Top

‘കോണ്‍ഗ്രസ് പശ്ചാത്തലമുള്ള കുടുംബം; അച്ഛനും അമ്മയും കോണ്‍ഗ്രസ് അനുഭാവികള്‍’; രേഷ്മ മറിയം റോയ് പറയുന്നു

തന്റേത് ഒരു കോണ്‍ഗ്രസ് പശ്ചാത്തലമുള്ള കുടുംബമായിരുന്നുവെന്ന് സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രേഷ്മ മറിയം റോയ്. അച്ഛന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനല്ലെങ്കിലും അനുഭാവിയായിരുന്നുവെന്നും രേഷ്മ പറയുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥി കൂടിയായിരുന്നു രേഷ്മ. പഞ്ചായത്തില്‍ അടിസ്ഥാന വികസനം ഉറപ്പ് വരുത്തുകയാണ് തന്റെ ലക്ഷ്യമെന്നും രേഷ്മ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. അരുവാപ്പുലം പഞ്ചായത്ത് 11-ാം വാര്‍ഡിലെ സിപിഐഎം സ്ഥാനാര്‍ഥിയായി മത്സരിച്ച രേഷ്മ വന്‍വിജയമാണ് നേടിയത്. കോണ്‍ഗ്രസില്‍ നിന്ന് വാര്‍ഡ് 70 വോട്ടുകളുടെ […]

27 Dec 2020 9:57 PM GMT

‘കോണ്‍ഗ്രസ് പശ്ചാത്തലമുള്ള കുടുംബം; അച്ഛനും അമ്മയും കോണ്‍ഗ്രസ് അനുഭാവികള്‍’; രേഷ്മ മറിയം റോയ് പറയുന്നു
X

തന്റേത് ഒരു കോണ്‍ഗ്രസ് പശ്ചാത്തലമുള്ള കുടുംബമായിരുന്നുവെന്ന് സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രേഷ്മ മറിയം റോയ്. അച്ഛന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനല്ലെങ്കിലും അനുഭാവിയായിരുന്നുവെന്നും രേഷ്മ പറയുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥി കൂടിയായിരുന്നു രേഷ്മ. പഞ്ചായത്തില്‍ അടിസ്ഥാന വികസനം ഉറപ്പ് വരുത്തുകയാണ് തന്റെ ലക്ഷ്യമെന്നും രേഷ്മ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.

അരുവാപ്പുലം പഞ്ചായത്ത് 11-ാം വാര്‍ഡിലെ സിപിഐഎം സ്ഥാനാര്‍ഥിയായി മത്സരിച്ച രേഷ്മ വന്‍വിജയമാണ് നേടിയത്. കോണ്‍ഗ്രസില്‍ നിന്ന് വാര്‍ഡ് 70 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ രേഷ്മ പിടിച്ചെടുക്കുകയായിരുന്നു. രേഷ്മ 450 വോട്ടുകള്‍ നേടിയപ്പോള്‍ മുന്‍ പഞ്ചായത്തംഗമായ യുഡിഎഫ് സ്ഥാനാര്‍ഥി സുജാത മോഹന് 380 വോട്ട് മാത്രമാണ് നേടാനായത്.നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കേണ്ട അവസാനതിയതിയായ നവംമ്പര്‍ 19 ന്റെ തലേദിവസമായ 18നാണ് രേഷ്മക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള പ്രായമായ 21 വയസ് തികഞ്ഞത്.

കാമ്പസ് പഠനകാലഘട്ടത്തിലാണ് താന്‍ എസ്എഫ്‌ഐയുടെ ഭാഗമാവുന്നതെന്നും ജനങ്ങളോട് ഒപ്പം പ്രവര്‍ത്തിക്കുകയാണെങ്കില്‍ ജനങ്ങള്‍ ഒപ്പം നില്‍ക്കുമെന്നും രേഷ്മ പറയുന്നു.

‘വിദ്യാര്‍ത്ഥിപക്ഷ നിലപാടുകള്‍ ഒരുക്കുന്ന ഒരു സംഘടയെന്ന നിലയില്‍ എസ്എഫ്‌ഐയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന ആഗ്രഹത്തിന്റെ പുറത്താണ് സംഘടനയില്‍ ചേരുന്നത്.
സാധാരണ പ്രവര്‍ത്തകയായി പ്രവര്‍ത്തിച്ച് തുടങ്ങി കാമ്പസില്‍ സജീവമായി. പിന്നീട് എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി അംഗമായി. ഇപ്പോള്‍ വീട്ടുകാര്‍ പൂര്‍ണ പിന്തുണയോടെ ഒപ്പമുണ്ട്. ഇങ്ങനയൊരു അവസരം ലഭിച്ചതില്‍ അവര്‍ക്ക് അഭിമാനമുണ്ട്. ജനം വിശ്വാസം അര്‍പ്പിച്ചത് കൊണ്ടാണ് ഞാന്‍ വിജയിച്ചത്.’ രേഷ്മ പറഞ്ഞു.

കോന്നി വിഎന്‍എസ് കോളേജില്‍ നിന്ന് ബിബിഎ പൂര്‍ത്തിയാക്കിയ രേഷ്മ എസ്എഫ്ഐയുടെ സജീവ പ്രവര്‍ത്തകയാണ്. ഡിവൈഎഫ്ഐ പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവും എസ്എഫ്ഐ ജില്ലാ സെക്രട്ടേറിയറ്റംഗവുമാണ് രേഷ്മ. പ്രളയ സമയത്തും കൊവിഡ് കാലത്തും പ്രദേശത്തെ സാമൂഹ്യ-ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു രേഷ്മ.

ഊട്ടുപാറ തുണ്ടിയാംകുളത്ത് റോയി ടി മാത്യുവിന്റെയും മിനി റോയിയുടെയും ഇളയമകളാണ് രേഷ്മ. റോബിന്‍ മാത്യു റോയി ഏക സഹോദരനാണ്.

Next Story