Top

‘ജനവിരുദ്ധത, തട്ടിപ്പ്’; ട്വന്റി ട്വന്റിയില്‍ കൂട്ടരാജി; നിരവധി പേര്‍ സിപിഐഎമ്മിലേക്ക്

സാബു ജേക്കബിന്റെ ട്വന്റി ട്വന്റി പാര്‍ട്ടിയില്‍ നടക്കുന്നത് ജനവിരുദ്ധ നയങ്ങളാണ് ആരോപിച്ച് കൂട്ടരാജി. സുഭാഷ് ടി.ഡി, വര്‍ഗീസ് പി.ജെ, പി.കെ ജോയി, കുഞ്ഞുമോന്‍, ബേസില്‍ പൗലോസ്, ഡിജി വി.ഡി, കെ. ജെ. ബേബി, സി.പി ബേബി, ശങ്കുണ്ണി ഗോപാലന്‍, കെ.കെ രാജു, പ്രസിത് കെ. എസ് സാജു ഒ.എ, കരുണാകരന്‍ സി.കെ, അഖില്‍ സാജു ഉപ്പുമറ്റത്തില്‍ തുടങ്ങിയവരും നിരവധി വനിതാ പ്രവര്‍ത്തകരും കുടുംബാംഗങ്ങളുമാണ് ട്വന്റി ട്വന്റി വിടുന്നത്. ഇവരെ സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്‍ […]

30 July 2021 10:39 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘ജനവിരുദ്ധത, തട്ടിപ്പ്’; ട്വന്റി ട്വന്റിയില്‍ കൂട്ടരാജി; നിരവധി പേര്‍ സിപിഐഎമ്മിലേക്ക്
X

സാബു ജേക്കബിന്റെ ട്വന്റി ട്വന്റി പാര്‍ട്ടിയില്‍ നടക്കുന്നത് ജനവിരുദ്ധ നയങ്ങളാണ് ആരോപിച്ച് കൂട്ടരാജി.

സുഭാഷ് ടി.ഡി, വര്‍ഗീസ് പി.ജെ, പി.കെ ജോയി, കുഞ്ഞുമോന്‍, ബേസില്‍ പൗലോസ്, ഡിജി വി.ഡി, കെ. ജെ. ബേബി, സി.പി ബേബി, ശങ്കുണ്ണി ഗോപാലന്‍, കെ.കെ രാജു, പ്രസിത് കെ. എസ് സാജു ഒ.എ, കരുണാകരന്‍ സി.കെ, അഖില്‍ സാജു ഉപ്പുമറ്റത്തില്‍ തുടങ്ങിയവരും നിരവധി വനിതാ പ്രവര്‍ത്തകരും കുടുംബാംഗങ്ങളുമാണ് ട്വന്റി ട്വന്റി വിടുന്നത്. ഇവരെ സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്‍ ഓഗസ്റ്റ് ഒന്നിന് നെല്ലാട് നടക്കുന്ന ചടങ്ങില്‍ സ്വീകരിക്കും.

സംസ്ഥാനത്തെ നിരന്തരം അപമാനിക്കുകയും സര്‍ക്കാരിനെതിരെ തുടര്‍ച്ചയായി നുണപ്രചരണം നടത്തുകയും ചെയ്യുന്ന സാബു ജേക്കബിന്റെ നയങ്ങളില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് നേതാക്കള്‍ പറഞ്ഞു.

ജനങ്ങള്‍ക്ക് നിരവധി വാഗ്ദാനങ്ങള്‍ നല്‍കി പഞ്ചായത്ത് ഭരണം പിടിച്ചെടുത്ത 20 20 ജനവിരുദ്ധ നയങ്ങളും വഞ്ചനാപരമായ സമീപനവുമാണ് തുടരുന്നത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ അട്ടിമറിച്ച് സാധാരണക്കാര്‍ക്ക് ലഭിക്കേണ്ട സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍, തങ്ങളുടെ ആശ്രിതര്‍ക്ക് മാത്രമായി ചുരുക്കുകയാണ് 2020യുടെ ഭരണസമിതിയെന്നും ഇവര്‍ ആരോപിച്ചു.

Next Story