Top

‘ബിജെപിയില്‍ ചേരുന്നില്ല, പ്രചരിക്കുന്നത് വ്യാജവാര്‍ത്തകള്‍’; രേവന്ത് റെഡ്ഡിയുടെ പ്രതികരണത്തില്‍ ആശ്വസിച്ച് കോണ്‍ഗ്രസ്

ഹൈദരാബാദ്: ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി തെലങ്കാന കോണ്‍ഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷനും എംപിയുമായ എ രേവന്ത് റെഡ്ഡി. താന്‍ ബിജെപിയില്‍ ചേരാന്‍ പോവുകയാണെന്ന് വ്യാജ വാര്‍ത്തകള്‍ പരത്താന്‍ ചില നേതാക്കള്‍ ശ്രമിക്കുന്നുവെന്ന് ചില ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ദബ്ബക്ക ഉപതെരഞ്ഞെടുപ്പിനിടെ തന്നോട് പറഞ്ഞതായും അദ്ദേഹം പറഞ്ഞു. താന്‍ കോണ്‍ഗ്രസില്‍ തന്നെ തുടരുമെന്നും പാര്‍ലമെന്റില്‍ ജനങ്ങള്‍ക്ക് വേണ്ടി പോരാട്ടം തുടരുമെന്നും രേവന്ത് റെഡ്ഡി പറഞ്ഞു. വ്യാജ വാര്‍ത്തകളില്‍ വിസ്വസിക്കരുതെന്ന് പാര്‍ട്ടി പ്രവര്‍ത്തകരോടും ജനങ്ങളോടും […]

27 Nov 2020 8:38 AM GMT

‘ബിജെപിയില്‍ ചേരുന്നില്ല, പ്രചരിക്കുന്നത് വ്യാജവാര്‍ത്തകള്‍’; രേവന്ത് റെഡ്ഡിയുടെ പ്രതികരണത്തില്‍ ആശ്വസിച്ച് കോണ്‍ഗ്രസ്
X

ഹൈദരാബാദ്: ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി തെലങ്കാന കോണ്‍ഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷനും എംപിയുമായ എ രേവന്ത് റെഡ്ഡി. താന്‍ ബിജെപിയില്‍ ചേരാന്‍ പോവുകയാണെന്ന് വ്യാജ വാര്‍ത്തകള്‍ പരത്താന്‍ ചില നേതാക്കള്‍ ശ്രമിക്കുന്നുവെന്ന് ചില ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ദബ്ബക്ക ഉപതെരഞ്ഞെടുപ്പിനിടെ തന്നോട് പറഞ്ഞതായും അദ്ദേഹം പറഞ്ഞു.

താന്‍ കോണ്‍ഗ്രസില്‍ തന്നെ തുടരുമെന്നും പാര്‍ലമെന്റില്‍ ജനങ്ങള്‍ക്ക് വേണ്ടി പോരാട്ടം തുടരുമെന്നും രേവന്ത് റെഡ്ഡി പറഞ്ഞു. വ്യാജ വാര്‍ത്തകളില്‍ വിസ്വസിക്കരുതെന്ന് പാര്‍ട്ടി പ്രവര്‍ത്തകരോടും ജനങ്ങളോടും രേവന്ത് റെഡ്ഡി അഭ്യര്‍ത്ഥിച്ചു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ നിര്‍ദേശ പ്രകാരമാണ് ബിജെപി, എഐഎംഐഎം നേതാക്കള്‍ പ്രവര്‍ത്തിക്കുന്നത്. വിഭജിത രാഷ്ട്രീയം ഹൈദരാബാദില്‍ നടപ്പിലാക്കുന്നതിന് വേണ്ടി ബന്ദി സഞ്ജയ്, ഡി അരവിന്ദ്, അസദുദ്ദീന്‍ ഉവൈസി, അക്ബറുദ്ദീന്‍ ഉവൈസി എന്നിവരുമായി അമിത്ഷാ എന്നും ടെലഫോണില്‍ ബന്ധപ്പെടുമെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.

എല്‍കെ അദ്വാനി, കല്യാണ്‍ സിങ്, മുരളി മനോഹര്‍ ജോഷി എന്നീ മുതിര്‍ന്ന നേതാക്കളെ ബഹുമാനിക്കാത്ത ബിജെപിയാണ് പിവി നരസിംഹ റാവുവിനും എന്‍ടിആറിനും വേണ്ടി മുതലക്കണ്ണീരൊഴുക്കുന്നത്. എന്തെങ്കിലും ബഹുമാനം അവരോട് ഉണ്ടെങ്കില്‍ അമിത്ഷാ വരുമ്പോള്‍ അവര്‍ക്ക് ഭാരത് രത്‌ന പ്രഖ്യാപിക്കട്ടെ എന്നും രേവന്ത് റെഡ്ഡി പറഞ്ഞു.

Popular Stories

    Next Story