Top

ഉത്തരാഖണ്ഡ് ദുരന്തം; രക്ഷാ പ്രവര്‍ത്തനം പുനരാരംഭിച്ചു

ഉത്തരാഖണ്ഡ് ദുരന്തത്തില്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ച രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചു. ഋഷിഗംഗ നദിയില്‍ ജലനിരപ്പുയര്‍ന്ന സാഹചര്യത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചത്. അപകട സാധ്യത ഇല്ലാത്ത സ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തനം മാറ്റി. രക്ഷാപ്രവര്‍ത്തക സംഘത്തിലെ എണ്ണവും കുറച്ചിട്ടുണ്ട്. സ്ഥലത്തെ തുരങ്കത്തിനുള്ളില്‍ 35 ഓളം പേര്‍ കുടങ്ങിക്കിടക്കുന്നുണ്ടെന്നാണ് കരുതുന്നത്. മൂന്ന് ദിവസമായി ഇവിടെ രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്. യു ആകൃതിയിലുള്ള തപോവന്‍ തുരങ്കത്തിലാണ് ഇവര്‍ കുടുങ്ങിക്കിടക്കുന്നത്. ഇവിടെ വൈദ്യുതോര്‍ജ്ജ നിലയത്തിന്റെ നിര്‍മാണം നടന്നുവരികയായിരുന്നു. ഇതിനിടെയാണ് മഞ്ഞുമല ഇടിഞ്ഞ് ദുരന്തമുണ്ടായത്. നേരത്തെ തുരങ്കത്തിനടുത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നവരെയും തുരങ്കത്തില്‍ അടിഞ്ഞുകൂടിയ […]

11 Feb 2021 5:57 AM GMT

ഉത്തരാഖണ്ഡ് ദുരന്തം; രക്ഷാ പ്രവര്‍ത്തനം പുനരാരംഭിച്ചു
X

ഉത്തരാഖണ്ഡ് ദുരന്തത്തില്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ച രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചു. ഋഷിഗംഗ നദിയില്‍ ജലനിരപ്പുയര്‍ന്ന സാഹചര്യത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചത്. അപകട സാധ്യത ഇല്ലാത്ത സ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തനം മാറ്റി. രക്ഷാപ്രവര്‍ത്തക സംഘത്തിലെ എണ്ണവും കുറച്ചിട്ടുണ്ട്.

സ്ഥലത്തെ തുരങ്കത്തിനുള്ളില്‍ 35 ഓളം പേര്‍ കുടങ്ങിക്കിടക്കുന്നുണ്ടെന്നാണ് കരുതുന്നത്. മൂന്ന് ദിവസമായി ഇവിടെ രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്. യു ആകൃതിയിലുള്ള തപോവന്‍ തുരങ്കത്തിലാണ് ഇവര്‍ കുടുങ്ങിക്കിടക്കുന്നത്. ഇവിടെ വൈദ്യുതോര്‍ജ്ജ നിലയത്തിന്റെ നിര്‍മാണം നടന്നുവരികയായിരുന്നു. ഇതിനിടെയാണ് മഞ്ഞുമല ഇടിഞ്ഞ് ദുരന്തമുണ്ടായത്.

നേരത്തെ തുരങ്കത്തിനടുത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നവരെയും തുരങ്കത്തില്‍ അടിഞ്ഞുകൂടിയ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്ന മെഷീനുകളും മുഴുവനായി മാറ്റിയിരുന്നു. ഇപ്പോള്‍ ഇവിടെ രക്ഷാപ്രവര്‍ത്തനം വീണ്ടും തുടങ്ങി. കഴിഞ്ഞ ഞായറാഴ്ച ചമോലി ജില്ലയില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ ദുരന്തത്തില്‍ 200 ലധികം പേരെയാണ് കാണാതായത്. 32 മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെടുത്തു.

Next Story