Top

‘ഉളുപ്പുണ്ടോ സഖാക്കളെ…ഇതിനെക്കാളും നല്ലത് മനുഷ്യവിസര്‍ജ്ജ്യം വാരി തിന്നുന്നതാണ്’; സുധാകരനെതിരായ പ്രചാരണത്തിനെതിരെ റിജില്‍ മാക്കുറ്റി

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പമുള്ള കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ ഫോട്ടോക്കെതിരെ നടക്കുന്ന വ്യാജ പ്രചാരണത്തില്‍ മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി. സംഘികളുടെ കാവി കോണകവും ചെങ്കൊടിയും കൂട്ടിക്കെട്ടി കൂത്തുപറമ്പില്‍ മത്സരിച്ച് ജയിച്ച് എംഎല്‍എയായ പിണറായി വിജയന്റെ ഗതികേട് കെ സുധാകരന് ഉണ്ടായിട്ടില്ലെന്ന് റിജില്‍ രൂക്ഷഭാഷയില്‍ പ്രതികരിച്ചു. കാസര്‍ഗോഡ് കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ വേളൂരില്‍ കോണ്‍ഗ്രസ് ഓഫീസ് ഉദ്ഘാടനം ചെയ്യാന്‍ കെ സുധകരന്‍ എംപി എത്തിയപ്പോള്‍ പ്രവര്‍ത്തകര്‍ക്കൊപ്പം എടുത്ത സെല്‍ഫിക്കെതായാണ് വ്യാജ പ്രചാരണം. ഇതില്‍ കോണ്‍ഗ്രസ് […]

9 Jun 2021 11:28 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘ഉളുപ്പുണ്ടോ സഖാക്കളെ…ഇതിനെക്കാളും നല്ലത് മനുഷ്യവിസര്‍ജ്ജ്യം വാരി തിന്നുന്നതാണ്’; സുധാകരനെതിരായ പ്രചാരണത്തിനെതിരെ റിജില്‍ മാക്കുറ്റി
X

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പമുള്ള കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ ഫോട്ടോക്കെതിരെ നടക്കുന്ന വ്യാജ പ്രചാരണത്തില്‍ മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി. സംഘികളുടെ കാവി കോണകവും ചെങ്കൊടിയും കൂട്ടിക്കെട്ടി കൂത്തുപറമ്പില്‍ മത്സരിച്ച് ജയിച്ച് എംഎല്‍എയായ പിണറായി വിജയന്റെ ഗതികേട് കെ സുധാകരന് ഉണ്ടായിട്ടില്ലെന്ന് റിജില്‍ രൂക്ഷഭാഷയില്‍ പ്രതികരിച്ചു. കാസര്‍ഗോഡ് കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ വേളൂരില്‍ കോണ്‍ഗ്രസ് ഓഫീസ് ഉദ്ഘാടനം ചെയ്യാന്‍ കെ സുധകരന്‍ എംപി എത്തിയപ്പോള്‍ പ്രവര്‍ത്തകര്‍ക്കൊപ്പം എടുത്ത സെല്‍ഫിക്കെതായാണ് വ്യാജ പ്രചാരണം. ഇതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തലയില്‍ കെട്ടിയ കൊടി കാവികൊടിയായി തെറ്റിദ്ധരിപ്പിച്ചാണ് പ്രചാരണം.

മുട്ടില്‍ മരംമുറി വിവാദത്തില്‍ ഇ ഡി അന്വേഷണം; ഉദ്യോഗസ്ഥരുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കും

റിജിലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം-

മണ്ടന്‍ ബേബിക്ക്
പൊട്ടന്‍മാരായ സൈബര്‍ കമ്മികള്‍ കൂട്ട്.
കോണ്‍ഗ്രസ്സ് കൊടി തലയില്‍ കെട്ടിയ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ സംഘിയാക്കുന്ന നാണംകെട്ടവരേ നിന്റെ പേരോ കമ്യൂണിസ്റ്റ്. കുങ്കുമവും കാവിയും തിരിച്ചറിയാത്ത മന്ദബുദ്ധികള്‍.
യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ തലയില്‍ അണിഞ്ഞ കോണ്‍ഗ്രസ്സിന്റെ ത്രിവര്‍ണ്ണ പതാകയിലുള്ള കുങ്കുമ നിറത്തെ കാവിയാക്കി ചിത്രീകരിച്ച് പ്രവര്‍ത്തകരുടെ കൂടെ സെല്‍ഫിയെടുത്ത KPCC അദ്ധ്യക്ഷന്‍ ശ്രി കെ സുധാകരനെ സംഘിയാക്കുന്ന പണിയാണ് സൈബര്‍ കമ്മികള്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്.
ഉളുപ്പുണ്ടോ സഖാക്കളെ നിങ്ങള്‍ക്ക്.ഇതിനെക്കാളും നല്ലത് മനുഷ്യവിസര്‍ജ്ജ്യം വാരി തിന്നുന്നതാണ്. കാസര്‍ഗോഡ് ജില്ലയിലെ
കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ വേളൂരില്‍ കോണ്‍ഗ്രസ്സ് ഓഫീസ് ഉദ്ഘാടനം ചെയ്യാന്‍ ശ്രി കെ സുധാകരന്‍ MP പോയപ്പോള്‍ ബൈക്ക് റാലിയായി അദ്ദേഹത്തെ അനുഗമിച്ച ചീമേനി മണ്ഡലത്തിലെ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തര്‍ ഓഫീസിന്റെ മുന്നില്‍ വെച്ച് എടുത്ത സെല്‍ഫിയാണ് ഇപ്പോള്‍ സൈബര്‍ സഖാക്കള്‍ സംഘികളുടെ കൂടെ കെ സുധാകരന്‍ എന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്നത്. സെല്‍ഫി എടുത്തത്
യൂത്ത് കോണ്‍ഗ്രസ്സ് ചീമേനി മണ്ഡലം യൂത്തിന്റെ പ്രസിഡന്റ് ഇപ്പോള്‍ കോണ്‍ഗ്രസ്സ് ബൂത്ത് പ്രസിഡന്റായ അനീഷ് ആണ്.
കൂടെയുള്ളത് രാഗേഷ്, ജിതിന്‍, സുബിന്‍ ,സുബീഷ് രാഹുല്‍ സ്വരാജ് വിനോദ് തുടങ്ങിയ യൂത്ത് കോണ്‍ഗ്രസ്സിന്റെ കരുത്തുറ്റ പ്രവര്‍ത്തകര്‍ ആണ്.
കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ശ്രി കെ സുധാകരന്‍ കണ്ണൂരില്‍ മത്സരിക്കുമ്പോള്‍ CPM നേതാക്കളും സൈബര്‍ കമ്മികളും പ്രചരിപ്പിച്ചത് അദ്ദേഹം BJP യില്‍ പോകും എന്നാണ്. എന്നിട്ട് 95000 വോട്ടിനു മുകളിലാണ്
കെ സുധാകരന്റെ ഭൂരിപക്ഷം.
നിങ്ങള്‍ക്ക് ഭയമാണ് സുധാകരനെ അതാണ്
അദ്ദേഹത്തിന് എതിരെ ഇത്തരം
പിതൃശൂന്യ പ്രചരണവുമായി വരുന്നത്. കെ സുധാകരനെ കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാം.
അദ്ദേഹത്തിന്
CPM ന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ട.
സംഘികളുടെ കാവി കോണകവും ചെങ്കൊടിയും കൂട്ടിക്കെട്ടി കൂത്തുപറമ്പില്‍ മത്സരിച്ച് ജയിച്ച്
MLAയായ പിണറായി വിജയന്റെ ഗതികേട് കെ സുധാകരന് ഉണ്ടായിട്ടില്ല.
അതു കൊണ്ട്
ഇത്തരം വ്യാജ പ്രചരണം നടത്തുന്ന ഇവറ്റകളെ
പരനാറികള്‍ എന്നല്ലാതെ എന്താണ് വിശേഷിപ്പിക്കുക.

മണ്ടൻ ബേബിക്ക് പൊട്ടൻമാരായ സൈബർ കമ്മികൾ കൂട്ട്.കോൺഗ്രസ്സ് കൊടി തലയിൽ കെട്ടിയ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെ…

Posted by Rijil Chandran Makkutty on Wednesday, June 9, 2021
Next Story