Top

‘റെസി ഉണ്ണി’ ശിവശങ്കറിനെതിരായ കുറ്റപത്രത്തില്‍ പുതിയ കഥാപാത്രം; നിരന്തരം ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തല്‍

നയതന്ത്ര ബാഗേജിന്റെ മറവില്‍ നടന്ന സ്വര്‍ണക്കടത്ത് കേസിലെ ഇഡി കുറ്റപത്രത്തില്‍ ഒരു പുതിയ പേര് കൂടി. റെസി ഉണ്ണിയെന്നയാളുമായി വാട്‌സ്ആപ്പ് സന്ദേശത്തിലൂടെ ശിവശങ്കര്‍ നിരന്തരം പങ്കുവെച്ചിരുന്നതായാണ് കുറ്റപത്രത്തില്‍ പറയുന്നത്. എന്നാല്‍ റെസി ഉണ്ണിയെ കുറിച്ച് കൂടുതല്‍ ഒന്നും വ്യക്തമല്ല. 80 ലക്ഷം രൂപയുടെ പ്രൈസ് വാട്ടര്‍കൂപ്പര്‍ അഴിമതിയെകുറിച്ചും റെസി ഉണ്ണിയുമായുള്ള വാട്‌സ്ആപ്പ് സന്ദേശത്തില്‍ പറയുന്നുണ്ട്. എന്നാല്‍ ഈ സന്ദേശത്തെകുറിച്ച് ചോദിച്ചപ്പോള്‍ അതിന് ഈ അന്വേഷണവുമായി യാതാരു ബന്ധവുമില്ലെന്നും തന്റെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണ് ഇതെന്നാണ് ശിവശങ്കര്‍ മൊഴി […]

24 Dec 2020 9:38 PM GMT

‘റെസി ഉണ്ണി’ ശിവശങ്കറിനെതിരായ കുറ്റപത്രത്തില്‍ പുതിയ കഥാപാത്രം; നിരന്തരം ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തല്‍
X

നയതന്ത്ര ബാഗേജിന്റെ മറവില്‍ നടന്ന സ്വര്‍ണക്കടത്ത് കേസിലെ ഇഡി കുറ്റപത്രത്തില്‍ ഒരു പുതിയ പേര് കൂടി. റെസി ഉണ്ണിയെന്നയാളുമായി വാട്‌സ്ആപ്പ് സന്ദേശത്തിലൂടെ ശിവശങ്കര്‍ നിരന്തരം പങ്കുവെച്ചിരുന്നതായാണ് കുറ്റപത്രത്തില്‍ പറയുന്നത്. എന്നാല്‍ റെസി ഉണ്ണിയെ കുറിച്ച് കൂടുതല്‍ ഒന്നും വ്യക്തമല്ല. 80 ലക്ഷം രൂപയുടെ പ്രൈസ് വാട്ടര്‍കൂപ്പര്‍ അഴിമതിയെകുറിച്ചും റെസി ഉണ്ണിയുമായുള്ള വാട്‌സ്ആപ്പ് സന്ദേശത്തില്‍ പറയുന്നുണ്ട്. എന്നാല്‍ ഈ സന്ദേശത്തെകുറിച്ച് ചോദിച്ചപ്പോള്‍ അതിന് ഈ അന്വേഷണവുമായി യാതാരു ബന്ധവുമില്ലെന്നും തന്റെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണ് ഇതെന്നാണ് ശിവശങ്കര്‍ മൊഴി നല്‍കിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

എന്നാല്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സരിത, യുഎഇ കോണ്‍സുലേറ്റിലെ ഖാലിദ് എന്നിവരെകുറിച്ചെല്ലാം ശിവശങ്കര്‍ റെസി ഉണ്ണിയുമായുള്ള വാട്‌സ്ആപ്പ് ചാറ്റില്‍ പറയുന്നു.
ആയിരത്തിലധികം പേജുകളുള്ള കുറ്റപത്രമാണ് ഇഡി കൊച്ചിയിലെ പ്രത്യേക കോടതിയില്‍
സമര്‍പിച്ചത്. ശിവശങ്കര്‍ സ്വര്‍ണക്കടത്തിന്റെ മുഖ്യസൂത്രധാരനാണെന്ന് ഇഡി കുറ്റപത്രത്തില്‍ പറയുന്നു.

ശിവശങ്കര്‍ കള്ളക്കടത്ത് സംഘത്തെ അറിഞ്ഞുകൊണ്ട് സഹായിച്ചു, ലൈഫ് മിഷന്‍ പദ്ധതിയില്‍ കോഴപ്പണം കൈപ്പറ്റി, കോഴപ്പണമാണ് ലോക്കറില്‍ കണ്ടെത്തിയതെന്നും ഇഡി കുറ്റപത്രത്തില്‍ പറയുന്നു. കേസിലെ ഡിജിറ്റല്‍ തെളിവുകള്‍ ഇനിയും കണ്ടെത്താനുണ്ടെന്നും ശിവശങ്കറുടെ സ്വത്ത് കണ്ടുകെട്ടാന്‍ കോടതി നടപടിയെടുക്കണമെന്നും ഇഡി ആവശ്യപ്പെട്ടു. അറസ്റ്റ് ചെയ്ത് 60 ദിവസം പൂര്‍ത്തിയാകാനാരിക്കേയാണ് ഇഡി കുറ്റപത്രം സമര്‍പ്പിച്ചത്. ഇതോടെ ശിവശങ്കറിന് സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയില്ലാതാകും.

അതേസമയം, സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രധാന പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍ ഇഡി കണ്ടുകെട്ടി. സ്വപ്ന, സരിത്, സന്ദീപ് എന്നിവരുടെ ബാങ്ക് അക്കൗണ്ടുകളിലെ പണവും സ്വപ്നയുടെ ലോക്കറില്‍ നിന്ന് ലഭിച്ച പണവുമാണ് ഇഡി കണ്ടു കെട്ടിയത്. പൂവാര്‍ സഹകരണ ബാങ്ക്, കരമന ആക്‌സിസ് ബാങ്ക്, മുട്ടത്തറ സര്‍വ്വീസ് സഹകരണ ബാങ്ക്, കേരള ഗ്രാമിണ്‍ ബാങ്ക് എന്നിവിടങ്ങളിലായിരുന്നു പ്രതികളുടെ നിക്ഷേപമുണ്ടായിരുന്നത്. കഴിഞ്ഞ ഒക്ടോബര്‍ 28 നായിരുന്നു ചോദ്യംചെയ്യലിന് പിന്നാലെ ശിവശങ്കര്‍ അറസ്റ്റില്‍ ആയത്.

Next Story