Top

‘കുമ്പസാര രഹസ്യങ്ങള്‍ പുരോഹിതര്‍ ദുരൂപയോഗം ചെയ്യുന്നു’; കുമ്പസാരം നിരോധിക്കണമെന്ന് സുപ്രിം കോടതിയില്‍ ഹര്‍ജി

സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ രഹസ്യങ്ങള്‍ ഉപയോഗിക്കുന്നുവെന്നും രഹസ്യങ്ങള്‍ മറയാക്കി പണം തട്ടിയെടുക്കുന്നുവെന്നും ഹര്‍ജിക്കാര്‍ പറയുന്നു.

28 Oct 2020 7:15 AM GMT

‘കുമ്പസാര രഹസ്യങ്ങള്‍ പുരോഹിതര്‍ ദുരൂപയോഗം ചെയ്യുന്നു’; കുമ്പസാരം നിരോധിക്കണമെന്ന് സുപ്രിം കോടതിയില്‍ ഹര്‍ജി
X

ദില്ലി: മലങ്കരസഭയ്ക്ക് കീഴിലെ പള്ളികളില്‍ കുമ്പസാരം നിരോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ ഹര്‍ജി. കുമ്പസാരം ഒരു വ്യക്തിയുടെ സ്വകാര്യതയെന്ന മൗലികാവകാവകാശത്തെ ലംഘിക്കുന്നുവെന്നും അതിനാല്‍ നിരോധിക്കണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.

കുമ്പസാര രഹസ്യങ്ങള്‍ പുരോഹിതര്‍ ദുരുപയോഗം ചെയ്യുന്നുവെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ രഹസ്യങ്ങള്‍ ഉപയോഗിക്കുന്നുവെന്നും രഹസ്യങ്ങള്‍ മറയാക്കി പണം തട്ടിയെടുക്കുന്നുവെന്നും ഹര്‍ജിക്കാര്‍ പറയുന്നു. രണ്ട് മലങ്കര സഭാവിശ്വാസികളാണ് സുപ്രിം കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയത്.

Next Story