Top

രേഷ്മ മറിയം റോയിക്ക് വിജയം; പിടിച്ചെടുത്തത് യുഡിഎഫ് സിറ്റിംഗ് സീറ്റ്

പത്തനംതിട്ട: തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയായിരുന്ന രേഷ്മ മറിയം റോയിക്ക് വിജയം. കോന്നി അരുവാപ്പുലം പഞ്ചായത്ത് 11-ാം വാര്‍ഡിലെ സിപിഐഎം സ്ഥാനാര്‍ഥിയായിരുന്നു രേഷ്മ മറിയം. രേഷ്മ മറിയം റോയിക്ക് 450 വോട്ടുകള്‍ ലഭിച്ചപ്പോള്‍ മുന്‍ പഞ്ചായത്തംഗമായ യുഡിഎഫ് സ്ഥാനാര്‍ഥി സുജാത മോഹന് 380 വോട്ട് മാത്രമാണ് നേടാനായത്. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ് രേഷ്മ മറിയം പിടിച്ചെടുത്തത്. നവംബര്‍ 18നാണ് രേഷ്മക്ക് 21 വയസ് പൂര്‍ത്തിയായത്. നവംബര്‍ 19നാണ് രേഷ്മ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്. മത്സരിക്കാന്‍ […]

16 Dec 2020 3:25 AM GMT

രേഷ്മ മറിയം റോയിക്ക് വിജയം; പിടിച്ചെടുത്തത് യുഡിഎഫ് സിറ്റിംഗ് സീറ്റ്
X

പത്തനംതിട്ട: തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയായിരുന്ന രേഷ്മ മറിയം റോയിക്ക് വിജയം. കോന്നി അരുവാപ്പുലം പഞ്ചായത്ത് 11-ാം വാര്‍ഡിലെ സിപിഐഎം സ്ഥാനാര്‍ഥിയായിരുന്നു രേഷ്മ മറിയം.

രേഷ്മ മറിയം റോയിക്ക് 450 വോട്ടുകള്‍ ലഭിച്ചപ്പോള്‍ മുന്‍ പഞ്ചായത്തംഗമായ യുഡിഎഫ് സ്ഥാനാര്‍ഥി സുജാത മോഹന് 380 വോട്ട് മാത്രമാണ് നേടാനായത്. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ് രേഷ്മ മറിയം പിടിച്ചെടുത്തത്.

നവംബര്‍ 18നാണ് രേഷ്മക്ക് 21 വയസ് പൂര്‍ത്തിയായത്. നവംബര്‍ 19നാണ് രേഷ്മ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്. മത്സരിക്കാന്‍ ഏറ്റവും കുറഞ്ഞ പ്രായ പരിധിയാണ് 21 വയസ്. എസ്എഫ്ഐ ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും ഡിവൈഎഫ്.ഐ ജില്ലാ കമ്മിറ്റി അംഗവുമാണ് രേഷ്മ.

Next Story