ലക്ഷ്യദ്വീപില്‍ ഡയറി ഫാമുകള്‍ അടപ്പിച്ചു, ‘അമൂല്‍’ ഉല്‍പ്പന്നങ്ങള്‍ എത്തിക്കാന്‍ ശ്രമം; ബഹിഷ്‌കരണാഹ്വാനവുമായി ദ്വീപ് നിവാസികള്‍
അമൂല്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് ലക്ഷ്യദ്വീപ് നിവാസികള്‍. അഡ്മിനിസ്‌ട്രെറ്റര്‍ ആയ ബിജെപി നേതാവ് പ്രഫുല്‍ പട്ടേലിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചാണ് ബഹിഷ്‌കരണം. അറേബ്യന്‍ സീ കപ്പലില്‍ 24 ാം തീയതി കവരത്തിയില്‍ എത്തുന്ന അമുല്‍ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ദ്വീപിലെ പാല്‍ ഉത്പന്നങ്ങളുടെ നിര്‍മ്മാണം പാടെ ഇല്ലാതാക്കി അമുല്‍ ഉത്പന്നങ്ങള്‍ വിറ്റഴിക്കാനാണ് ശ്രമങ്ങളെന്നു ദ്വീപ് വാസികള്‍ പറയുന്നു. ഗുജറാത്ത് കോപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കെറ്റിംഗ് ഫെഡറെഷന്റെതാണ് അമുല്‍. ദ്വീപില്‍ 21 ാം തീയതി പുറപ്പെടുവിച്ച സര്‍ക്കുലര്‍ പ്രകാരം […]
23 May 2021 7:54 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അമൂല്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് ലക്ഷ്യദ്വീപ് നിവാസികള്‍. അഡ്മിനിസ്‌ട്രെറ്റര്‍ ആയ ബിജെപി നേതാവ് പ്രഫുല്‍ പട്ടേലിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചാണ് ബഹിഷ്‌കരണം. അറേബ്യന്‍ സീ കപ്പലില്‍ 24 ാം തീയതി കവരത്തിയില്‍ എത്തുന്ന അമുല്‍ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ദ്വീപിലെ പാല്‍ ഉത്പന്നങ്ങളുടെ നിര്‍മ്മാണം പാടെ ഇല്ലാതാക്കി അമുല്‍ ഉത്പന്നങ്ങള്‍ വിറ്റഴിക്കാനാണ് ശ്രമങ്ങളെന്നു ദ്വീപ് വാസികള്‍ പറയുന്നു. ഗുജറാത്ത് കോപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കെറ്റിംഗ് ഫെഡറെഷന്റെതാണ് അമുല്‍.
ദ്വീപില്‍ 21 ാം തീയതി പുറപ്പെടുവിച്ച സര്‍ക്കുലര്‍ പ്രകാരം എല്ലാ ഡയറി ഫാമുകളും അടക്കാന്‍ ഉത്തരവായിരുന്നു. പിന്നാലെയാണ് അമൂല്‍ ഉല്‍പ്പന്നങ്ങള്‍ എത്തിക്കാനുള്ള നടപടി.
വിവാദ പ്രോഗ്രാം ആയ ‘യുപിഎസ് സി ജിഹാദ്’ സ്‌പോണ്‍സര്‍ ചെയ്ത കമ്പനി കൂടിയാണ് അമുല്‍. വെറ്റിനറി സര്‍ജന്റെ സാന്നിധ്യത്തില്‍ മൃഗങ്ങളെ ലേലം ചെയ്യാനും ഉത്തരവിലുണ്ട്. ഗോവധ നിരോധനം, ദ്വീപില്‍ മദ്യം ലഭ്യമാക്കല്‍ തുടങ്ങിയവയും നടപ്പിലാക്കി വരുന്നുണ്ട്. 99 ശതമാനത്തോളം മുസ്ലീം ഭൂരിപക്ഷമുള്ള ലക്ഷദ്വീപ് വാസികളുടെ പ്രധാന വരുമാന മാര്‍ഗമാണ്
ഇതിന് പുറമേ ദ്വീപില്‍ ഇന്റര്‍നെറ്റ് നിരോധിക്കാന്‍ അധികാരികള്‍ ശ്രമിക്കുന്നുണ്ടെന്ന് ദ്വീപ് നിവാസികള്‍ പറയുന്നു.
ദ്വീപ് ഡയറി എന്ന ന്യൂസ് പോര്‍ട്ടല്‍ കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം നേരത്തെ ഇന്റര്‍നെറ്റില്‍ നിരോധിച്ചിരുന്നു. പഴയപടിയായ പോര്‍ട്ടലിലെ ചില വാര്‍ത്ത ലിങ്കുകള്‍ ഇപ്പോഴും തടയപെട്ടിട്ടുണ്ട് . പ്രഫുല്‍ പട്ടേലിന്റെ നടപടികളെ പറ്റി പോസ്റ്റ് ചെയ്ത KSU ന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടിട്ടുണ്ട്