Top

വി മുരളീധരന് പൈലറ്റും എസ്‌കോര്‍ട്ടും പുനഃസ്ഥാപിച്ചു

കേന്ദ്രമന്ത്രി വി മുരളീധരന് സുരക്ഷാ എസ്‌കോര്‍ട്ടും പൈലറ്റ് വാഹനവും സംസ്ഥാന സര്‍ക്കാര്‍ പുനഃസ്ഥാപിച്ചു. കേന്ദ്രമന്ത്രിയുടെ സുരക്ഷ പിന്‍വലിച്ചത് വലിയ വിവാദമായതോടെയാണ് നടപടി.കഴിഞ്ഞ ദിവസം ന്യൂഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയ വി മുരളീധരന് പൈലറ്റും എസ്‌കോര്‍ട്ടും നല്‍കിയിരുന്നില്ല. ഗണ്‍മാനെ മാത്രമാണ് വിട്ടുനല്‍കിയത്. 2 വര്‍ഷമായി മന്ത്രിക്ക് നല്‍കിയിരുന്ന സുരക്ഷയാണ് പിന്‍വലിച്ചത്. രാമനാട്ടുകരയില്‍ കാറും സിമന്റ് ലോറിയും കൂട്ടിയിച്ച് അഞ്ച് മരണം പൈലറ്റും എസ്‌കോര്‍ട്ടും ഇല്ലാതെ വന്നതോടെ ഗണ്‍മാന്റെ സേവനവും വേണ്ടെന്ന് മന്ത്രിയുടെ സ്റ്റാഫ് അറിയിച്ചതോടെ ഗണ്‍മാന്‍ വഴിയില്‍ ഇറങ്ങുകയായിരുന്നു. […]

20 Jun 2021 9:18 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വി മുരളീധരന് പൈലറ്റും എസ്‌കോര്‍ട്ടും പുനഃസ്ഥാപിച്ചു
X

കേന്ദ്രമന്ത്രി വി മുരളീധരന് സുരക്ഷാ എസ്‌കോര്‍ട്ടും പൈലറ്റ് വാഹനവും സംസ്ഥാന സര്‍ക്കാര്‍ പുനഃസ്ഥാപിച്ചു. കേന്ദ്രമന്ത്രിയുടെ സുരക്ഷ പിന്‍വലിച്ചത് വലിയ വിവാദമായതോടെയാണ് നടപടി.
കഴിഞ്ഞ ദിവസം ന്യൂഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയ വി മുരളീധരന് പൈലറ്റും എസ്‌കോര്‍ട്ടും നല്‍കിയിരുന്നില്ല. ഗണ്‍മാനെ മാത്രമാണ് വിട്ടുനല്‍കിയത്. 2 വര്‍ഷമായി മന്ത്രിക്ക് നല്‍കിയിരുന്ന സുരക്ഷയാണ് പിന്‍വലിച്ചത്.

രാമനാട്ടുകരയില്‍ കാറും സിമന്റ് ലോറിയും കൂട്ടിയിച്ച് അഞ്ച് മരണം

പൈലറ്റും എസ്‌കോര്‍ട്ടും ഇല്ലാതെ വന്നതോടെ ഗണ്‍മാന്റെ സേവനവും വേണ്ടെന്ന് മന്ത്രിയുടെ സ്റ്റാഫ് അറിയിച്ചതോടെ ഗണ്‍മാന്‍ വഴിയില്‍ ഇറങ്ങുകയായിരുന്നു. ഗണ്‍മാന്‍ ബിജുവിനെ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലാണ് മുരളീധരന്‍ ഇറക്കിവിട്ടത്.

വൈ ക്യാറ്റഗറി സുരക്ഷയാണ് കേന്ദ്രസഹമന്ത്രിക്ക് നല്‍കിയിരുന്നത്. സുരക്ഷ ഒഴിവാക്കിയതായി ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നായിരുന്നു മന്ത്രി പ്രതികരിച്ചിരുന്നത്.

ജെഡിഎസ് സംസ്ഥാന നേതൃത്വത്തിനെതിരെ ദേവഗൗഡക്ക് പരാതി; ‘എല്ലാം തന്നിഷ്ടപ്രകാരം’

എസ്‌കോര്‍ട്ടും പൈലറ്റും പിന്‍വലിച്ചതായി ഗണ്‍മാന്‍ തന്നെയായിരുന്നു മുരളീധരനോട് പറഞ്ഞത്. സുരക്ഷാ ഭീഷണിയുള്ളവര്‍ക്ക് മാത്രമാണ് കാറ്റഗറിയില്‍ പറഞ്ഞിട്ടുള്ള സുരക്ഷ ഒരുക്കേണ്ടത് എന്നാണ് നിര്‍ദ്ദേശമെന്ന് പൊലീസ് അന്ന് വിശദീകരിച്ചിരുന്നു. മന്ത്രിയുടെ സ്റ്റാഫ് യാത്ര ചെയ്യുന്ന വാഹനത്തില്‍ തന്നെയായിരുന്നു അന്ന് ഗണ്‍മാനും കയറിയിരുന്നത്.

Next Story