Top

ഇടതുപക്ഷം കാണിച്ച ചരിത്രപരമായ ഏററവും വലിയ വിഢ്ഢിത്തമായിരിക്കും സാമ്പത്തിക സംവരണം: സി ആര്‍ നീലകണ്ഠന്‍

സ്വതന്ത്രാനന്തര ഭാരതത്തില്‍ ഇടതുപക്ഷം കാണിച്ച ചരിത്രപരമായ ഏറ്റവും വലിയ വിഢ്ഢിത്തമായിരിക്കും സാമ്പത്തിക സംവരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

24 Oct 2020 11:32 PM GMT

ഇടതുപക്ഷം കാണിച്ച ചരിത്രപരമായ ഏററവും വലിയ വിഢ്ഢിത്തമായിരിക്കും സാമ്പത്തിക സംവരണം: സി ആര്‍ നീലകണ്ഠന്‍
X

മുന്നോക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ പത്തുശതമാനത്തോളം സംവരണം ഏര്‍പ്പെടുത്തിയുള്ള സര്‍ക്കാര്‍ വിജ്ഞാപനത്തെ വിമര്‍ശിച്ച് സാമൂഹിക പ്രവര്‍ത്തകന്‍ സി ആര്‍ നീലകണ്ഠന്‍. ജാതി അടിസ്ഥാനമാക്കിയുള്ള സംവരണത്തിലെ ചരിത്രനീതിയെക്കുറിച്ച് തനിക്ക് പണ്ട് പറഞ്ഞുതന്നത് സഖാക്കളാണെന്നും അതുപോലെ ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്ന സാമ്പത്തിക സംവരണവും കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ നല്ലൊരു വിഭാഗത്തിന് ഉള്‍ക്കൊള്ളാനായിട്ടില്ലെന്ന് സി ആര്‍ നീലകണ്ഠന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ആ എതിര്‍പ്പായിരിക്കും ഇടതുപക്ഷാനുകൂലികള്‍ സാമ്പത്തിക സംവരണത്തെ അനുകൂലിച്ച് രംഗത്തുവരാത്തതിന്റെ കാരണമെന്നും അദ്ദേഹം പറയുന്നു. സ്വതന്ത്രാനന്തര ഭാരതത്തില്‍ ഇടതുപക്ഷം കാണിച്ച ചരിത്രപരമായ ഏറ്റവും വലിയ വിഢ്ഢിത്തമായിരിക്കും സാമ്പത്തിക സംവരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇടതുപക്ഷക്കാരനായ ഒരാളുടെ പോസ്റ്റ് ഒരു സംവരണാനുകൂല്യവും ഇല്ലാതിരുന്ന ഒരു സമുദായത്തിലാണ് ഞാൻ പിറന്നത്. സമ്പന്നരല്ലെങ്കിലും പേരിന് ജന്മിമാരായിരുന്ന ഒരു കുടുംബത്തിലായിരുന്നു അത്. കുടിയാനിൽ നിന്ന് കാഴ്ചക്കുലയൊക്കെ കിട്ടിയിരുന്ന ഒരു കാലം അവ്യക്തമായ ഓർമയുണ്ട് എനിക്ക്. എക്കാലത്തും കോൺഗ്രസിന് അനുകൂലമായിരുന്നു എന്റെ കുടുംബം. അടിയന്തിരാവസ്ഥയോടുള്ള എതിർപ്പാണ് 1975 ൽ പതിനഞ്ചു വയസ്സുണ്ടായിരുന്ന എന്നെ എസ് എഫ് ഐ യിലും ദേശാഭിമാനി സ്റ്റഡീസർക്കിളിലും എത്തിച്ചത്. അവസരസമത്വത്തിന് എതിരല്ലേ ജാതി സംവരണം എന്ന എന്റെ സംശയം അന്നത്തെ പല സഖാക്കളോടും ഞാൻ ചോദിച്ചിട്ടുണ്ട്. ജാതി അടിസ്ഥാനത്തിലുള്ള സംവരണത്തിലെ ചരിത്ര നീതിയും അത് ഒരു ക്ഷേമപദ്ധതി അല്ലെന്നതും അന്ന് അവർ പറഞ്ഞു തന്നത് എനിക്ക് ബോധ്യപ്പെട്ടു. ഇന്ന് രണ്ടു മുഖ്യ ധാരാ കമ്യൂണിസ്റ്റു പാർടികൾ നയിക്കുന്ന ഇടതു പക്ഷ ജനാധിപത്യ മുന്നണി സാമ്പത്തിക സംവരണം നടപ്പിലാക്കുമ്പോഴും നിർഭാഗ്യവശാൽ അന്നുണ്ടായ ബോധ്യം ഇന്നും എന്നിൽ നില നിൽക്കുന്നുണ്ട്. ശ്രീനാഥൻ എസ് പിഎനിക്ക് തോന്നുന്നത് ഇരു കമ്യൂണിസ്റ്റു പാർടിയിലേയും നല്ലൊരു വിഭാഗത്തിന് സാമ്പത്തിക സംവരണം ഉൾക്കൊള്ളാനായിട്ടില്ല എന്നു തന്നെയാണ്. എന്റെ എഫ് ബി സുഹൃത്തുക്കളിൽ നല്ലൊരു ഭാഗം ഇടതുപക്ഷക്കാരാണ്. അവരിൽ ആരും തന്നെ സാമ്പത്തിക സംവരണത്തെ അനുകൂലിച്ച് എഴുതിക്കണ്ടില്ല. പക്ഷേ , അവർ മൗനം ദീക്ഷിക്കുന്നു.സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ ഇടതുപക്ഷം കാണിച്ച ചരിത്രപരമായ ഏററവും വലിയ വിഡ്ഡിത്തമായിരിക്കും സാമ്പത്തിക സംവരണം എന്ന് ഞാൻ ഭയപ്പെടുന്നു . എന്റെ ചിന്തക്ക് എന്തെങ്കിലും തകരാറുണ്ടെങ്കിൽ എന്റെ സുഹൃത്തുക്കൾ അത് ബോധ്യപ്പെടുത്തും എന്ന് കരുതുന്ന

Next Story