കേന്ദ്രത്തിന്റെ വാക്സിന് നയം പ്രതിഷേധാര്‍ഹമെന്ന് ആരോഗ്യ മന്ത്രി, ഒപ്പമുണ്ടെന്ന് പ്രതിപക്ഷവും; പ്രമേയം ഐകകണ്ഠേന പാസാക്കി
സംസ്ഥാനത്തിന് കൊവിഡ് വാക്സിന് സൗജന്യമായി ലഭ്യമാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭ ഐകകണ്ഠേന പാസാക്കി. സംസ്ഥാനം വില കൊടുത്ത് വാക്സിന് വാങ്ങണമെന്ന കേന്ദ്ര നിര്‍ദേശം പ്രതിഷേധാര്‍ഹമാണെന്ന് പ്രമേയം അവതരിപ്പിച്ച് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അഭിപ്രായപ്പെട്ടു. കേന്ദ്രത്തിന്റെ വാക്സിന് നയം തിരുത്താനുള്ള പോരാട്ടം ഒരുമിച്ച് നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന് പറഞ്ഞു. പ്രതിപക്ഷം നിര്‍ദേശിച്ച ഒരു ഭേദഗതിയോടെയാണ് പ്രമേയം പാസായത്. കേന്ദ്രസര്‍ക്കാര്‍ വാക്സിന് സൗജന്യമായി നല്‍കുന്നതിന് പകരം സംസ്ഥാനങ്ങളോട് കമ്പോളങ്ങളില്‍ മത്സരിക്കാന്‍ നിര്‍ദേശിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് […]
2 Jun 2021 1:09 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

സംസ്ഥാനത്തിന് കൊവിഡ് വാക്സിന് സൗജന്യമായി ലഭ്യമാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭ ഐകകണ്ഠേന പാസാക്കി. സംസ്ഥാനം വില കൊടുത്ത് വാക്സിന് വാങ്ങണമെന്ന കേന്ദ്ര നിര്‍ദേശം പ്രതിഷേധാര്‍ഹമാണെന്ന് പ്രമേയം അവതരിപ്പിച്ച് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അഭിപ്രായപ്പെട്ടു. കേന്ദ്രത്തിന്റെ വാക്സിന് നയം തിരുത്താനുള്ള പോരാട്ടം ഒരുമിച്ച് നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന് പറഞ്ഞു. പ്രതിപക്ഷം നിര്‍ദേശിച്ച ഒരു ഭേദഗതിയോടെയാണ് പ്രമേയം പാസായത്.
കേന്ദ്രസര്‍ക്കാര്‍ വാക്സിന് സൗജന്യമായി നല്‍കുന്നതിന് പകരം സംസ്ഥാനങ്ങളോട് കമ്പോളങ്ങളില്‍ മത്സരിക്കാന്‍ നിര്‍ദേശിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ചട്ടം 118 പ്രകാരം അവതരിപ്പിച്ച പ്രമേയത്തിലൂടെ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് വിമര്‍ശിച്ചു. കൊവിഡ് മഹാമാരിയെ ഉന്മൂലനം ചെയ്യാന്‍ എല്ലാ തലത്തിലുള്ള സര്‍ക്കാരുകളും പരമപ്രാധാന്യത്തോടെ പ്രവര്‍ത്തിക്കണം. സാര്‍വത്രിക വാക്സിനേഷനിലൂടെ മാത്രമേ കൊവിഡിനെ പ്രതിരോധിക്കാനാകു. ഇതിനാവശ്യമായ വാക്സിന് കേന്ദ്രസര്‍ക്കാര്‍ സൗജന്യവും സമയബന്ധിതവുമായി ലഭ്യമാക്കണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിനും വാക്സിന് രണ്ട് വില എന്നത് വിവേചനമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന് കുറ്റപ്പെടുത്തി. രണ്ട് കുത്തക കമ്പനികള്‍ക്ക് ഉത്പാദന- വിലനിര്‍ണയ അവകാശം നല്കി കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ മരുന്ന് വില നിര്‍ണയ നയം അട്ടിമറിച്ചു. കേന്ദ്രത്തിന്റെ വാക്സിന് നയം തിരുത്താന്‍ ഒരുമിച്ച് പോരാടണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
പ്രതിപക്ഷം നിരവധി ഭേദഗതികള്‍ കൊണ്ടുവന്നെങ്കിലും എം ഷംസുദീന്‍ നിര്‍ദേശിച്ച ഒരെണ്ണം മാത്രമാണ് അംഗീകരിച്ചത്. മറ്റ് ഭേദഗതികള്‍ പ്രമേയത്തില്‍ അന്തര്‍ലീനമാണെന്ന് മന്ത്രി വിശദീകരിച്ചു