കേന്ദ്രസര്‍ക്കാര്‍, ബോളിവുഡ്, ക്രിക്കറ്റ് താരങ്ങള്‍; എല്ലാ പ്രബല ശക്തികളെയും വകഞ്ഞു മാറ്റി റിഹാനയുടെ ഒറ്റ വരി ട്വീറ്റ്; റെക്കോഡ് സൃഷ്ടിച്ചു
കര്‍ഷക പ്രക്ഷോഭത്തെ അനുകൂലിച്ചു കൊണ്ട് പോപ് ഗായിക റിഹാന ഇട്ട ട്വീറ്റ് ഇന്ത്യയില്‍ വന്‍ വിവാദമാണ് സൃഷ്ടിച്ചത്. ബോളിവുഡിലെ മുന്‍നിര താരങ്ങള്‍ സച്ചിന് ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍, കേന്ദ്രസര്‍ക്കാര്‍ തുടങ്ങി രാജ്യത്ത് പ്രബല കേന്ദ്രങ്ങളില്‍ നിന്നെല്ലാം റിഹാനയ്ക്ക് നേരെ വിമര്‍ശനം ഉയരുന്നുണ്ട്. എന്നാല്‍ എതിര്‍പ്പുകളെ വകഞ്ഞുമാറ്റി റിഹാനയുടെ ട്വീറ്റ് ട്വിറ്ററില്‍ വന്‍ ഹിറ്റാവുകയാണ്. ഇതുവരെ ഏഴ് ലക്ഷത്തിലധികം പേര് ട്വീറ്റിന് ലൈക്ക് ചെയ്തു. മൂന്ന് ലക്ഷത്തനടുത്ത് റീ ട്വീറ്റുകളും നടന്നു. കര്‍ഷക സമരത്തെ പറ്റിയുള്ള ഒരു […]

കര്‍ഷക പ്രക്ഷോഭത്തെ അനുകൂലിച്ചു കൊണ്ട് പോപ് ഗായിക റിഹാന ഇട്ട ട്വീറ്റ് ഇന്ത്യയില്‍ വന്‍ വിവാദമാണ് സൃഷ്ടിച്ചത്. ബോളിവുഡിലെ മുന്‍നിര താരങ്ങള്‍ സച്ചിന് ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍, കേന്ദ്രസര്‍ക്കാര്‍ തുടങ്ങി രാജ്യത്ത് പ്രബല കേന്ദ്രങ്ങളില്‍ നിന്നെല്ലാം റിഹാനയ്ക്ക് നേരെ വിമര്‍ശനം ഉയരുന്നുണ്ട്. എന്നാല്‍ എതിര്‍പ്പുകളെ വകഞ്ഞുമാറ്റി റിഹാനയുടെ ട്വീറ്റ് ട്വിറ്ററില്‍ വന്‍ ഹിറ്റാവുകയാണ്. ഇതുവരെ ഏഴ് ലക്ഷത്തിലധികം പേര് ട്വീറ്റിന് ലൈക്ക് ചെയ്തു. മൂന്ന് ലക്ഷത്തനടുത്ത് റീ ട്വീറ്റുകളും നടന്നു.
കര്‍ഷക സമരത്തെ പറ്റിയുള്ള ഒരു ട്വീറ്റ് ആദ്യമായാണ് സോഷ്യല്‍ മീഡിയയില്‍ ഇത്രയധികം ലൈക് നേടുന്നത്. 100 മില്യണ്‍ ഫോളോവേഴ്സുള്ള റിഹാനയുടെ ഒരു ട്വീറ്റ് കര്‍ഷക സമരത്തിന് നല്‍കിയത് വമ്പന്‍ ആഗോള ശ്രദ്ധയാണ്.
രാജ്യത്തെ പ്രബലശക്തികളുടെ വിമര്ശനത്തെയെല്ലാം റിഹാനയുടെ ഒറ്റ വരി ട്വീറ്റ് നേരിട്ടു എന്ന് സോഷ്യല്‍ മീഡിയയില്‍ പലരും അഭിപ്രായപ്പെടുന്നുണ്ട്. അമേരിക്കന്‍ പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി കമാല ഹാരിസും അധികാരമേറിയപ്പോള്‍ റിഹാന ചെയ്ത ട്വീറ്റാണ് അടുത്തിടെ റിഹാനയുടെ മറ്റൊരു ഹിറ്റ് ട്വീറ്റ്. ഇന്ത്യയിലെ സൂപ്പര്‍താരങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ ഭയന്ന് കര്‍ഷക സമരത്തെ തള്ളിപ്പറഞ്ഞെന്ന് പരക്കെ വിമര്‍ശനമുണ്ട്. ഷെയിം ഓണ്‍ ബോളിവുഡ് എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗാണ്.അതേസമയം തപ്സി പന്നു അടക്കമുള്ള താരങ്ങള്‍ റിഹാനയക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.
കര്‍ഷക സമരത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഇന്റര്‍നെറ്റ് സൗകര്യം വിലക്കിയ വാര്‍ത്തയോടൊപ്പമാണ് പോപ്പ് ഗായിക റിഹാന ട്വീറ്റ് പങ്കുവെച്ചത്. ‘എന്താണ് നമ്മള് ഇതേ പറ്റി സംസാരിക്കാത്ത്’ എന്ന ചോദ്യമാണ് താരം ഉയര്‍ത്തിയത്. പിന്നാലെ പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രേറ്റ തുന്‍ബര്‍ഗും കര്‍ഷകസമരത്തെ അനുകൂലിച്ച് ട്വീറ്റിട്ടിരുന്നു.