തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ബയോടെക് രണ്ടാം ക്യാംപസിന് ആര്‍എസ്എസ് സൈദ്ധാന്തികന്റെ പേര്; ഗോള്‍വാള്‍ക്കറിന്റെ പേരിട്ട് കേന്ദ്രമന്ത്രി
തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി (ആര്‍ജിസിബി) രണ്ടാം ക്യംപസിന് കേന്ദ്ര സര്‍ക്കാര്‍ ആര്‍എസ്എസ് സൈദ്ധാന്തികന്റെ പേരിട്ടു. ക്യാംപസിന് എം എസ് ഗോള്‍വാള്‍ക്കര്‍ എന്ന് നാമകരണം ചെയ്യുകയാണെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഹര്‍ഷ വര്‍ധന്‍ പറഞ്ഞു. ആര്‍ജിസിബിയുടെ ആറാമത് അന്താരാഷ്ട്ര ശാസ്ത്ര മേളയുടെ ആമുഖ പരിപാടിക്കിടെയാണ് കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനം. ഈ ഗവേഷണ സ്ഥാപനം ‘ശ്രീ ഗുരുജി മാധവ് സദാശിവ് ഗോള്‍വാള്‍ക്കര്‍ നാഷണല്‍ സെന്റര്‍ ഫോര്‍ കോംപ്ലക്‌സ് ഡിസീസ് ഇന്‍ ക്യാന്‍സര്‍ ആന്‍ഡ് വൈറല്‍ […]

തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി (ആര്‍ജിസിബി) രണ്ടാം ക്യംപസിന് കേന്ദ്ര സര്‍ക്കാര്‍ ആര്‍എസ്എസ് സൈദ്ധാന്തികന്റെ പേരിട്ടു. ക്യാംപസിന് എം എസ് ഗോള്‍വാള്‍ക്കര്‍ എന്ന് നാമകരണം ചെയ്യുകയാണെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഹര്‍ഷ വര്‍ധന്‍ പറഞ്ഞു. ആര്‍ജിസിബിയുടെ ആറാമത് അന്താരാഷ്ട്ര ശാസ്ത്ര മേളയുടെ ആമുഖ പരിപാടിക്കിടെയാണ് കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനം.
ഈ ഗവേഷണ സ്ഥാപനം ‘ശ്രീ ഗുരുജി മാധവ് സദാശിവ് ഗോള്‍വാള്‍ക്കര്‍ നാഷണല്‍ സെന്റര്‍ ഫോര്‍ കോംപ്ലക്‌സ് ഡിസീസ് ഇന്‍ ക്യാന്‍സര്‍ ആന്‍ഡ് വൈറല്‍ ഇന്‍ഫെക്ഷന്‍ എന്ന് നാമകരണം ചെയ്യുന്നതില്‍ എനിക്ക് സന്തോഷമുണ്ട്.
ഹര്‍ഷ് വര്‍ധന്‍
പുതിയ ക്യാംപസ് വലിയ രീതിയിലുള്ള വൈജ്ഞാനിക മുന്നേറ്റങ്ങള്‍ക്കും കണ്ടെത്തലുകള്‍ക്കും അടിത്തറയാകും. മൂന്ന് ഘട്ടമായാകും എം എസ് ഗോള്‍വാള്‍ക്കര്‍ ക്യാംപസ് പ്രൊജക്ട് പൂര്‍ത്തിയാകുക. തന്മാത്രാ-സൂക്ഷ്മകോശ ചികിത്സാരീതിയ്ക്ക് അത്യാധുനിക സംവിധാനങ്ങളുണ്ടാകും. മൂലകോശം മാറ്റിവെയ്ക്കല്‍, ജീന്‍ തെറാപ്പി തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കും. നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കും ബയോടെക്-ബയോ ഫാര്‍മ കമ്പനികള്‍ക്കും പുതിയ ക്യാംപസ് അവസരമൊരുക്കുമെന്നും ഹര്‍ഷ വര്‍ധന്‍ കൂട്ടിച്ചേര്‍ത്തു.

ആര്‍എസ്എസിന്റെ രണ്ടാമത്തെ സര്‍സംഘചാലകായിരുന്നു എം എസ് ഗോള്‍വാള്‍ക്കര്‍. മരണം വരെ 33 വര്‍ഷത്തോളം ആര്‍എസ്എസിന്റെ ദേശീയ നേതൃ സ്ഥാനത്ത് തുടര്‍ന്നു. ഹിന്ദുത്വവാദത്തേക്കുറിച്ച് ഏറെ എഴുതിയ ഗോള്‍വാള്‍ക്കറുടെ ‘വിചാര ധാര’, ‘നാം നമ്മുടെ രാഷ്ട്രത്വം നിര്‍വ്വചിക്കപ്പെടുന്നു’ എന്നീ പുസ്തകങ്ങള്‍ ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.