മടങ്ങിപ്പോയവര്‍ തിരിച്ചു വരുന്നില്ല; അതിഥി തൊഴിലാളികള്‍ ഇനിയും പോയാല്‍ പ്രതിസന്ധിയാവും; പിടിച്ചു നിര്‍ത്താന്‍ കേരളം
രാജ്യത്ത് കൊവിഡ് വ്യാപനം ഉയരവെ ആശങ്കയിലാണ് കേരളത്തിലെ അതിഥി സംസ്ഥാന തൊഴിലാളികള്‍. ഇനിയൊരു ലോക്ഡൗണോ മറ്റോ വരുന്നതിന് മുമ്പ് സ്വദേശത്തേക്ക് തിരിക്കാനാണ് പലരും ശ്രമിക്കുന്നത്. എന്നാല്‍ അതിഥി തൊഴിലാളികള്‍ കേരളത്തില്‍ നിന്നും സ്വദേശത്തേക്ക് മടങ്ങുന്നത് വലിയ ആശങ്കയാണ് സംസ്ഥാനത്തെ തൊഴില്‍ മേഖലയ്ക്ക് ഉണ്ടാക്കുന്നത്. കഴിഞ്ഞ ലോക്ഡൗണ്‍ സമയത്ത് കേരളം വിട്ടു പോയ അതിഥി തൊഴിലാളികള്‍ ഭൂരിഭാഗവും പിന്നീട് തിരിച്ചു വന്നിട്ടില്ല. ഇത് സംസ്ഥാനത്തെ നിര്‍മാണ മേഖലയെ ഉള്‍പ്പെടെ കാര്യമായി ബാധിച്ചിരുന്നു. ഈ സാഹചര്യത്തില്‍ അതിഥി തൊഴിലാളികളെ ഇനിയും […]

രാജ്യത്ത് കൊവിഡ് വ്യാപനം ഉയരവെ ആശങ്കയിലാണ് കേരളത്തിലെ അതിഥി സംസ്ഥാന തൊഴിലാളികള്‍. ഇനിയൊരു ലോക്ഡൗണോ മറ്റോ വരുന്നതിന് മുമ്പ് സ്വദേശത്തേക്ക് തിരിക്കാനാണ് പലരും ശ്രമിക്കുന്നത്. എന്നാല്‍ അതിഥി തൊഴിലാളികള്‍ കേരളത്തില്‍ നിന്നും സ്വദേശത്തേക്ക് മടങ്ങുന്നത് വലിയ ആശങ്കയാണ് സംസ്ഥാനത്തെ തൊഴില്‍ മേഖലയ്ക്ക് ഉണ്ടാക്കുന്നത്. കഴിഞ്ഞ ലോക്ഡൗണ്‍ സമയത്ത് കേരളം വിട്ടു പോയ അതിഥി തൊഴിലാളികള്‍ ഭൂരിഭാഗവും പിന്നീട് തിരിച്ചു വന്നിട്ടില്ല. ഇത് സംസ്ഥാനത്തെ നിര്‍മാണ മേഖലയെ ഉള്‍പ്പെടെ കാര്യമായി ബാധിച്ചിരുന്നു. ഈ സാഹചര്യത്തില്‍ അതിഥി തൊഴിലാളികളെ ഇനിയും നഷ്ടപ്പെടാതിരിക്കാനുള്ള ശ്രമങ്ങള്‍ ഔദ്യോഗിക തലത്തില്‍ നടന്നു വരികയാണ്.
സംസ്ഥാനത്തെ അതിഥി തൊഴിലാളികള്‍ക്ക് സൗജന്യ വാക്‌സിനേഷനും ചികിത്സാ സൗകര്യവും ആരോഗ്യവകുപ്പ് ഉറപ്പു വരുത്തുന്നുണ്ട്. കൊവിഡ് വ്യാപനം തടയുന്നതിനോടൊപ്പം തന്നെ അതിഥി തൊഴിലാളികള്‍ കേരളം വിടാതിരിക്കാനും ഇത് ഉപകാരപ്രദമാവുമെന്നാണ് കരുതുന്നത്.
കൊവിഡ് കാലത്ത് തൊഴില്‍ വകുപ്പെടുത്ത കണക്ക് പ്രകാരം സംസ്ഥാനത്താകെ 4,34,280 പേരെയാണ് കണ്ടെത്തിയത്. ലോക്ഡൗണ്‍ സമയത്ത് ഇതില്‍ 3,07,138 അതിഥി തൊഴിലാളികളാണ് സംസ്ഥാനം വിട്ടത്. ഇതില്‍ 49,270 പേര്‍ മാത്രമാണ് തിരിച്ചു വന്നത്. നിലവില്‍ 1.76 ലക്ഷം പേര്‍ മാത്രമാണ് സംസ്ഥാനത്തുള്ളത്. പേരില്‍ കുറേപ്പേര്‍ കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ നാട്ടിലേക്ക് ഇതിനകം മടങ്ങി.
ഔദ്യോഗിക തല പ്രവര്‍ത്തനങ്ങള്‍
അതിഥി തൊഴിലാളികള്‍ക്ക് അവശ്യമായ കൊവിഡ് ചികിത്സ ലഭിക്കാനും കൊവിഡ്, ലോക്ഡൗണ്‍ ഭയം മൂലം ഇവര്‍ കേരളത്തില്‍ നിന്നു മടങ്ങാതിരിക്കാനും ഔദ്യോഗിക തല ശ്രമങ്ങളുണ്ട്. ഹിന്ദി, അസമീസ്, ഒഡീഷ, ബംഗാളി ഭാഷകള്‍ അറിയുന്നവരെ നിയോഗിച്ച് എല്ലാ ജില്ലകളിലും കോള്‍ സെന്റര്‍ തുടങ്ങിയിട്ടുണ്ട്.
അതിഥി തൊഴിലാളികള്‍ക്ക് രോഗം വന്നാല്‍ ആശുപത്രി, ആംബുലന്‍സ് സേവനങ്ങള്‍ ഉറപ്പുവരുത്താന്‍ ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ക്ക് ലേബര്‍ കമ്മീഷണറേറ്റില്‍ നിന്ന് നിര്‍ദ്ദേശം നല്‍കി. വിവിധ ഭാഷകളില്‍ കൊവിഡ് ബോധവല്‍ക്കരണ ലഘുലേഖകളും തയ്യാറാക്കുന്നുണ്ട്.
അതേസമയം ഇത് എത്രത്തോളം അതിഥി തൊഴിലാളികളിലെത്തിക്കാന്‍ പറ്റുന്നുണ്ടെത്തില്‍ ആശങ്കയുണ്ട്. കോള്‍സെന്ററിലേക്ക് വളരെ കുറച്ച് കോളുകലെ ഇതുവരെ വന്നിട്ടുള്ളൂ.