Top

റിസര്‍വ് ബാങ്കിന്റെ ഡിജിറ്റല്‍ കറന്‍സി ഉടനെത്തും; സവിശേഷതകള്‍ ഇങ്ങനെ

മൊത്ത, റീടെയ്ല്‍ വിപണിയ്ക്കായി ഡിജിറ്റല്‍ കറന്‍സിയുടെ പൈലറ്റ് പ്രോജക്ട് കേന്ദ്ര ബാങ്ക് ഉടന്‍ ആരംഭിക്കുമെന്നാണ് വിവിരം.

24 July 2021 8:36 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

റിസര്‍വ് ബാങ്കിന്റെ ഡിജിറ്റല്‍ കറന്‍സി ഉടനെത്തും; സവിശേഷതകള്‍ ഇങ്ങനെ
X

സ്വന്തം ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കാനുള്ള പരീക്ഷണത്തിനൊരുങ്ങി റിസര്‍വ് ബാങ്ക്. പൊതുആവശ്യത്തിനുള്ള ഡിജിറ്റല്‍ കറന്‍സി ഘട്ടം ഘട്ടമായി പുറത്തിറക്കാന്‍ ആവശ്യമായ നടപടികളുമായി മുന്നോട്ടുപോകുകയാണെന്ന് റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ ടിആര്‍ബി ശങ്കര്‍ അറിയിച്ചു. മൊത്ത, റീടെയ്ല്‍ വിപണിയ്ക്കായി ഡിജിറ്റല്‍ കറന്‍സിയുടെ പൈലറ്റ് പ്രോജക്ട് കേന്ദ്ര ബാങ്ക് ഉടന്‍ ആരംഭിക്കുമെന്നാണ് വിവിരം. ഒരു വെബിനാറില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

പൊതു ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നതിനായി ഡിജിറ്റല്‍ കറന്‍സി കൊണ്ടുവരുന്നതിന് ആര്‍ബിഎ നിയമത്തിലും ഫെമ, ഐടി, കോയിനേജ് മുതലായ ആക്ടുകളിലും ഭേദഗതി വരുത്തേണ്ടതുണ്ട്. ഇതിനായുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടന്നുവരുന്നത്. ഇതിനായുള്ള സാങ്കേതിക വിദ്യയെക്കുറിച്ചും അതിന്റെ ഗുണ, ദോഷ വശങ്ങളെക്കുറിച്ചും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

റിസര്‍വ് ബാങ്ക് ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കാന്‍ ആലോചിക്കുന്നതായി മുന്‍പ് തന്നെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇപ്പോളാണ് അതിന് ഔദ്യോഗിക സ്ഥിരീകരണമുണ്ടാകുന്നത്. കേന്ദ്രബാങ്കിന്റെ ഡിജിറ്റല്‍ കറന്‍സി ഉപയോഗിക്കുന്നത് സ്വകാര്യ വെര്‍ച്വല്‍ കറന്‍സി ഉപയോഗിക്കുന്നത് മൂലം പൊതുജനങ്ങള്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍ കുറയ്ക്കുന്നതിന് സഹായകരമാകുമെന്നാണ് റിസര്‍വ് ബാങ്ക് പ്രതീക്ഷിക്കുന്നത്. കേന്ദ്രബാങ്കിന്റെ ഡിജിറ്റല്‍ കറന്‍സി നിലവിലെ കറന്‍സി നോട്ടുകളില്‍ നിന്ന് അധികം വ്യത്യാസപ്പെടില്ലെന്നാണ് ആര്‍ബിഐ അറിയിക്കുന്നത്.

Popular Stories

    Next Story