Top

‘ബിവറേജ് തുറക്കാം, ആരാധനാലയങ്ങള്‍ക്ക് വിലക്ക്’; സര്‍ക്കാര്‍ വിശ്വാസികളുടെ വികാരങ്ങള്‍ മാനിക്കണമെന്ന് സുരേന്ദ്രന്‍

തിരുവനന്തപുരം: കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നിയന്ത്രണങ്ങളോടെ ക്ഷേത്രങ്ങളും ആരാധനാലയങ്ങളും തുറക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. ബിവറേജ് ഔട്ട്‌ലെറ്റുകളും ബാറുകളും തുറക്കാന്‍ അനുവദിക്കുമ്പോള്‍ ആരാധനാലയങ്ങള്‍ക്ക് മാത്രം വിലക്കുള്ളത് അംഗീകരിക്കാനാവില്ല. സര്‍ക്കാര്‍ വിശ്വാസികളുടെ വികാരങ്ങള്‍ മാനിക്കാന്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചിട്ടും ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കാത്തതിനെതിരെ പ്രതിഷേധവുമായി എന്‍എസ്എസ് രംഗത്തെത്തിയിരുന്നു. ഇനിയും സര്‍ക്കാര്‍ അനുമതി നല്‍കാതിരിക്കുന്നത് വിശ്വാസികളുടെ അവകാശത്തെ ഹനിക്കുന്നതാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു. […]

16 Jun 2021 8:17 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘ബിവറേജ് തുറക്കാം, ആരാധനാലയങ്ങള്‍ക്ക് വിലക്ക്’; സര്‍ക്കാര്‍ വിശ്വാസികളുടെ വികാരങ്ങള്‍ മാനിക്കണമെന്ന് സുരേന്ദ്രന്‍
X

തിരുവനന്തപുരം: കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നിയന്ത്രണങ്ങളോടെ ക്ഷേത്രങ്ങളും ആരാധനാലയങ്ങളും തുറക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. ബിവറേജ് ഔട്ട്‌ലെറ്റുകളും ബാറുകളും തുറക്കാന്‍ അനുവദിക്കുമ്പോള്‍ ആരാധനാലയങ്ങള്‍ക്ക് മാത്രം വിലക്കുള്ളത് അംഗീകരിക്കാനാവില്ല. സര്‍ക്കാര്‍ വിശ്വാസികളുടെ വികാരങ്ങള്‍ മാനിക്കാന്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചിട്ടും ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കാത്തതിനെതിരെ പ്രതിഷേധവുമായി എന്‍എസ്എസ് രംഗത്തെത്തിയിരുന്നു. ഇനിയും സര്‍ക്കാര്‍ അനുമതി നല്‍കാതിരിക്കുന്നത് വിശ്വാസികളുടെ അവകാശത്തെ ഹനിക്കുന്നതാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു. മദ്യശാലകളും ബീവറേജസ് ഔട്‌ലെറ്റുകളും തുറക്കാന്‍ അനുമതി നല്‍കിയിട്ടും ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കാത്തതെന്താണെന്നും എന്‍എസ്എസ് പ്രസ്താവനയിലൂടെ ചോദിച്ചു.

ആരാധനാലയങ്ങളില്‍ നടക്കുന്ന ദൈനംദിന ചടങ്ങുകള്‍ക്കൊപ്പം നിയന്ത്രിതമായ രീതിയില്‍ വിശ്വാസികള്‍ക്ക് ദര്‍ശനം നടത്താനും അനുമതി നല്‍കണമെന്ന് സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളെ നാലായി തിരിച്ചിട്ടുണ്ടെങ്കിലും എ വിഭാഗത്തില്‍പ്പോലും ആരാധനാലയത്തെപ്പറ്റി പറയുന്നില്ലെന്നും സുകുമാരന്‍ നായര്‍ പ്രസ്താവനയിലൂടെ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അടിയന്തിരമായി പുനര്‍വിചിന്തനമുണ്ടാകണമെന്ന് സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടു.

സമാന ആവശ്യമുയര്‍ത്തി മുസ്ലിം സംഘടനകളും സര്‍ക്കാരിനോട് അതൃപ്തി അറിയിച്ചിട്ടുണ്ട്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, ജമാഅത്തെ ഇസ്ലാമി, കേരള മുസ്ലിം ജമാ അത്ത് ഫെഡറേഷന്‍, വിസ്ഡം മുസ്ലിം ഓര്‍ഗനൈസേഷന്‍, കേരള നദ്വത്തുല്‍ മുജാഹിദീന്‍, ഓള്‍ കേരള ഇമാം കൗണ്‍സില്‍ എന്നീ സംഘടനകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

ലോക്ഡൗണ്‍ ഇളവുകളില് ആരാധനാലയങ്ങള്‍ തുറക്കാന്‍ സൗകര്യങ്ങള്‍ ചെയ്യാത്തത് ദൗര്‍ഭാഗ്യകരമാണെന്നും സര്‍ക്കാര്‍ എത്രയും പെട്ടന്ന് വിഷയത്തില്‍ ഇടപെടണമെന്നും സമ്‌സ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍

ബാറുകള്‍ക്ക് പോലും പ്രവര്‍ത്തനനാനുമതി നല്‍കിയപ്പോള്‍ വെള്ളിയാഴ്ചയിലെ ജുമുഅ നമസ്‌കാരത്തിന് പോലും ഇളവ് അനുവദിക്കാതിരിക്കുന്നത് എന്ത് കാരണത്താലാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് കേരള മുസ്ലിം ജമാ അത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി അഭിപ്രായപ്പെട്ടു. ലോക്ഡൗണ്‍ ഇളവുകളില്‍ ആരാധനായലങ്ങളെ ഉള്‍പ്പെടുത്താത്തത് കടുത്ത വിവേചനവും പ്രതിഷേധാര്‍ഹുമാണെന്ന് ജമാ അത്തെ ഇസ്ലാമി കേരള അമീര്‍ എഐ അബ്ദുള്‍ അസീസ് അഭിപ്രായപ്പെട്ടു.

Also Read: ‘അഞ്ചു കാര്യങ്ങള്‍ തെളിയിച്ചാല്‍ 50 കോടി പിടി തോമസിന്, അല്ലെങ്കില്‍ മൊട്ട അടിച്ച് രാജിവയ്ക്കണം’; വെല്ലുവിളിച്ച് സാബു ജേക്കബ്

Next Story