IPL 2021

‘കളിക്കണ്ട, ആത്മവിശ്വാസവും ശക്തിയും നല്‍കാന്‍ ടീമിനൊപ്പം നില്‍ക്കാമോ’? ശ്രേയസ് അയ്യരോട് പോണ്ടിംഗ്

കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സിനോട് തോറ്റ് കിരീടം നഷ്ടമായെങ്കിലും ഇത്തവണ കരുത്തുകാട്ടിയാണ് ഡെല്‍ഹി ക്യാപ്റ്റല്‍സ് തുടങ്ങിയത്. ഋഷഭ് പന്ത് എന്ന യുവ നായകനൊപ്പം ടീം സജ്ജമാണെന്ന് തെളിയിക്കുന്ന പ്രകടനം ഡെല്‍ഹി പുറത്തെടുത്തു. ടീം കിരീടത്തിലേക്ക് എത്തുമെന്നതിന്റെ സൂചനയുണ്ടെങ്കിലും പരിക്കേറ്റ ശ്രേയസ് അയ്യറിന്റെ അസാന്നിദ്ധ്യം ടീമിന് മുന്നില്‍ വലിയ പ്രതിസന്ധിയായി നിലനില്‍ക്കുന്നുണ്ട്. ചെന്നൈയ്‌ക്കെതിരായ വിജയാഘോഷത്തില്‍ ടീമിനൊപ്പം ശ്രേയസ് വീഡിയോ കോളില്‍ ചേര്‍ന്നിരുന്നു.

ശ്രേയസിനെ ടീം ഒരുപാട് മിസ് ചെയ്യുന്നുണ്ടെന്നും ഇപ്പോള്‍ നമുക്ക് ഒരു പന്ത്രാണ്ടാമനെ ആവശ്യമുണ്ട്. ക്വാറന്റീന്‍ പൂര്‍ത്തിയാക്കി ടീമിനൊപ്പം ചേരണമെന്നും പോണ്ടിംഗ് ശ്രേയസിനോട് പറഞ്ഞു. പന്ത്രാണ്ടാമനാവാന്‍ താല്‍പ്പര്യമുണ്ടോയെന്ന ചോദ്യം തമാശ രൂപേണെയാണെങ്കിലും ശ്രേയസ് ടീമിനൊപ്പം ചേരാനുള്ള സാധ്യകളേറെയാണ്. ഋഷഭ് പന്ത് യുവതാരമായതിനാല്‍ പരിചയ സമ്പന്നനായ ശ്രേയസിന്റെ സാന്നിദ്ധ്യം ഡെല്‍ഹിക്ക് ഗുണകരമാവും.

അതേസമയം സര്‍ജറി പൂര്‍ത്തിയാക്കിയ ശ്രേയസ് വിശ്രമത്തിലാണ്. ദീര്‍ഘനാള്‍ വിശ്രമം ആവശ്യമുള്ളതിനാല്‍ ഐപിഎല്ലില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കാനാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. ടീം പ്ലേ ഓഫിലേക്ക് മുന്നേറിയാല്‍ അവസാന നിമിഷം ടീമിലേക്ക് തിരികെയെത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിന മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതനിടെയാണ് ശ്രേയസിന് പരിക്കേല്‍ക്കുന്നത്. എട്ടാമത്തെ ഓവറില്‍ ജെയ്‌സണ്‍ റോയി അടിച്ച പന്ത് മനോഹരമായി ശ്രേയസ് ഫീല്‍ഡ് ചെയ്തു. എന്നാല്‍ ഡൈവ് ചെയ്ത ശ്രേയസിന്റെ തോളെല്ല് നിലത്ത് തട്ടി പരിക്കേറ്റു.

വേദന കൊണ്ട് പുളഞ്ഞ താരത്തെ ടീം ഡോക്ടറെത്തി പവലിയനിലേക്ക് കൊണ്ടുപോവുകയായിരുന്നു. പരിക്ക് ഗുരുതരമായതിനാല്‍ ഒരാഴ്ച്ച നിരീക്ഷണത്തില്‍ കഴിഞ്ഞ ശേഷമായിരുന്നു സര്‍ജറി. കൂടുതല്‍ വിദ്ഗദ്ധ ചികിത്സ ഇനി ലഭ്യമാക്കും.

‘ഒരു രൂപ കുറയാതെ ഏഴ് കോടിയും നല്‍കും’; പരിക്കേറ്റ ശ്രേയസിന്റെ പ്രതിഫലം കാര്യത്തില്‍ ഡെല്‍ഹി ക്യാപ്റ്റല്‍സ്

Covid 19 updates

Latest News