ദാനങ്ങളാണ് നല്‍കിയത്.

”അഞ്ചാറാള് വൈകിട്ട് വന്നു. നോമിനേഷന്‍ പിന്‍വലിക്കണം എന്ന് പറഞ്ഞു. ഞാന്‍ ബിഎസ്പിക്കാരോട് ചോദിക്കട്ടെയെന്ന് പറഞ്ഞു. എന്റെ വീട്ടിനടുത്തുള്ള സുരേഷ് നായിക് അവരോട് പത്രിക പിന്‍വലിക്കാം എന്ന് പറഞ്ഞു. അങ്ങനെ സമ്മര്‍ദം ചെലുത്തി. സുരേന്ദ്രേട്ടന്‍ ജയിക്കണം ഇക്കുറി എന്നും പറഞ്ഞു. രണ്ട് ലക്ഷം രൂപ തന്നു. ഫോണും തന്നു. നേരത്തെ എനിക്ക് വാട്ട്‌സ്ആപ്പ് ഉള്ള ഫോണ്‍ ഉണ്ടായിരുന്നില്ല. പതിനഞ്ച് ചോദിച്ചു. രണ്ട് തന്നു. വീട്ടില്‍ വന്ന് അമ്മയുടെ കൈയ്യില്‍ ക്യാഷ് ആയിട്ട് തന്നു. സുരേന്ദ്രന്‍ ഫോണില്‍ വിളിച്ചിരുന്നു. ജയിച്ച് കഴിഞ്ഞാല്‍ വൈന്‍ ഷോപ്പും വീടും വേണമെന്ന് ഞാന്‍ പറഞ്ഞു. അത് ചെയ്യാമെന്ന് എന്നോട് പറഞ്ഞു. കര്‍ണാടകത്തില്‍ ആണ് ഞാന്‍ വൈന്‍ ഷോപ്പ് ആവശ്യപ്പെട്ടത്.” സുന്ദര വെളിപ്പെടുത്തി.

2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്നു കെ സുന്ദര. അന്ന് 467 വോട്ടുകളാണ് സുന്ദരയ്ക്ക് ലഭിച്ചത്. ആ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ കെ സുരേന്ദ്രന്‍ 89 വോട്ടുകളുടെ വ്യത്യാസത്തിനായിരുന്നു രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.

Next Story

Popular Stories